ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ 

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച്‌ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം. കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയത്. പൂക്കളടക്കം കയ്യിലേന്തിയാണ് പലരും അവിടെ എത്തിയത്. കൂട്ടത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്. ഇവരെ കൂടാതെ മെൻസ് അസോസിയേഷന്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ വേണ്ടിയെത്തിയിട്ടുണ്ട്. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബോബി പുറത്തിറങ്ങും. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്.…

Read More

ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം 

ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28 കിലോ സ്വർണം അടക്കമുള്ള കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നല്‍കേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ തമിഴ്‌നാട് സർക്കാരിനു വിട്ടു നല്‍കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്വര്‍ണം വെള്ളിയും കൂടാതെ വജ്രാഭരണങ്ങള്‍, 750 ചെരുപ്പുകള്‍, 91 വാച്ചുകള്‍ പട്ടു സാരികള്‍, 12 ഫ്രിഡ്ജ്, 44 എസി എന്നിവ പിടിച്ചെടുത്തിരുന്നു. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ്…

Read More

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും സഹോദരനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു 

ബെംഗളൂരു: വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്‌ ഇരുവര്‍ക്കും പരിക്ക്. ഹെബ്ബാള്‍ക്കറുടെ പുറംഭാഗത്തും മുഖത്തും നിസ്സാര പരിക്കേറ്റു. സഹോദരന്റെ തലയ്ക്ക് ചില പരിക്കുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 6 മണിക്ക് ബെലഗാവി ജില്ലയിലെ കിറ്റൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിന് സമീപം വെച്ചാണ് അപകടം. വാഹനത്തിന് കുറുകെ ചാടിയ നായയെ ഇടിക്കാതെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ റോഡില്‍ നിന്ന് തെന്നിമാറി ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതം ശക്തമായിരുന്നതിനാല്‍ വാഹനത്തിലെ എല്ലാ എയര്‍ബാഗുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ഇന്നലെ…

Read More

അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ

മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു…

Read More

നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്?’ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാര്‍ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. ജാമ്യഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍…

Read More

ബെലഗാവി കോൺഗ്രസ് സമ്മേളനശതാബ്ദി: റാലിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; എല്ലാ മണ്ഡലങ്ങളിൽനിന്നും നൂറ് പ്രവർത്തകരെ എത്തിക്കാൻ നിർദേശം

ബെംഗളൂരു : മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ബെലഗാവി കോൺ്ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബൃഹദ് റാലിക്ക് കെ.പി.സി.സി. യുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന എന്ന പേരിൽ ജനുവരി 21-ന് ബെലഗാവിയിലാണ് റാലി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും എം.എൽ.സി. മാരുടെയും കെ.പി.സി.സി. ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേർത്തു. ബെംഗളൂരുവിലെ ഭാരത് ജോഡോ ഓഡിറ്റോറിയത്തിൽ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ്…

Read More

പി.ജി.കളിൽ താമസിക്കുന്നവരണോ നിങ്ങൾ? വാടക നിരക്കിൽ ഉടൻ വർധന

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് അഞ്ച് ശതമാനം വരെ കൂട്ടാൻ സാധ്യത. കെട്ടിട വാടക, ജലനിരക്ക്, ഭക്ഷണച്ചെലവ് തുടങ്ങിയ വിവിധ ചെലവുകൾ മൂലമാണ് വില വർധനവ് എന്നാണ് പിജി ഓണേഴ്‌സ് അസോസിയേഷൻ പറയുന്നത്. ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ വാടക 5 ശതമാനം കൂട്ടുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലെന്ന് പിജി ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേരാണ് നഗരത്തിലെ പിജികളെ ആശ്രയിക്കുന്നത്. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് …

Read More

ഈ മാസം 20-ന് കർഷക ബന്ദ്

ബംഗളുരു : കാർഷികഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് ജനുവരി 20-ന് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ. കാലങ്ങളായയി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന 70-ഓളം കാർഷികഭൂമികളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കർഷകർ. മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു. വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ല.…

Read More

ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഭൂമികളിലും അവകാശമുന്നയിച്ച് കർണാടക വഖഫ് ബോർഡ്

ബംഗളുരു : ശ്രീരംഗപട്ടണത്തെ ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കർണാടക വഖഫ് ബോർഡ്. ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ എന്നിവയിലെല്ലാം വഖഫ് ബോർഡ് തങ്ങളുടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ്…

Read More

ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാൻ ലക്ഷ്യം: മഹാകുംഭമേളയ്ക്ക് ഒരു കോടി കപ്പ് ചായ വിൽക്കാൻ ലക്ഷ്യമിട്ട് ‘നന്ദിനി’യും ‘ചായ് പോയിന്റും’

milk

ബെംഗളൂരു : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് കർണാടകത്തിന്റെ ‘നന്ദിനി’യും. കുംഭമേളവേദിയിൽ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളിൽ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക. കർണാടക സഹകരണ പാൽ ഉത്‌പാദക ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി പാൽ മേളക്കെത്തുന്നവർക്ക് ചായയുടെ രുചി പകരും. ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാൻഡായ ചായ് പോയിന്റുമായി കെ.എം.എഫ്. കരാറൊപ്പിട്ടു. ഇത്തവണ കുംഭമേളയിൽ ഒരു കോടി കപ്പ് ചായ വിൽക്കാനാണ് ചായ് പോയിന്റ് ലക്ഷ്യമിടുന്നത്. ഒരു പരിപാടിക്ക് വിൽക്കുന്ന ഏറ്റവും കൂടുതൽ ചായ എന്ന നിലയിൽ ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനാണ് ലക്ഷ്യം.…

Read More
Click Here to Follow Us