ബെംഗളൂരു : എക്സൈസ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ഉടമകൾ പിൻമാറി. മദ്യഷാപ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വൈൻ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതാക്കളുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മദ്യഷാപ്പ് ലൈസൻസ് നിയമത്തെ മറികടന്ന് എക്സൈസ് വകുപ്പ് നൽകുകയാണെന്നും ഇതുമൂലം നിലവിലുള്ള ഷാപ്പുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നുമാണ് ഉടമകൾ ആരോപിച്ചത്. ലൈസൻസ് നൽകാൻ വലിയ തുക ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നും പറഞ്ഞിരുന്നു.
Read MoreDay: 20 November 2024
പത്ത് ദിവസത്തേക്ക് ചർച്ച് സ്ട്രീറ്റിൽ വാഹനം ഗതാഗതം നിയന്ത്രിക്കും;
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച് സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒ അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ, ബിബിഎംപിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വാഹന ഗതാഗതം അടച്ചതിനുശേഷം, ബ്രിഗേഡ് റോഡിലും സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ് തുടങ്ങിയ അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചർച്ച് സ്ട്രീറ്റിലെ മിക്ക വ്യാപാരികളും കട അടച്ചിട്ടിട്ടുമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ശേഷം വീണ്ടും കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.…
Read Moreപുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു
ബെംഗളൂരു : ബെംഗളൂരുവിനടുത്ത് നെലമംഗലയിൽ പുല്ലരിയാൻ പോയ സ്ത്രീ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെലമംഗല ഗൊല്ലാരഹട്ടി കമ്പാലു സ്വദേശി കരിയമ്മ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കരിയമ്മ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ പാതി ശരീരം പുലി തിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാനുള്ള കൂടുകളും സ്ഥാപിച്ചു.
Read Moreറോഡരികിലെ ഓവുചാലിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു : ഹാവേരിയിൽ പഴയ ബാലറ്റ് പെട്ടികൾ റോഡരികിലെ ഓവുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു. ഹാവേരി സ്വദേശികളായ സന്തോഷ്, ഗണേഷ്, മുത്തപ്പ, കൃഷ്ണ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹാവേരിയിലെ എ.പി.എം.സി. ഗോഡൗണിൽനിന്ന് ബാലറ്റ് പെട്ടികൾ മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഹാവേരി ജില്ലയിലെ ഷിഗാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ് റോഡരികിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയത്. ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളായിരുന്നു. പഴയതായതിനാൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കിയിരുന്നു. തഹസിൽദാരുടെ ഓഫീസിൽനിന്ന്…
Read Moreപാലക്കാട് വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്
പാലക്കാട്: വാശിയേറിയ പ്രചരണത്തിനും വിവാദങ്ങളുടെ കുത്തൊഴുക്കിനും ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. മോക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എൽ.ഡി.എഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പടെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും. വ്യാജ വോട്ട് തടയാൻ നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 7 പ്രശ്ന ബാധിത ബൂത്തുകളും 58 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്.
Read Moreസംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ല
ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ലാത്തതായി കണ്ടെത്തി. പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ പോയാൽ മരുന്ന് കിട്ടുമെന്ന് ഉറപ്പില്ലന്നാണ് നിലവിലെ ആരോപണം. അടിക്കടി മാറുന്ന കാലാവസ്ഥ കാരണം ഒരു വശത്ത് പകർച്ചവ്യാധികളുടെ ഭീഷണി സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മരുന്ന് സ്റ്റോക്കില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ മരുന്ന് ശേഖരത്തിൽ മരുന്നുകൾ തീർന്നു. മറുവശത്ത്, കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിൽ 250 മരുന്നുകളുടെ സ്റ്റോക്ക് പൂർണമായും തീർന്നു. എന്താണ് മരുന്ന് ക്ഷാമത്തിന് കാരണം? ടെൻഡർ നടപടികൾ വൈകുന്നതാണ് മരുന്നുക്ഷാമത്തിന് പ്രധാന കാരണമായി…
Read More