15 കാരന്റെ കയ്യിൽ നിന്ന് തോക്ക് പൊട്ടി; നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: കളിക്കുന്നതിനിടെ 15 വയസുകാരന്റെ കൈയില്‍ നിന്ന് തോക്കു പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം.

കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ഡ്യ ജില്ലയിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം.

കോഴി ഫാമില്‍ ഇവർ തോക്കു സൂക്ഷിച്ചിരുന്നു. ഇത് സമീപത്തുള്ള മറ്റൊരു കോഴി ഫാമില്‍ ജോലി ചെയ്യുകയായിരുന്ന 15 വയസ്സുകാരന്റെ ശ്രദ്ധയില്‍ പെടുകയും കളിത്തോക്കാണെന്നു കരുതി കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങുകയും ചെയ്തു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല് വയസ്സുള്ള കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ടയേറ്റത്. 30 വയസ്സുള്ള അമ്മയുടെ കാലിനും പരിക്കേറ്റു.

അമിതരക്തസ്രാവത്തെത്തുടർന്നാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ 15കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ലൈസൻസുള്ള തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് കോഴി ഫാം ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
[masterslider id="10"]

Related posts