സെയ്ഫ് അലി ഖാന് കുത്തേറ്റു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ വെച്ച് പുലർച്ചെ 2:30 യോടെയാണ് കുത്തേറ്റത്. ശരീരത്തിൽ ആറ് മുറിവുകൾ ഏറ്റിട്ടുണ്ട് അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. മോഷണശ്രമം തടയുന്നതിനോടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മൂന്ന് പേർ ക്സ്റ്റഡിയിൽ .  

Read More

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ  കല്ലറ പൊളിച്ചു; മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി 

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു. പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനമായി. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. മൃതദേഹം അഴുകി എങ്കില്‍ അവിടെ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍…

Read More

ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം

ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം. ഇലക്ട്രോണിക്‌സിറ്റി ഫേസ് ഒന്നിലെ ഹെലിക്സ് ബയോടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 ലബോറട്ടറികൾക്കാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രണ്ടാം നിലയിലെ സ്റ്റാർട്ടപ്പ് ലബോറട്ടറിയിൽനിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ 11 ലബോറട്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ടാം നില പൂർണമായി കത്തിനശിച്ചു. കർണാടക ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സർവീസസ് (കെ.ബി.ഐ.ടി.എസ്.), ഐ.ടി.ബി.ടി. വകുപ്പ് എന്നിവയുടെ കീഴിൽവരുന്ന സ്ഥാപനമാണിത്. പത്തേക്കർ കാംപസിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ലാബിലെ തീപ്പിടിത്തത്തിന് സാധ്യതയുള്ള ലായകത്തിന്റെ പരിപാലനത്തിലെ…

Read More

“മഴ ദൂരങ്ങൾ”കവർ പേജ് പ്രകാശനം ചെയ്തു.

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനാറാമത്തെ കവിതാ സമാഹാരമായ “മഴ ദൂരങ്ങൾ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ ജി സുധാകരന്റെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.                                   …

Read More

‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ. അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ…

Read More

റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്.

ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്. വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, ചരക്കുവാഹനങ്ങളുടെ ഡ്രൈവർമാർ, കാൽനടയാത്രികർ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ക്ലാസെടുത്തത്. നിരത്തുകളിലൂടെ കാൽനടയായി പോകുമ്പോഴും വാഹനങ്ങളിൽ പോകുമ്പോഴും പാലിക്കേണ്ട മര്യാദകളാണ് പോലീസ് പഠിപ്പിച്ചത്. ഐ.എസ്.ഐ. മുദ്രയുള്ള ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുചക്രവാഹനയാത്രികരെ ഓർമ്മിപ്പിച്ചു.

Read More

ട്രെയിനിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് പന്നിയൂർക്കുളം പന്തീരാങ്കാവ് സ്വദേശി അബ്‌സത്തി(22)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി യെശ്വന്തപുര റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. എട്ടുമണിയോടെ തീവണ്ടി യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിൽ വിദ്യാർഥിനിയായ യുവതി ബെംഗളൂരുവിൽ പരീക്ഷയെഴുതാനെത്തിയതായിരുന്നു.

Read More
Click Here to Follow Us