ഹൈദരാബാദ്: അല്ലു അർജുൻ തിയറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലുണ്ടായ അറസ്റ്റിനും ജയിലിനും ജാമ്യത്തിനുമെല്ലാം ശേഷം ‘പുഷ്പ 2’ന്‍റെ കളക്ഷനില്‍ വൻകുതിപ്പുണ്ടായത്. എന്നാൽ ഇതെല്ലാം പി.ആർ സ്റ്റണ്ടായിരുന്നോ എന്ന സംശയമുയർത്തിയിരിക്കുകയാണ് നെറ്റിസൺസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ‘പുഷ്പ 2: ദ റൂള്‍’ പ്രീമിയർ ഷോക്ക് എത്തിയ അല്ലുവിനെ കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോഴുണ്ടായ സംഘർഷത്തിനിടെ തിരക്കില്‍പെട്ട് വീണ് ഭർത്താവിനും മക്കള്‍ക്കുമൊപ്പം തിയറ്ററിലെത്തിയ ഭർദില്‍ഷുക്നഗർ സ്വദേശിനി രേവതി (35) എന്ന യുവതി മരിക്കുകയായിരുന്നു.…
Read MoreDay: 17 December 2024
ഫീസ് അടക്കാത്തതിന് വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി
ബെംഗളൂരു: ഫീസ് നല്‍കാത്തതിന്റെ പേരില്‍ സ്വകാര്യ സ്കൂള്‍ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ ഓർക്കിഡ് ഇൻ്റർനാഷണല്‍ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫീസടയ്‌ക്കാനുള്ള കാലതാമസം, പെരുമാറ്റദൂഷ്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ ശിക്ഷയായി കുട്ടികളെ ഇരുട്ടുമുറികളില്‍ പൂട്ടിയിട്ടതായാണ് പരാതി. വിദ്യാഭ്യാസ വകുപ്പിനും ചൈല്‍ഡ് സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിനും പോലീസ് പരാതികള്‍ കൈമാറി. സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്നും കരിമ്പട്ടികയില്‍ പെടുത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മാത്രം, ആറ് കുട്ടികളെയാണ് സ്കൂള്‍…
Read Moreകാമുകന് വീഡിയോ അയച്ച് യുവതി ജീവനൊടുക്കി
ന്യൂഡൽഹി: വീട്ടില്‍ നിരന്തരമായി ഉണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കാമുകന് തന്റെ മരണത്തെക്കുറിച്ച് രണ്ട് വിഡിയോകള്‍ റെക്കോർഡുചെയ്‌ത് യുവതി അയയ്ക്കുകയും ചെയ്തു. ഇതില്‍ യുവതി അയാളോട് ക്ഷമാപണം നടത്തുന്നുണ്ട്. പാലൻപൂരിലെ താജ്‌പുര മേഖലയില്‍ സഹോദരിയോടൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി സലൂണ്‍ നടത്തിയിരുന്ന രാധ എന്ന യുവതിയാണ് ജീവനൊടുക്കിയത്. ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ്…
Read Moreകുളത്തിൽ സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ
ബെംഗളൂരു: തുമക്കൂരുവിൽ കൃഷിക്ക് ഉപയോഗിക്കുന്ന കുളത്തിൽ സോഡിയം ഉപയോഗിച്ചു സ്ഫോടനം നടത്തിയ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻ.എം.പ്രതാപാണ് പിടിയിലായത്. മധുഗിരി താലൂക്കിലെ ജാനകലോട്ടി ഗ്രാമത്തിലെ കുളത്തിൽ ശാസ്ത്ര പരീക്ഷണമെന്ന പേരിൽ പ്രതാപ് സ്ഫോടനം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടിവി ഷോ ബിഗ്ബോസിലെ മുൻ മത്സരാർഥി കൂടിയാണ് പ്രതാപ്.
Read Moreസംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായത് 7.85 ശതമാനം വർധന
ബെംഗളൂരു : ഉയർന്ന താപനിലയും വരൾച്ചയും കാരണം പോയവർഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വർധനയുണ്ടായി. 2023 ഓഗസ്റ്റിനും 2024 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിൽ 7.85 ശതമാനം വർധനയാണുണ്ടായത്. ഗൃഹജ്യോതി പദ്ധതിയുടെ ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗവും 7.13 ശതമാനം വർധിച്ചിട്ടുണ്ട്. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിൽ (ബെസ്‌കോം) കഴിഞ്ഞവർഷം 3.76 ശതമാനംമാത്രമേ ഉപഭോഗം വർധിച്ചുള്ളൂ. എന്നാൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അഞ്ച് വൈദ്യുതിവിതരണ കമ്പനികളിൽ 10 ശതമാനംമുതൽ 19.75 ശതമാനംവരെ വർധനയുണ്ടായി. 2022 ഓഗസ്റ്റിനും 2023 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്ത് ആകെ 4.64…
Read Moreബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണം; ഭാര്യയുടെ അമ്മാവന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്. കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനമാണ് ഇതിന് കാരണമെന്ന് അതുൽ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിത സിംഘാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയുടെ അമ്മ നിഷ സിംഘാനിയയെയും…
Read Moreകല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, കുട്ടികളില്ല; മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡ്ഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. വിവാഹ കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദിയെ കാണാനെത്തിയ യുവാവിനാണ് ദാരുണാന്ത്യം ഉണ്ടായത്. ആനന്ദ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ആനന്ദിനെ അംബികാപുരിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയാണ് കണ്ടെത്തിയത്. 20 സെന്റീമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തില്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് ആനന്ദ് മരണപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുളി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ തലകറങ്ങി വീണു…
Read Moreഫെയിമസ് ആകുമോ നഗരത്തിലെ കുഴികൾ: ഹേ കമ്മീഷണർ, കുഴി അടയ്ക്കു;, ടോം ക്രൂയിസ്
ബെംഗളൂരു : നഗരത്തിൻ്റെ പലഭാഗങ്ങളിലെയും കുഴികൾ അടയ്ക്കണമെന്ന് ബിബിഎംപി കമ്മീഷണറോട് അഭ്യർത്ഥിച്ച് പ്രശസ്ത ഹോളിവുഡ് നടൻ ടോം ക്രൂസ്! ‘ഹേ ബാംഗ്ലൂർ ബിബിഎംപി കമ്മീഷണർ, റോഡിലെ തടസ്സങ്ങൾ നീക്കുക’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ച് ഒരു റോഡ് ബ്ലോക്കിന് മുന്നിൽ നിൽക്കുന്ന ടോം ക്രസിന്റെ എ ഐ – സൃഷ്ടിച്ച ഫോട്ടോ ബാംഗ്ലൂർ ബി ബി എം പിയുടെ എക്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും കുഴികൾ നിറഞ്ഞ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ചും അടുത്തിടെ പെയ്ത മഴയിൽ റോഡിലെ കുഴികൾ വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ…
Read Moreനിലവിലെ ബസുകൾ കാലപ്പഴക്കം ചെന്നത്; ബെംഗളൂരുവിനെ ഒഴിവാക്കി കേന്ദ്രത്തിന്റെ ഇ–ഡ്രൈവ്
ബെംഗളൂരു∙ പൊതുഗതാഗത മാർഗങ്ങൾ വിപുലമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇ–ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ബസുകൾ അനുവദിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഇല്ല. 16 സംസ്ഥാനങ്ങളിലെ 77 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുകയെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം വ്യക്തമാക്കി. യാത്രാക്ലേശം പരിഹരിക്കാൻ ബിഎംടിസി ബസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കു തിരിച്ചടിയാണിത്. നേരത്തേ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിന് 5000 ബസുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 1231 നോൺ എസി ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.…
Read Moreതണുത്തു വിറയ്ക്കും; നഗരം കടന്നുപോകുന്നത് ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രിയിലൂടെ
ബെംഗളൂരു കടന്നു പോകുന്നത് മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ്. ഡിസംബർ പകുതി കഴിഞ്ഞിട്ടും നഗഗരത്തിൽ ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ജനുവരി വരെ വടക്കുകിഴക്കൻ മൺസൂൺ നീണ്ടു നിൽക്കുന്നതിനാലാണ് ശൈത്യകാലം ഇനിയും ഇവിടെ പ്രഖ്യാപിക്കാത്തത്. അതുകൊണ്ട് തന്നെ മൂടിയ ആകാശവും മഴയും ഒക്കെയാണ് ഈ വർഷം ഡിസംബറിലെ കാഴ്ചകൾ. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിലെ രാത്രികാല താപനില വീണ്ടും താഴുകയാണ്. ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന വിധത്തിലാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. നഗരത്തിലെ രാത്രികാല താപനില…
Read More