ദീപാവലി അവധിക്ക് ശേഷം ആളുകൾ നഗരത്തിലേക്ക് മടങ്ങിയെത്തുന്നു: പല റോഡുകളിലും ഗതാഗതക്കുരുക്ക്

ബെംഗളൂരു: ദീപാവലി അവധിക്ക് ശേഷം നാട്ടിൽ നിന്നും ആളുകൾ നഗരത്തിലേക്ക് മടങ്ങിയതോടെ പല റോഡുകളും ഗതാഗത കുരിക്കിലായി.

ടൗണുകളിലേക്ക് പോയവർ ഒറ്റയടിക്ക് എത്തിയതിനാൽ നഗരവുമായി ബന്ധിപ്പിക്കുന്ന തുമകൂർ-ഷിറ, നെലമംഗല റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച (ഓഗസ്റ്റ് 03) രാത്രി മുതൽ തിങ്കളാഴ്ച (ആഗസ്റ്റ് 04) വരെ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ഇതുമൂലം വാഹനയാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു.

ഞായറാഴ്ച രാത്രി ബംഗളൂരു-ഷിറ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. വാഹനത്തിൻ്റെ വേഗത മണിക്കൂറിൽ 10 കി.മീ. റോഡിൽ മൂന്നോ അഞ്ചോ കിലോമീറ്ററോളം വാഹനങ്ങൾ നിരന്നു കിടന്നു.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

ഞായറാഴ്ച (നവംബർ 03) വൈകുന്നേരം മുതൽ തിങ്കളാഴ്ച (നവംബർ 04) പുലർച്ചെ വരെ ഹാസൻ ഭാഗത്തുനിന്നും ബെംഗളൂരുവിലേക്ക് വരുന്ന നെലമംഗലയിലെ കുനിഗൽ ബൈപാസിന് സമീപം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഗതാഗത തടസത്തോടൊപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു. ഇത് വാഹനയാത്രക്കാരെ കൂടുതൽ കൊഴപ്പത്തിലാക്കി. എന്നാൽ, നെലമംഗല പൊലീസ് ഉദ്യോഗസ്ഥനും ജീവനക്കാരും ജാഗരൂകരായി ഗതാഗതം സുഗമമാക്കി.

ഗോർഗുണ്ടെപാളയ, പീനിയ മേൽപ്പാലം എന്നിവയ്ക്ക് സമീപം ഗതാഗതക്കുരുക്കും കിലോമീറ്ററുകളോളം വാഹനങ്ങൾ നിരന്നുകിടന്നിരുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ആംബുലൻസ് ഡ്രൈവറും ഗതാഗതക്കുരുക്കിൽ കുടുങ്ങി കുറച്ചുനേരം വഴിയിൽ പെട്ടു. പിന്നീട് പോലീസ് ആംബുലൻസിന് പോകാൻ അനുമതി നൽകി.

നിലവിൽ ഇതുവഴിയുള്ള ഗതാഗതം മന്ദഗതിയിലാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പോലീസ് പാടുപെടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts