മോഹൻലാലിന് ആന്ധ്ര സംസ്ഥാന അവാർഡ്.

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ആന്ധ്ര സർക്കാരിൻ്റെ സംസ്ഥാന സിനിമ അവാർഡിൽ പുരസ്‌കാര നിറവ്. ‘ജനതാ ഗാരേജ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്.ഇത് ആദ്യമായാണ് ഒരു മലയാള സിനിമാ നടന് ആന്ധ്ര പ്രദേശ് സർക്കാരിൻ്റെ സിനിമ വിഭാഗം പുരസ്‌കാരമായ നന്ദി പുരസ്‌കാരം ലഭിക്കുന്നത്.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയർ എൻ ടി ആർ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘ജനതാ ഗാരേജി’ൻ്റെ സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്.

മോഹൻലാലും ജൂനിയർ എൻ ടി ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജനതാ ഗാരേജ്’ ബോക്‌സോഫീസിൽ നിന്ന് 135 കോടി രൂപയോളമാണ് വാരിയത്. നിത്യ മേനൻ, സമാന്ത എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.

2014,2015,2016 വർഷത്തെ അവാർഡുകളാണ് പ്രഖ്യാപിച്ചത് .രജനീകാന്ത് കമലഹാസൻ എന്നിവർ എൻ ടി ആർ അവാർഡ് നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
[masterslider id="10"]

Related posts