ബെംഗളൂരു : ബ്രിട്ടീഷുകാരുടെ കാലത്ത് സ്വകാര്യ പ്ലാന്റേഷനുകൾക്ക് നൽകിയ 5100 ഏക്കർ വനഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കർണാടക വനംവകുപ്പ്.
1940-നുമുൻപ് കുടക്, ചാമരാജ്‌നഗർ ജില്ലകളിലായി ഒൻപത് പ്ലാന്റേഷനുകൾക്കാണ് വനഭൂമി പാട്ടത്തിനുനൽകിയിരിക്കുന്നത്.
999 വർഷത്തേക്കായിരുന്നു കരാർ. എന്നാൽ 2012-ൽ ഇത് ഭേദഗതിചെയ്ത് 99 വർഷമായി കുറച്ചു. ഭേദഗതിക്കെതിരേ പ്ലാന്റേഷനുകൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിച്ചിരുന്നു.
ഇതിനെതിരേ കൗണ്ടർ ഹർജി നൽകിയിട്ടുണ്ടെന്നും വനഭൂമി തിരിച്ചുപിടിക്കാനാണ് തീരുമാനമെന്നും വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു.
സ്വകാര്യപ്ലാന്റേഷനുകൾക്ക് പാട്ടത്തിനുനൽകിയ വനഭൂമിയെക്കുറിച്ചുള്ള ബി.ജെ.പി. എം.എൽ.സി. എം.പി. കുശാലപ്പയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.
പാട്ടത്തുക പലിശയടക്കം 1492.18 കോടി രൂപ നേടിയെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും സംരക്ഷിത വനമേഖലയിലാണ് പല പ്ലാന്റേഷനുകളും പ്രവർത്തിക്കുന്നതെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.