ചര്‍ച്ച് സ്ട്രീറ്റില്‍ എഡ് ഷീരന്റെ പ്രകടനം തടഞ്ഞ കാരണം വ്യക്‌തമാക്കി പോലീസ്: അറിയാന്‍ വായിക്കാം

ബെംഗളൂരു: ചര്‍ച്ച് സ്ട്രീറ്റില്‍ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ എഡ് ഷീരന്റെ സംഗീത പരിപാടി പോലീസ് തടഞ്ഞു .

ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എഡ് ഷീരന്റെ ഷോ നിര്‍ത്തിവച്ചതിനെതിരെ ചില നെറ്റിസണ്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍, മറ്റുചിലര്‍ പോലീസിനെ പിന്തുണച്ചു.

ഞായറാഴ്ച ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്? പ്രശസ്ത ഗായകന്‍ എഡ് ഷീരന്റെ കച്ചേരി പോലീസ് എന്തിനാണ് തടഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിക്കുകയാണ് പോലീസ്.

ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്?

ഗ്രാമി അവാര്‍ഡ് ജേതാവ് എഡ് ഷീരന്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചര്‍ച്ച് സ്ട്രീറ്റിലെ നടപ്പാതയില്‍ നില്‍ക്കുകയും പെട്ടെന്ന് തന്റെ സഹ കലാകാരന്മാര്‍ക്കൊപ്പം പാടാന്‍ തുടങ്ങുകയും ചെയ്തു.

അദ്ദേഹം പാടാന്‍ തുടങ്ങിയപ്പോള്‍ തന്നെ, ചുറ്റുമുള്ള ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങി. ഇതറിഞ്ഞ കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്ഥലത്തെത്തി പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

  വാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്

അനുമതിയില്ലാതെ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞെങ്കിലും എഡ് ഷീരന്‍ പാട്ട് നിര്‍ത്തിയിട്ടില്ല. തുടര്‍ന്നാണ്് പോലീസ് മൈക്ക് വയറുകള്‍ ഊരിമാറ്റി പരിപാടി നിര്‍ത്തിവപ്പിച്ചത്.

അനുമതിയില്ലാതെയായിരുന്നോ പരിപാടി നടത്തിയത്?

ഗായകന്‍ എഡ് ഷീരന്‍ ചര്‍ച്ച് സ്ട്രീറ്റില്‍ തന്റെ കച്ചേരി ആരംഭിക്കുന്നതിന് മുമ്പ്, സഹ കലാകാരനായ സഞ്ജയ് സിംഗ് അനുവാദം ചോദിക്കാന്‍ കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തി.

എന്നാല്‍, കബ്ബണ്‍ പാര്‍ക്ക് പോലീസ് അനുമതി നല്‍കിയില്ല. ചര്‍ച്ച് സ്ട്രീറ്റില്‍ തിരക്ക് കൂടുതലാണ്. ഞായറാഴ്ചകളില്‍ വലിയൊരു ജനക്കൂട്ടം അവിടെ ഒത്തുകൂടും.

ഈ സമയത്ത് പരിപാടി നടത്തിയാല്‍, കൂടുതല്‍ ആളുകള്‍ ഒത്തുകൂടാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പ്രയാസമാകും. പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് പോലീസ് അനുമതി നല്‍കിയില്ല.

പോലീസ് അനുമതി നല്‍കിയില്ലെങ്കിലും ഗായകന്‍ എഡ് ഷീരന്‍ ചര്‍ച്ച് സ്ട്രീറ്റില്‍ എത്തി സംഗീത പരിപാടി നടത്തി. അതുകൊണ്ട് തന്നെ പോലീസ് പരിപാടി പാതിവഴിയില്‍ നിര്‍ത്തിക്കുകയായിരുന്നു്.

  മെയ് 25 ന് മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

എന്തുകൊണ്ടാണ് എഡ് ഷീരന്‍ ചര്‍ച്ച് സ്ട്രീറ്റില്‍ പ്രകടനം നടത്തിയത്?

ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം ബിഐഇസി മാധവറ മൈതാനത്ത് എഡ് ഷീരന്റെ ഒരു സംഗീത പരിപാടി ബുക്ക് മൈ ഷോ സംഘടിപ്പിച്ചു.

പ്രോഗ്രാമിന് കൂടുതല്‍ പ്രചാരണം നേടുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനുമായി ഉള്ളടക്കം നിര്‍മ്മിക്കുന്നതിനായി എഡ് ഷീരന്‍ പെട്ടെന്ന് ചര്‍ച്ച് സ്ട്രീറ്റിലെ നടപ്പാതയില്‍ പാടാന്‍ തുടങ്ങിയെന്ന് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുമതി നിര്‍ബന്ധമാണ്.

ബെംഗളൂരുവിലെ ഏതെങ്കിലും പ്രദേശത്ത് ഒരു സംഗീത പരിപാടിയോ വിനോദ പരിപാടിയോ നടത്തുന്നതിനോ, ഒരു സിനിമയോ ടിവി പരമ്പരയോ ചിത്രീകരിക്കുന്നതിനോ മുമ്പ്, കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍ വരുന്നതാണെങ്കില്‍, പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നിന്നോ, ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നിന്നോ, ബിബിഎംപിയില്‍ നിന്നോ അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപുർ വനത്തിനുള്ളിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us