ബസ് യാത്രക്കിടെ മൂട്ട കടിച്ചു; നടന്റെ ഭാര്യയ്ക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി 

ബെംഗളൂരു: ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട യുവതിക്ക് നഷ്ടപരിഹാരമായി 1. 29 ലക്ഷം രൂപ നല്‍കാൻ കോടതി ഉത്തരവ്. ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്ത‍‍ൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. കന്നഡ നടൻ ശോഭരാജ് പാവൂരിന്റെ നടി ദിപീക സുവർണ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.‌ 2022 ആഗസ്റ്റ് 16നാണ് സംഭവം. സീ ബേർഡ് ടൂറിസ്റ്റ് നടത്തുന്ന സ്വകാര്യ ബസ്സില്‍ ദീപിക മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം. ബെംഗളൂരുവിലെ ഓഫീസിനും റെഡ് ബസ് ഓണ്‍ലൈൻ ബുക്കിംഗ് ആപ്പിനും എതിരെ…

Read More

പുതുവർഷാഘോഷം; സംസ്ഥാനത്ത് അര ദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം 

ബെംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവില്‍പ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകള്‍ കിട്ടിയാല്‍ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്‍റെ കീഴിലുള്ള മദ്യവില്‍പനശാലകളില്‍ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉള്‍പ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.…

Read More

മലയാളികൾക്ക് റെയിൽവേയുടെ പുതുവത്സര സമ്മാനം 

തിരുവനന്തപുരം: മലയാളികള്‍ക്ക് റയില്‍വെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവില്‍ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്. റെയില്‍വേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. കോച്ചുകള്‍ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ഈ വന്ദേഭാരതിന് എട്ട്…

Read More

കാണാതായ മലയാളി സൈനികനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി 

ബെംഗളൂരു: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നല്‍കി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവില്‍ എത്തിയത്. കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച്‌…

Read More

യുപിഐയിൽ ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ 

ന്യൂഡൽഹി: യുപിഐ പേയ്മെന്‍റുകളില്‍ ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ഫീച്ചർ ഫോണ്‍ വഴിയുള്ള ഇൻസ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം. ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു. എന്നാല്‍, ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍,…

Read More

സർക്കാർ പരീക്ഷകൾ ജയിക്കാൻ സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ടിക്കറ്റ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ പരീക്ഷകൾ ജയിക്കാൻ സഹായിക്കാമെന്ന് വാഗ്‌ദാനംചെയ്ത് യുവാക്കളിൽനിന്ന് പണം തട്ടിയ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റുചെയ്തു. നാഗർഭാവി സ്വദേശി ഗോവിന്ദരാജു (49) ആണ് അറസ്റ്റിലായത്. കെ.എ.എസ്., പി.ഡി.ഒ., വില്ലേജ് അക്കൗണ്ടന്റ് തുടങ്ങിയ പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികളെയാണ് ഗോവിന്ദരാജു സമീപിച്ചിരുന്നത്. പരീക്ഷ ജയിക്കാൻ സഹായിക്കുമെന്ന് വാഗ്‌ദാനം നൽകി പണം സ്വീകരിക്കുകയായിരുന്നു. ഇയാളിൽനിന്ന് പിടിച്ചെടുത്ത നാലു മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചപ്പോൾ പി.ഡി.ഒ. പരീക്ഷ ജയിക്കാൻ 25 ലക്ഷം രൂപയും കെ.എ.എസ്. പരീക്ഷ ജയിക്കാൻ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടതായി കണ്ടെത്തി. അറിയാത്ത…

Read More
Click Here to Follow Us