ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് സീറ്റ് തട്ടിപ്പ് കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. വിവിധ എൻജിനിയറിങ് കോളേജുകളിൽ 2024-25 വർഷത്തേക്കുള്ള കോഴ്‌സുകളിലെ സീറ്റുകളാണ് ബ്ലോക്ക് ചെയ്തത്. നവംബർ 13-നാണ് സീറ്റ് ബ്ലോക്ക് ചെയ്യുന്ന കാര്യം അറിഞ്ഞത്. ഇതേത്തുടർന്ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്ന് സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ മാനേജ്‌മെന്റുകളെ ചോദ്യംചെയ്ത് തെളിവുശേഖരിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ…
Read MoreMonth: December 2024
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിക്ക് കൃഷിചെയ്യാൻ പരോൾ അനുവദിച്ച് ഹൈക്കോടതി
ബെംഗളൂരൂ : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്ക് പിതാവിന്റെ ഭൂമിയിൽ കൃഷിചെയ്യാൻ മൂന്നുമാസത്തെ പരോൾ. ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി രാമനഗര ജില്ലയിലെ സിദ്ധേവരഹള്ളിയിലെ ചന്ദ്രയ്ക്കാണ് (36) കർണാടക ഹൈക്കോടതി പരോൾ അനുവദിച്ചത്. 11 വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ തന്റെ കുടുംബഭൂമിയിലെ കൃഷിക്ക് മേൽനോട്ടം വഹിക്കാൻ പരോളിനായി നേരത്തേ ജയിൽ സൂപ്രണ്ടിന് അപേക്ഷനൽകിയിരുന്നു. കൃഷിജോലിക്കായി പിതാവിന് മറ്റ് ആൺമക്കളില്ലെന്നും അതിനാൽ പരോൾ നൽകണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ, അപേക്ഷ ജയിൽസൂപ്രണ്ട് തള്ളി. തുടർന്നാണ് ചന്ദ്ര അനൂകൂലവിധി സമ്പാദിച്ചത്.
Read Moreവയനാട്ടിൽ വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്
വയനാട് പൂക്കോട് വിനോദ യാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു. കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകടം. വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. 45 വിദ്യാർഥികളും ഒമ്പത് അധ്യാപകരും ഒരു കുക്കുമടക്കം 57 പേരാണ് ബസി ലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സും വൈത്തിരി പൊലീസും ഹൈവേ പൊലീസും ചേർന്ന്…
Read Moreക്രിസ്മസ് – പുതുവർഷ യാത്ര: സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി
ബെംഗളൂരു: ക്രിസ്മസ് പതിവ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നിട്ടും സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി. ശബരിമല സീസണായതിനാല്‍ സംസ്ഥാനന്തര പെര്‍മിറ്റുളള ബസുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം. 20 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലേക്കുളള ബസുകളിലെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വടക്കന്‍ കേരളത്തിലെക്കുളള ചില പകല്‍ സര്‍വീസുകളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ബാക്കിയുളളത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ടെങ്കിലും രണ്ടിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുനന്നത്. കര്‍ണാടക ആര്‍.ടി.സി. ആദ്യം പ്രഖ്യാപിച്ച 12 സ്‌പെഷല്‍ ബസുകളിലെയും ടിക്കറ്റുകള്‍ ഭൂരിഭാഗവും തീര്‍ന്നു. കൂടുതല്‍ സ്‌പെഷല്‍ ബസുകളിലെക്കുളള…
Read Moreസിനിമകളുടെ പൂരം പണി മുതല്‍ ബോഗയ്ന്‍വില്ല വരെ; ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ അറിയാൻ വായിക്കാം
2024 അവസാനിക്കുമ്പോള്‍ നിരവധി മലയാളം ചിത്രങ്ങളാണ് ഡിസംബര്‍ ആദ്യവാരം ഒടിടിയില്‍ റിലീസിനെത്തുന്നത്. ബോഗയ്ന്‍വില്ല, പണി, ഐ ആം കാതലന്‍, മുറ, പല്ലൊട്ടി 90’s കിഡ്‌സ്, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 തുടങ്ങിയവയാണ് ഈ ഡിസംബറില്‍ ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍. 1. ബോഗയ്ന്‍വില്ല സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. എന്നാൽ എട്ട് വർഷം മുമ്പ് നടന്ന ഒരു സംഭവം ആ കുടുംബത്തെ തളർത്തി. ആ അപകടത്തിന്‍റെ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന്‍റെ യാത്രയാണ് ചിത്രപശ്ചാത്തലം. കുഞ്ചാക്കോ…
Read Moreഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ; ആകാശം മേഘാവൃതമെങ്കിലും നഗരത്തിൽ മഴയ്ക്ക് നേരിയ ശമനം
ബെംഗളൂരു : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായിപെയ്ത ശക്തമായ മഴയ്ക്ക് ചൊവ്വാഴ്ചയോടെ നേരിയശമനം. രണ്ട് ദിവസമായി തുടർന്ന മഴ തിങ്കളാഴ്ച രാത്രി വൈകിയും ശക്തിയായി തുടർന്നു. ബെംഗളൂരുവിലും പരിസരത്തും രണ്ട് ദിവസം മഞ്ഞജാഗ്രത പുറപ്പെടുവിച്ചെങ്കിലും ചൊവ്വാഴ്ച പകലോടെ മഴയുടെശക്തി കുറയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറച്ചുനേരം ബെംഗളൂരുവിലും പരിസരത്തും ശക്തമായി മഴപെയ്തു. തുടർന്ന് മഴയ്ക്ക് ആശ്വാസമുണ്ടെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായിയിരുന്നു. ബെംഗളൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര തുടങ്ങിയ ജില്ലകളിൽ മഞ്ഞമുന്നറിയിപ്പും ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരുന്നത്. കനത്തമഴയിൽ ബെംഗളൂരുവിലെ ജെ.ജെ. നഗറിൽ വീടിന്റെ…
Read Moreക്രിസ്മസ് – പുതുവർഷ തിരക്ക് : കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു
ബംഗാലരു : ക്രിസ്മസ് – പുതുവർഷ തിരക്ക് കൂടുന്നതോടെ നഗരത്തിൽ നിന്നും കേരളത്തിൽക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയിരുന്നു. കൂടുതൽ സർവീസുകളുള്ള കൊച്ചിയിലെക്ക് ഡിസംബർ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ 9600 – 12800 രൂപ വരെയാണ് നിരക്ക്. കൊച്ചിയിലേക്ക് പ്രതിദിനം 12-15 സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരത്തേക്ക് 8700-11,000 രൂപയും കണ്ണൂരിലേക്ക് 8700-9500 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. തിരക്കേറിയതോടെ നിരക്ക് ഇനിയും കുതിച്ചുയരും.
Read Moreനമ്മ മെട്രോ യെല്ലോ ലൈൻ; ആർവി. റോഡ് – ബൊമ്മസാന്ദ്ര മെട്രോപാതയിൽ സർവീസ് ഉടൻ
ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ യെല്ലോ ലൈനിൽ 2025 ജനുവരിയിൽ സർവീസ് തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ 30 മിനിറ്റ് ഇടവേളകളിൽ മൂന്നു മെട്രോ ട്രെയിനുകളാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്. കരാർപ്രകാരം ഒരു മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ബാക്കി പശ്ചിമ ബംഗാളിൽനിന്നുമാകും എത്തുക. ഈ പാതയിലേക്ക് ആകെ 36 മെട്രോ ട്രെയിനുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റോടെ ആറു കോച്ചുകളുള്ള 15 ട്രെയിനുകൾ എത്തിച്ചേരും. കൂടുതൽ ട്രെയിനുകൾ ലഭ്യമാകുന്നതോടെയാകും സർവീസ് കൂടുതൽ…
Read Moreഇനി സംസ്ഥാനത്തെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്ക് പിടിവീഴും
ബെംഗളൂരു : അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. അനധികൃത ട്യൂഷൻ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കുകയാണെന്നും സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കമ്മിഷണർ ബി.വി. ത്രിലോക് ചന്ദ്ര അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഉത്തരവ് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ ട്യൂഷൻ ക്ലാസിന് പോകുന്ന വിദ്യാർഥികൾ സാധാരണ സ്കൂൾ ക്ലാസുകൾ സ്ഥിരമായി ഒഴിവാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം ട്യൂഷൻ കേന്ദ്രങ്ങൾ വ്യാപകമായുള്ളത്.
Read Moreസീറ്റിൽ ഇരിക്കാൻ പോലും അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് നേരെ അസഭ്യ വർഷം; കണ്ടക്ടർക്കെതിരെ പ്രതിഷേധം
ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർ കോളേജ് വിദ്യാർത്ഥികളെ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ബസ് കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഇയാളെ സർവീസില്‍ നിന്നും മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഗോകർണയില്‍ നിന്ന് സുബ്രഹ്മണ്യത്തിലേക്ക് ഓടുന്ന കെഎ 31 എഫ് 1506 നമ്പർ ബസിലെ കണ്ടക്ടർ മോശം ഭാഷയില്‍ ദിവസവും തങ്ങളെ അധിഷേപിക്കാറുണ്ടെന്നും വിദ്യാർഥികള്‍ പറഞ്ഞു. ബസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ സംസാരിക്കാനോ സീറ്റുകളില്‍ ഇരിക്കാനോ പോലും ഇയാള്‍ വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ചില യാത്രക്കാർ ചിത്രീകരിച്ച വീഡിയോകളില്‍, കണ്ടക്ടർ ഒരു…
Read More