ബെംഗളൂരു: നിങ്ങളുടെ പച്ചക്കറികടക്കാരൻ ബിഎംടിസി ബസ് ടിക്കറ്റ് റോളിൽ നിങ്ങൾ വാങ്ങിയ സാധനങ്ങൾക്കുള്ള ബിൽ നൽകുന്നതായി സങ്കൽപ്പിക്കുക! വിചിത്രമായി തോന്നുന്നുണ്ടോ? എന്നാൽ യെലഹങ്കയിലെ ഒരു പച്ചക്കറി കടയിൽ സംഭവിച്ചത് ഇതാണ്.
പതിവ് പോലെ കടയുടെ പേരുള്ളതോ പോലുള്ള രസീതുകൾ നൽകുന്നതിനുപകരം, ഈ പച്ചക്കറിക്കടക്കാരൻ തൻ്റെ ഉപഭോക്താക്കൾക്കായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ചിഹ്നമുള്ള ടിക്കറ്റ് റോൾ പേപ്പറിൽ അച്ചടിച്ച ബില്ലുകൾ ആയിരുന്നു.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ (ഇടിഎം) ഉപയോഗിച്ച് ബിഎംടിസി ഈ ടിക്കറ്റ് ബില്ലുകൾ നൽകുമ്പോൾ, കടക്കാരൻ ബില്ലുകൾ നൽകുന്നതിന് സ്വന്തം മെഷീൻ ഉപയോഗിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ അസ്വാഭാവികമായ ഈ സംഭവം പുറത്തായതോടെ ബിഎംടിസി വിജിലൻസും സുരക്ഷാ ജീവനക്കാരും അന്വേഷണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. കേട്ടറിഞ്ഞത് പ്രകാരം സിവിൽ വസ്ത്രം ധരിച്ച് എത്തിയ ഒരു സ്റ്റാഫ് അംഗം കട കണ്ടെത്തി,അവിടെ നിന്നും കുറച്ച് പച്ചക്കറികൾ വാങ്ങി, പേരും ചിത്രവും ഉൾപ്പെടെയുള്ള ബിഎംടിസി ചിഹ്നങ്ങളോടുകൂടിയ ബിൽ ലഭിച്ചതോടെ വിൽപ്പനക്കാരനെ കൈയോടെ പിടികൂടി.
ബിഎംടിസിയുടെ ഔദ്യോഗിക ടിക്കറ്റ് റോളുകൾ എങ്ങനെയാണ് ആദ്യം ഒരു പച്ചക്കറി കടയിൽ എത്തിയതെന്ന് ചോദ്യമാണ് ആദ്യം വന്നത്. റോളുകൾ ദുരൂഹമായി ചോർന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് യൂട്ടിലിറ്റി യെലഹങ്ക ന്യൂ ടൗൺ പോലീസിൽ പരാതി നൽകി.
“ഈ ഇ ടി എം ടിക്കറ്റ് റോളുകൾ ഡിപ്പോകൾക്ക് അവരുടെ ഷെഡ്യൂളുകൾ അടിസ്ഥാനമാക്കി ആവശ്യാനുസരണമാണ് വിതരണം ചെയ്യുന്നത്. സാധാരണയായി, ഒരു കണ്ടക്ടർ ട്രിപ്പുകളുടെയും യാത്രക്കാരുടെയും എണ്ണം അനുസരിച്ച് 3-5 റോളുകളാണ് ഉപയോഗിക്കുന്നത്.
ഓരോ ടിക്കറ്റ് റോളിനും ബിഎംടിസിക്ക് 9 രൂപയാണ് വില, ഓരോ റോളിൽ നിന്നും 90-100 ടിക്കറ്റുകൾ നൽകാം.
പ്രതിദിനം 40 ലക്ഷത്തോളം യാത്രക്കാർ പാസ് ഹോൾഡർമാരുൾപ്പെടെ ബിഎംടിസി ബസുകൾ ഉപയോഗിക്കുന്നുണ്ട്. ശക്തി പദ്ധതിയുടെ (സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന) ഗുണഭോക്താക്കൾ ഉൾപ്പെടെ 36-37 ലക്ഷം യാത്രക്കാർക്ക് ദിവസവും കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നുണ്ട്..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.