ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: സുബ്രഹ്മണ്യപുര പോലീസ് പരിധിയില്‍ ഉത്തരഹള്ളിയിലെ ബാലാജി ലേഔട്ടിലെ വീട്ടില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനകപുര സ്വദേശിയും പാനിപ്പൂരി കച്ചവടക്കാരനുമായ ഹനുമന്തയുടെ ഭാര്യ രൂപയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുബ്രഹ്മണ്യപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച കനകപുരയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

Read More

തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!

ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള മൽസരം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്‌റ്റേഴ്സ് “ഹോം എവേ ഹോം” എന്ന് വിളിക്കുന്ന ബെംഗളൂരുവിൽ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. ബെംഗളൂരു എഫ് സി ആരാധകർക്കായി മാറ്റി വച്ചിട്ടുള്ള എല്ലാ സ്റ്റാൻ്റുകളിലേയും ബുക്കിംഗ് കഴിഞ്ഞതായാണ് ബുക്കിംഗ് വെബ്സൈറ്റായ “പേടിഎം ഇൻസൈഡർ” കാണിക്കുന്നത് അതേസമയം ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർക്കായി മാറ്റി വച്ചിരിക്കുന്ന നോർത്ത് സ്റ്റാൻ്റിൽ നിരവധി ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ഈ ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്സിസിൻ്റെ പ്രകടനം ആശാവഹമല്ല എന്ന് മാത്രമല്ല തികച്ചും നിരാശപ്പെടുത്തുന്നതു…

Read More

ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി തൊണ്ടയിൽ കുടുങ്ങി 13 കാരൻ മരിച്ചു 

ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരൻ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബലൂണ്‍ വീർപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഇതിന്റെയൊരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ നവീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബറില്‍ ഹിമാചല്‍ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. സിദ്ധ്‌പൂർഗഡിലെ സർക്കാർ സ്കൂളില്‍ പഠിച്ചിരുന്ന ഏഴാം ക്ലാസ്സുകാരൻ വിവേക് കുമാ(13) റാണ് അന്ന് മരിച്ചത്. സ്‌കൂള്‍ കഴിഞ്ഞ്…

Read More

കനത്ത മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ 

ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഏഴുപേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. 35 ടണ്‍ ഭാരമുള്ള ഒരു കൂറ്റൻപാറ 20 അടിയോളം താഴ്ചയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു. രണ്ടുവീടുകള്‍ പൂർണമായും മണ്ണിനടിയിലായി. ഈ വീട്ടിലുള്ളവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. അർധ രാത്രിയോടെയാണ് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തിയത്. മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാൻ സ്നിഫർ ഡോഗിനെ സ്ഥലത്തെത്തിക്കും. കൂടാതെ രക്ഷാപ്രവർത്തനത്തിനുള്ള ഹൈഡ്രോളിക് എയർ ലിഫ്റ്റിംഗ് ബാഗ്…

Read More

സുഹൃത്തുക്കളോടൊപ്പം അണക്കെട്ടിൽ നീന്താൻ പോയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു 

ബെംഗളൂരു: സുഹൃത്തുക്കളോടൊപ്പം അണക്കെട്ടില്‍ നീന്താൻ പോയ രണ്ട് ആണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ ബെല്‍വെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഗോലിയങ്ങാടി ജ്വല്ലേഴ്‌സ് ഉടമ ശ്രീധര ആചാര്യയുടെ മകൻ 13 വയസ്സുള്ള ശ്രീഷ, രാമ നായകയുടെ മകൻ ജയന്ത് (19) എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ അവധിക്കാലത്ത് ഈ രണ്ടുകുട്ടികളും കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ ശങ്കരനാരായണൻ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ജയിലിൽ മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ്: പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : ജയിലിൽ കഴിയുന്ന മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ഹലഗൂരു സ്വദേശി ശിവണ്ണയെയാണ് അറസ്റ്റ് ചെയ്തത്. മണ്ഡ്യ ജില്ലാ ജയിലിൽ കഴിയുന്ന മകൻ മദുസുദനന് വസ്ത്രംനൽകാൻ എത്തിയതായിരുന്നു ശിവണ്ണ. ഇയാളുടെ ബാഗ് ജയിൽ അധികൃതർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബാഗിൽ കഞ്ചാവുള്ള വിവരം ശിവണ്ണയ്ക്ക് അറിയില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശിവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

പാചക വാതക ചോർച്ചയെ തുടർന്ന് പൊട്ടിത്തെറി, ഒരേ കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: നഗരത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഡി. ജെ ഹള്ളിയിലെ മൂന്നാം ക്രോസിൽ ആനന്ദ് തിയേറ്ററിന് സമീപമുള്ള വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സയ്യിദ് നസീർ പാഷ, ഭാര്യ തസീന ബാനു, 7 വയസ്സുള്ള മകൻ, 5 വയസ്സുള്ള മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉപജീവനത്തിനായി പാനിപ്പൂരി കച്ചവടം നടത്തിയിരുന്ന സയ്യിദ് നസീർ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടറിൻ്റെ റഗുലേറ്റർ ഓണാക്കിയത്. 11.30ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഗ്യാസിന്റെ മണം അനുഭവപെട്ടു. ഉടൻ…

Read More

കുട്ടിയാനയുടെ മരണവുമായി പൊരുത്തപ്പെടാനാകാതെ അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത് ദിവസങ്ങളോളം; വിഡിയോ കാണാം

തുമ്പിക്കൈ കൊണ്ട് പലവട്ടം തട്ടിനോക്കി. പലവട്ടം കാലുകൊണ്ട് ഉയര്‍ത്താന്‍ നോക്കി. നിരാശയായിരുന്നു ഫലം. തന്റെ കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടാനാവാതെ അതിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് വിഡിയോ എക്‌സില്‍ പങ്കുവെച്ചത്. https://x.com/ParveenKaswan/status/1859572181773992343?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1859572181773992343%7Ctwgr%5E386d8c574cc40ea50d5f884c32fb8747a165360c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2024%2FNov%2F26%2Felephant-mother-not-able-to-comprehend-death-of-her-calf മണിക്കൂറുകളല്ല, ദിവസങ്ങളോളമാണ് അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത്. അമ്മയാന വലിച്ചിഴച്ചും കാലുകൊണ്ടുയര്‍ത്തിമാറ്റിയും കുഞ്ഞിനെ ജീവിപ്പിക്കാന്‍ ശ്രമിച്ചതായും പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചു.

Read More

വീട്ടിൽ മൂത്രമൊഴിച്ച പൂച്ചക്കുട്ടിയെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി ആരോപണം; യുവാവിനെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: വളർത്തിക്കൊണ്ടിരുന്ന പൂച്ചക്കുട്ടിയെ ചവിട്ടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ നഗരത്തിലെ മൈക്കോളൗട്ട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു. മുഹമ്മദ് അഫ്താബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനീഷ് രത്‌നാകറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിക്കാരനായ മുഹമ്മദ് അഫ്താബും പ്രതി മനീഷ് രത്നാകറും ബിടിഎം ലേഔട്ട് രണ്ടാംഘട്ടത്തിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. നവംബർ 26ന് മനീഷ് രത്‌നാകർ വീട്ടിലുണ്ടായിരുന്നപ്പോൾ പൂച്ച വീട്ടിൽ മൂത്രമൊഴിച്ചു. ദേഷ്യം വന്ന മനീഷ് പൂച്ചയെ കാലുകൊണ്ട് തട്ടി…

Read More

സിസേറിയനെ തുടർന്ന് കഴിഞ്ഞ മാസം നാലുസ്ത്രീകൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് നാലുസ്ത്രീകൾ മരിച്ച സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. എസ്. ഉമേഷിന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ പേരിൽ വകുപ്പുതല അന്വേഷണം നടത്താനും ബല്ലാരി ജില്ലാസർജനെ താക്കീതുചെയ്യാനും സർക്കാർ തീരുമാനിച്ചു. സ്ത്രീകളുടെ മരണത്തിൽ ലോകായുക്ത സ്വമേധയാ കേസെടുത്തു. ശസ്ത്രക്രിയക്കിടെ നൽകിയ നിലവാരം കുറഞ്ഞ റിങ്ങേഴ്‌സ് ലാക്ടേറ്റാണ് (ഐ.വി. ഫ്ലൂയിഡ്) മരണത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. റിങ്ങേഴ്‌സ് ലാക്ടേറ്റ് വിതരണം ചെയ്ത പശ്ചിമ ബംഗാളിലെ പാസ്ചിം…

Read More
Click Here to Follow Us