ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങൾ: അന്വേഷണം ആരംഭിച്ച് ലോകായുക്ത

ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളെപ്പറ്റി ലോകായുക്ത അന്വേഷണം തുടങ്ങി. മരണങ്ങളിൽ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു.

ലോകായുക്ത എസ്.പി. എസ്. സിദ്ധരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണ സംഘം ആശുപത്രിയിലെ പ്രസവ വാർഡിലും തീവ്രപരിചരണ വിഭാഗത്തിലും മരുന്നുകൾ സംഭരിച്ചുവെക്കുന്നിടത്തും പരിശോധന നടത്തി.

ഏതാനും രേഖകൾ ശേഖരിച്ചു. ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച അഞ്ച് സ്ത്രീകളാണ് മരിച്ചത്. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നൽകിയ ഐ.വി. ഫ്ലൂയിഡാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഗുണനിലവാരമില്ലാത്ത ഐ.വി.ഫ്ലൂയിഡാണിതെന്ന് പറയുന്നു. ഇത് ആശുപത്രിയിൽ വിതരണം ചെയ്ത പശ്ചിമബംഗാൾ ആസ്ഥാനമായ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറെ സസ്പെൻഡും ചെയ്തിരുന്നു.

ഐ.വി.ഫ്ലൂയിഡിന്റെ സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചു.അതിനിടെ, ദുരന്തത്തിനിരയായ സ്ത്രീകളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
[masterslider id="10"]

Related posts