ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന എയ്മാ വോയിസ് കർണാടക 2024 ന്റെ അവസാനപാദ മത്സരം, ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നാളെ നടക്കും. സംഗീത ലോകത്തും സിനിമ പിന്നണി ഗാന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിധികർത്താക്കൾക്ക് മുന്നിൽ, അവസാന മത്സരത്തിലേക്ക് അർഹത നേടിയ പ്രതിഭകൾ, ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും. മത്സരാനന്തരം വൈകുന്നേരം മൂന്ന് മണിയോടുകൂടി നടക്കുന്ന ചടങ്ങിൽ വിജയികൾക്ക്, മുഖ്യാതിഥിയായ…
Read MoreDay: 13 December 2024
കടം വീട്ടാൻ കുഞ്ഞിനെ വിറ്റ അമ്മയുടെയും കൂട്ട് പ്രതിയുടെയും ചിത്രം പുറത്ത് വിട്ട് പോലീസ്
ബെംഗളൂരു: ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍. രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം. സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആറ് വർഷം മുമ്പാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്പനി തൊഴിലാളിയാണ് സദ്ദാം. ഇരട്ട കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്ക്. വില്‍പ്പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും…
Read Moreഅല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
Read Moreരേണുക സ്വാമി കൊലക്കേസ്; നടൻ ദർശനും പവിത്രയ്ക്കും ജാമ്യം
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയ്‌ക്കും ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം നേടി ജയില്‍മോചിതനായതിന് പിന്നാലെയാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ ഉള്‍പ്പടെ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ദർശൻ നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തുടർന്നാണ് നടന് ഇടക്കാല ജാമ്യം ലഭിച്ചത്. എന്നാല്‍ രക്തസമ്മർദ്ദം നിയന്ത്രിതാവസ്ഥയില്‍ അല്ലെന്ന് കാണിച്ച് ശസ്ത്രക്രിയയുടെ തീയതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു നടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദർശനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ശക്തമായ വാദങ്ങള്‍…
Read Moreനടൻ അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക്: ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിൽ
പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.സാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാൻഡ് ചെയ്തത്.ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട്…
Read Moreമത്സരത്തിനിടെ മലയാളി സൈക്കിളിസ്റ്റിനെ കാർ ഇടിപ്പിച്ച് തെറിപ്പിച്ചു; ഇരുട്ടിൽ തപ്പി പോലീസ്
ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു ഗുരുതര പരിക്കുകളോടെ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അങ്കമാലി സ്വദേശിയായ റോണി ജോസിനാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ കാറിനെ സംബന്ധിച്ച എല്ലാ തെളിവുകളും നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ നിസ്സംഗത പുലർത്തുകയാണ് പോലീസ്. ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഒക്ടോബറില്‍ റോണി ബംഗളൂരുവിലെത്തിയത്. അപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലെ ചിത്രദുർഗ്ഗയില്‍ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു…
Read Moreനടൻ അല്ലു അർജുൻ അറസ്റ്റിൽ
ഹൈദരാബാദ്: പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
Read More29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ…
Read Moreനഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണ; ബദൽ വഴികൾ ഇങ്ങനെ
ബംഗളുരു: റോട്ടറി ക്ലബ് മിഡ്‌നെറ്റ് മരത്തണിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 3 മുതൽ ഞായറാഴ്ച പുലർച്ചെ 5 വരെ വൈറ്റ് ഫീൽഡ് കെ ടി പി ഒ മുതൽ ഇ പി ഐ പി റോഡ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുന്ദലഹള്ളി മെയിൻ റോഡിൽ മെട്രോ സ്റ്റേഷൻ മുതൽ ഐ ടി പി എൽ ബാക്ക് ഗേറ്റ് വരെയാണ് നിയന്ത്രണം. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനില്‍ നിന്ന് വൈദേഹളളി, ഐടിഎല്‍ ഭാഗത്തേക്കുളള വാഹനങ്ങൾ ജിഞ്ചർ ഹോട്ടലിന് മുന്നിലൂടെ വന്ന് ഐ ടി പി എൽ ബാക്ക്…
Read Moreദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ആസിഫലി , ബാല , ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2013 ൽ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. കേസിൽ ദിലീപിനെതിരെ ബലാത്സംഗ കേസ്ആ മാത്രമായിരുന്നു ആദ്യം ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ…
Read More