പോക്സോ കേസ് കേസ് തള്ളണമെന്നാവശ്യപ്പെട്ടുള്ള യെദ്യൂരപ്പയുടെ ഹർജിയിൽ ഹൈക്കോടതി വിധിപറയൽ മാറ്റി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ട് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കിയശേഷം വിധിപറയാൻ മാറ്റി.

യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാലവിധിയുടെ കാലാവധിയും വിധിപറയുംവരെ നീട്ടി.

ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. കഴിഞ്ഞവർഷം മാർച്ചിലാണ് ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് യെദ്യൂരപ്പയുടെ പേരിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

കേസന്വേഷിച്ച സി.ഐ.ഡി. യെദ്യൂരപ്പയുടെ പേരിൽ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് യെദ്യൂരപ്പയുടെ വാദം.

പരാതി നൽകിയിരിക്കുന്നത് പെൺകുട്ടിയുടെ അമ്മയാണെങ്കിലും പെൺകുട്ടി മജിസ്‌ട്രേറ്റിനുമുൻപിൽ യെദ്യൂരപ്പയ്ക്കെതിരേ മൊഴി നൽകിയിട്ടുണ്ടെന്നും കേസ് തള്ളാനാവില്ലെന്നും സി.ഐ.ഡി. കോടതിയിൽ വാദിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts