കടം വീട്ടാൻ കുഞ്ഞിനെ വിറ്റ അമ്മയുടെയും കൂട്ട് പ്രതിയുടെയും ചിത്രം പുറത്ത് വിട്ട് പോലീസ് 

ബെംഗളൂരു: ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍.

രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം.

സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് അറസ്റ്റിലായത്.

കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ആറ് വർഷം മുമ്പാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്പനി തൊഴിലാളിയാണ് സദ്ദാം.

ഇരട്ട കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്ക്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

വില്‍പ്പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഡിസംബർ അഞ്ചിന് സദ്ദാം ജോലിക്ക് പോയ സമയത്താണ് നസ്രീൻ ഇടനിലക്കാരായ അസ്ലമിന്റെയും ഫാഹിമയുടെയും സഹായത്തോടെ ബെംഗളൂരു സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയത്.

ഒന്നരലക്ഷം രൂപയ്‌ക്കാണ് ഇടപാട്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സദ്ദാം കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സുഖമില്ലെന്നും ബന്ധുക്കള്‍ കൊണ്ടുപോയെന്നും നസ്രീൻ കള്ളം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതൊടെ സദ്ദാം ഭാര്യയ്‌ക്കെതിരെ തിരിഞ്ഞു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

വഴക്കിനിടെ തലയ്‌ക്ക് പരിക്കേറ്റ സദ്ദാം ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് നസ്രീൻ താജ്, ഇടനിലക്കാരായ അസ്ലം, തരണം സുല്‍ത്താൻ, ഷാസിയ ബാനു എന്നിവരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts