കാമുകിയെ മകളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കാമുകൻ അറസ്റ്റിൽ 

ബെംഗളൂരു: ബന്ധം തുടരാനാകില്ലെന്ന് വിശദമാക്കിയ വിവാഹിതയായ കാമുകിയെ രണ്ടര വയസുകാരിയായ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

ചിക്കമംഗളൂരുവിഷ ശനിയാഴ്ചയാണ് അക്രമം നടന്നത്.

28കാരനായ കർണാടക സ്വദേശിയെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ചിക്കമംഗളൂരു സ്വദേശിയായ 26കാരിയായ തൃപ്തിയാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.

രണ്ട് മക്കളാണ് യുവതിക്കുള്ളത്.

പെട്ടന്നുള്ള പ്രകോപനത്തേ തുടർന്നാണ് അക്രമം നടന്നതെന്നാണ് പോലീസ് സംഭവത്തേക്കുറിച്ച്‌ വിശദമാക്കുന്നത്.

മാസങ്ങള്‍ക്ക് മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് തൃപ്തിയും ചിരഞ്ജീവിയും പരിചയപ്പെടുന്നത്.

ഇവർ തമ്മിലുള്ള സൌഹൃദം വളരെ പെട്ടന്നാണ് വിവാഹേതര ബന്ധത്തിലേക്ക് എത്തിയത്.

മൂന്ന് മാസം മുൻപ് ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്‌ യുവതി ഇയാള്‍ക്കൊപ്പം ഒളിച്ചോടി.

യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതിയും നല്‍കി.

ഈ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കമിതാക്കളെ കണ്ടെത്തിയിരുന്നു.

പോലീസ് സ്റ്റേഷനില്‍ വച്ച്‌ ഭർത്താവുമായി രമ്യതപ്പെടാൻ താല്‍പര്യമുണ്ടെന്ന് യുവതി പോലീസിനോട് വിശദമാക്കിയിരുന്നു.

ഇതനുസരിച്ച്‌ പോലീസ് കൌണ്‍സിലിംഗ് അടക്കമുള്ളവ നല്‍കി യുവതിയെ ഭർത്താവിനൊപ്പം അയച്ചു.

യുവതിയുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും പരാതിക്ക് അവസരം ഉണ്ടാകരുതെന്ന മുന്നറിയിപ്പും നല്‍കി പോലീസ് യുവാവിനേയും വിട്ടയച്ചു.

സംഭവത്തിന് പിന്നാലെ ചിരഞ്ജീവി യുവതിയെ ഫോണിലും സമൂഹമാധ്യമങ്ങളിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും 26കാരി പൂർണമായി യുവാവിനെ അവഗണിക്കുകയായിരുന്നു.

ഇതില്‍ കുപിതിനായ ചിരഞ്ജീവി ശനിയാഴ്ച യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ഇയാള്‍ യുവതിയെ കാണാനെത്തിയത്.

വാക്കേറ്റത്തിനിടയില്‍ ഒരു രീതിയിലും യുവതി സഹകരിക്കില്ലെന്ന് വ്യക്തമായതോടെ യുവാവ് തൃപ്തിയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

യുവതിയുടെ രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം.

കൊലപാതകത്തിന് പിന്നാലെ യുവതിയുടെ മൃതദേഹം ഇവരുടെ വീട്ടില്‍ നിന്ന് 500 മീറ്ററോളം അകലെയുള്ള തടാകത്തില്‍ തള്ളിയ ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് പിന്നാലെ നാട്ടുകാരാണ് തടാകത്തില്‍ തൃപ്തിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പൊലീസ് ചിരഞ്ജീവിയെ കസ്റ്റഡിയില്‍ എടുത്തത്.

പോലീസ് ചോദ്യം ചെയ്തതില്‍ യുവാവ് കുറ്റം സമ്മതിക്കുകയും സംഭവിച്ചത് എന്താണെന്ന് വിശദമാക്കുകയും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us