കൊറൽ ക്രെഷെൻഡോ സീസൺ 02, ഡിസംബർ ന് വൈറ്റ്‌ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൽ 

ബെംഗളൂരു: വൈറ്റ്‌ഫീൽഡിലെ സീറോ മലബാർ മലയാളി ക്രിസ്ത്യൻ പള്ളിയായ സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ ഡിസംബർ 7ന് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ക്യാമ്പസിൽ കൊറൽ ക്രെഷെൻഡോ സീസൺ 02 അവതരിപ്പിക്കാൻ സന്തോഷത്തോടെ തയ്യാറെടുക്കുകയാണ്. ആദ്യ പതിപ്പായ സീസൺ 1 ൻ്റെ വിജയത്തെ തുടർന്ന്, ഈ വർഷവും ബെംഗളൂരുവിലെ വിവിധ പള്ളികളിൽ നിന്നുള്ള മികച്ച കാരോൾ ഗാന സംഘങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് മൽസരം. സംഗീത മേഖലയിലെ വിദഗ്ധർ ഈ മത്സരം വിലയിരുത്താൻ എത്തുന്നതും ആയിരിക്കും. ഈ മെഗാ ക്രിസ്മസ് ആഘോഷം മനോഹരമായ സംഗീതത്തിൻ്റെയും, പൈതൃകമായ ക്രിസ്മസ്…

Read More

ബെംഗളൂരുവിൽ സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു 

ബെംഗളൂരു: സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി താഴത്തേതില്‍ മുഹമ്മദ് മുബാറക് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ നവംബര്‍ നാലിന് രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബെംഗളൂരുവിൽ വെച്ചാണ് ആക്രമണത്തിനിരയായത്. കാസര്‍കോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി. രണ്ടു പേരും സഹപ്രവര്‍ത്തകരാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബെംഗളൂരു പോലീസ് തൊട്ടടുത്ത ആശുപത്രിയില്‍…

Read More

മീഷോയിൽ നിന്ന് കോടികൾ തട്ടിയ സംഘം പിടിയിൽ 

ബെംഗളൂരു: : ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയില്‍ നിന്നും 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകള്‍ നിർമ്മിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. മീഷോയില്‍ സാധനങ്ങള്‍ ഓർഡറുകള്‍ ചെയ്ത് പിന്നീട് റീഫണ്ട് ചെയ്യുന്ന തരത്തിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് സൈബർ പോലീസ് വ്യക്തമാക്കി. സൂറത്തില്‍ ‘ഒഎം ശ്രീ എൻ്റർപ്രൈസസ്’ എന്ന പേരില്‍ കമ്പനി സ്ഥാപിച്ച്‌ വ്യാജ പേരും വിലാസവും നല്‍കി ഓർഡറുകള്‍ നല്‍കിയെന്നാണ് പോലീസ് സംശയിക്കുന്നത്. വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചാണ് തട്ടിപ്പ്. യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം…

Read More

ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ എടിഎമ്മിൽ നിന്നും മോഷ്ടിച്ചത് 8.65 ലക്ഷം; ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഭാര്യക്ക് സ്വർണമാല വാങ്ങുന്നതിനായി എടിഎമ്മില്‍ നിന്ന് 8.65 ലക്ഷം രൂപ മോഷ്ടിച്ച സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ അറസ്റ്റില്‍. എച്ച്‌ഡിഎഫ്‌സി ബാങ്കിലെ കരാർ ജീവനക്കാരനും നഗരത്തിലെ കാൻഗ്രള്ളി ജ്യോതി നഗർ താമസക്കാരനുമായ കൃഷ്ണ സുരേഷ് ദേശായി (23) ആണ് പിടിയിലായത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിൻ്റെ ചുമതല കൃഷ്‌ണക്കായിരുന്നു. നവംബർ 26 ന് മറ്റ് ജീവനക്കാർക്കൊപ്പം എത്തി, എടിഎമ്മില്‍ പണം നിറച്ച ശേഷം മടങ്ങി പോയ ഇയാള്‍ വൈകുന്നേരം തിരിച്ചെത്തി താക്കോല്‍ ഉപയോഗിച്ച്‌ എടിഎം തുറന്ന് പണത്തിൻ്റെ കെട്ടുകള്‍ ഒരു ബാക്ക്പാക്കില്‍ കുത്തി നിറച്ച്‌ കൊണ്ട്…

Read More

നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മുൻകരുതൽ: പബ്, റസ്റ്റോറൻ്റ് പരിശോധന ശക്തമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ നഗരത്തിൽ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മയക്കുമരുന്ന് വിതരണക്കേസിലെ പ്രതികളെയും സംശയാസ്പദമായ വ്യക്തികളെയും റൗഡികളെയും ചോദ്യം ചെയ്തു. പബ്ബുകൾ, വൈൻ സ്റ്റോറുകൾ, ബാറുകൾ & റെസ്റ്റോറൻ്റുകൾ, പ്രാദേശിക ധാബകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ സന്ദർശിക്കുന്നുമുണ്ട്. നവംബർ 29, 30 തീയതികളിൽ നഗരത്തിലെ എല്ലാ ഡിവിഷനുകളിലെയും പോലീസ് സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തി ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ് പറഞ്ഞു.

Read More

വനത്തിൽ മാൻ വേട്ട നടത്തിയ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

ബെംഗളൂരു : വനത്തിൽനിന്ന് മാനിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. കുശാൽനഗറിലെ വനമേഖലയിൽ നായാട്ട് നടത്തിയ സിദ്ധാപുര സ്വദേശിയായ സുനിൽ (34), നാപോക്ക് സ്വദേശി കെ.ഡി. മുത്തണ്ണ (59) എന്നിവരാണ് പിടിയിലായത്. നാപോക് സ്വദേശി എ.എൻ. ശ്യാമാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൂവരും ചേർന്ന് രണ്ട് മാനുകളെ കൊന്നുവെന്നാണ് കേസ്. തുടർന്ന് മാംസം പങ്കിട്ട് ശരീരാവശിഷ്ടങ്ങൾ കുഴിച്ചു മൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.  

Read More

സൈറ്റുകൾ ബിനാമിപേരുകളിൽ; മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് എതിരെ തെളിവുണ്ടെന്ന് ഇ.ഡി.

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) 14 സൈറ്റുകൾ അനുവദിച്ചതിൽ പല ക്രമക്കേടുകളും നടന്നതായി തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതുകൂടാതെ മുഡ അനധികൃതമായി 700 കോടിയിലേറെ രൂപ വിലമതിക്കുന്ന 1095 സൈറ്റുകൾ ബിനാമിപേരുകളിലും മറ്റ് നിയമവിരുദ്ധ ഇടപാടുകളിലും അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് പാർവതിക്ക് ഭൂമികൈമാറിയത്.ഓഫീസ് നടപടിക്രമങ്ങളുടെ ലംഘനം, വ്യാജ ഒപ്പുകൾ, സ്വാധീനംചെലുത്തൽ തുടങ്ങിയവയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എസ്.ജി. ദിനേശ്കുമാർ ഭൂമികൈമാറ്റത്തിൽ അനാവശ്യ സ്വാധീനംചെലുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.…

Read More

സ്‌കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറ്റാന്‍ സാധ്യത

ബെംഗളൂരു: നിര്‍ദിഷ്ട സ്‌കൈഡെക്കിന്റെ സ്ഥാനം ഹെമിഗേപുരിയില്‍ നിന്നു മാറ്റിയേക്കുമെന്ന് സൂചന. പദ്ധതിക്കായി ഹെമിഗേപുരിയില്‍ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുളള 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Read More

സഹപാഠി 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തു: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരൂ : രാജാജി നഗറിൽ ബികോം വിദ്യാർഥിനി ജീവനൊടുക്കിയത് നിക്ഷേപത്തട്ടിപ്പിന് ഇരയായതിനെത്തുടർന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസമാണ് ബി.കോം വിദ്യാർഥിനിയായ പ്രിയങ്കയെ (26) വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയങ്ക നിക്ഷേപ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. കൂടുതൽതുക വാഗ്ദാനംചെയ്ത് സഹപാഠിയും സുഹൃത്തുമായ ദിഗന്ത് 15 ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങൾ പ്രിയങ്കയിൽ നിന്ന് തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.  

Read More

എൻജിനിയറിങ് സീറ്റ് തട്ടിപ്പ്: കർണാടക പരീക്ഷാ അതോറിറ്റി ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് സീറ്റ് തട്ടിപ്പ് കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. വിവിധ എൻജിനിയറിങ് കോളേജുകളിൽ 2024-25 വർഷത്തേക്കുള്ള കോഴ്‌സുകളിലെ സീറ്റുകളാണ് ബ്ലോക്ക് ചെയ്തത്. നവംബർ 13-നാണ് സീറ്റ് ബ്ലോക്ക് ചെയ്യുന്ന കാര്യം അറിഞ്ഞത്. ഇതേത്തുടർന്ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്ന് സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ മാനേജ്‌മെന്റുകളെ ചോദ്യംചെയ്ത് തെളിവുശേഖരിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ…

Read More
Click Here to Follow Us