ഗോൾ പോസ്റ്റ്‌ വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ചെന്നൈ:ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ദാരുണമായ സംഭവം. ആവഡിയിലെ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. ക്വാര്‍ട്ടേഴ്സില്‍ വൈകിട്ട് കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ മാർച്ച്‌ ഒന്നു മുതൽ ആധാർ മുഖേന

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച്‌ ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി. ഇസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്ബര്‍ പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം. ആര്‍ ടി ഒജോയന്റ് ആര്‍ടിഒ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകളും അപ്‌ഡേറ്റുകള്‍ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്. വാഹന ഉടമസ്ഥാവകാശ…

Read More

മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും 

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റില്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വരെ നികുതിയിളവ്. അർബുദ രോഗ മരുന്ന് ഉള്‍പ്പടെയുള്ള ജീവൻരക്ഷാമരുന്നുകളുടെ നികുതിയും ധനമന്ത്രി കുറച്ചിട്ടുണ്ട്. അർബുദത്തിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന 36 ജീവൻരക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ഇവയുടെ വില കുറയുന്നതിന് വഴിയൊരുങ്ങും. ഓപ്പണ്‍ സെല്‍സിനും അതിന്റെ മറ്റ് ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി കുറക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൊബാള്‍ട്ട്,സ്ക്രാപ്പ്, ലിഥിയം അയണ്‍, സിങ് എന്നിവ ഉള്‍പ്പടെയുള്ള 12 മിനറലുകളുടെ ഇറക്കുമതതി തീരുവ കുറയും. ഇലക്‌ട്രിക്…

Read More

ഗര്‍ഭിണി കള്ളുഷാപ്പില്‍; ഭർത്താവിനെ ബഹുമാനിക്കാൻ അറിയില്ലേ? വീഡിയോ വൈറല്‍

മാംസ്യത്തേക്കാൾ മത്സ്യ വിഭവങ്ങളാണ് അന്നും ഇന്നും ദിയയ്ക്കിഷ്ടം. അതിനാൽ കൂടിയാണ് ​ഗർഭിണിയായിരിക്കെ ഷാപ്പ് ഫുഡ് പരീക്ഷിക്കാൻ എത്തിയത്. മാത്രമല്ല ചില പഴയ ഓർമകൾ വീണ്ടും പൊടി തട്ടിയെടുക്കാൻ കൂടി വേണ്ടിയായിരുന്നു ദിയയുടെ യാത്ര. കാരണം ഭർത്താവ് അശ്വിനെ ആദ്യമായി ദിയ കണ്ടത് പുഞ്ചക്കരി കള്ള് ഷാപ്പിൽ വെച്ചാണ്. അന്ന് നടന്ന ചില രസകരമായ സംഭവങ്ങളും വീഡിയോയിൽ ദിയ വിവരിക്കുന്നുണ്ട്. പുഞ്ചക്കരി കള്ള് ഷാപ്പില്‍ വെച്ചായിരുന്നു ദിയ അശ്വിനെ ആദ്യമായി കണ്ടത്. സുഹൃത്തിന്റെ സുഹൃത്തായിരുന്നു അശ്വിന്‍. നമ്മുടെ ഗ്യാങ്ങിലേക്ക് എന്തിനാണ് അറിയാത്തൊരാളെ വിളിച്ചതെന്ന് ചോദിച്ച് പരിഭവിച്ചിരുന്നു…

Read More

മരുന്ന് വില കുറയും; ഇറക്കുമതി തീരുവ ഒഴിവാക്കി 

ന്യൂഡൽഹി: 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്. കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്‌ട്രോണിക് ഉപകരണ നിർമാണങ്ങള്‍ക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങള്‍ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങള്‍ ഉടച്ച്‌ വാർക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Read More

ദയാവധത്തിന് അനുമതി, പുതിയ നയവുമായി സംസ്ഥാന സർക്കാർ 

ബെംഗളൂരു: ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്ന് ഉറപ്പുള്ള രോഗികള്‍ക്ക് ദയാവധത്തിനുള്ള കോടതി അനുമതി തോടാൻ അവകാശമുണ്ടെന്ന് കർണ്ണാടക ആരോഗ്യ വകുപ്പ്. ദയാവധത്തിനുള്ള ചട്ടങ്ങള്‍ നിഷ്കർഷിക്കുന്ന 2023 ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് പുതിയ ഉത്തരവുമായി കർണ്ണാടക ആരോഗ്യവകുപ്പ് രംഗത്തെത്തി. രോഗമുക്തി ഉണ്ടാവില്ല എന്നുറപ്പുള്ളതും കാലങ്ങളായി കോമയിലോ അനാങ്ങാനാവാതെയോ ഒക്കെ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ഈ നയം ഉപയോഗിച്ച്‌ ദയാവധത്തിനു അപേക്ഷ നല്‍കാവുന്നതാണ്. പക്ഷെ രണ്ട് തലത്തിലുള്ള കൃത്യമായ വൈദ്യ പരിശോധനയിലൂടെയും കോടതി ഉത്തരവോടെയും മാത്രമേ ഇത് ദയാവധം നടപ്പാക്കാൻ സാധിക്കു എന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഭാവിയില്‍…

Read More

ആദായ നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷംവരെ നികുതിയില്ല റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്

ഡല്‍ഹി : നികുതി ദായകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി. ആറ് ലക്ഷമെന്ന പരിധിയാണ് 12 ലക്ഷമാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മധ്യവർഗത്തെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ടിഡിഎസ് ഫയലിംഗ് വൈകിയവർക്ക് ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയ ആനുകൂല്യം ടിസിഎസ് ഫയലിംഗ് വൈകിയവർക്കും…

Read More

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍…

Read More

ഇന്നും കൂടി; റെക്കോര്‍ഡ് തിരുത്തി കുറിച്ച് 62,000ലേക്ക് കടന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു.ഇന്നും സ്വർണവില ഉയർന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ…

Read More

യുപിഐ ഇടപാടുകള്‍ ഇന്നു മുതല്‍ തടസ്സപ്പെടാം; കാരണമറിയാന്‍ വായിക്കാം

ഡൽഹി : യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിൽ. ട്രാൻസാക്ഷൻ ഐഡിയുമായി ബന്ധപ്പെട്ടാണ് പുതിയ വ്യവസ്ഥ. പുതിയ ചട്ടം അനുസരിച്ച് യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്‌പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടെങ്കിൽ ഇന്നുമുതൽ ഇത്തരം ഐഡികളിൽ നിന്നുള്ള ഇടപാടുകൾ റദ്ദാക്കുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇത്തരം ഇടപാടുകൾ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാൻസാക്ഷൻ ഐഡികൾ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…

Read More
Click Here to Follow Us