ഭക്തർ ക്ഷേത്രത്തിലെ തീർത്ഥമെന്ന് കരുതി ഇടികൂടി സേവിച്ചത് എ.സി.യിൽ നിന്നും ഒഴുകിയ വെള്ളം

ക്ഷേത്രത്തിലെ എസിയിൽ നിന്ന് പുറത്തേക്കൊഴുകിയ വെള്ളം തീർത്ഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ.

യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം, ശ്രീകൃഷ്ണ ഭഗവാന്റെ പാദത്തിൽ നിന്നുള്ള ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർത്ഥമായി സേവിക്കുകയായിരുന്നു.

പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ക്ഷേത്രത്തിലെത്തിയ ഒരു സന്ദർശകനാണ് ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുന്നത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഇതിനോടകം വൈറലായ വീഡിയോയിൽ ഇയാൾ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ആനയുടെ പ്രതിമയിൽ നിന്നും ആളുകൾ വെള്ളം ശേഖരിച്ച് കുടിക്കുന്നത് കാണാം.

എന്നാൽ ഇത് ചരണാമൃതമല്ല മറിച്ച് ക്ഷേത്രത്തിലെ എസിയിൽ നിന്നും വരുന്ന വെള്ളമായിരുന്നു. ഇതു ചരണാമൃതമല്ലെന്നും എസിയിൽ നിന്ന് വരുന്ന വെള്ളമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും പലരോടും ഈ വീഡിയോ പകർത്തുന്നയാൾ പറയുന്നുമുണ്ട്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

എന്നാൽ പലരും വ്‌ലോഗറെ അവഗണിച്ച് വെള്ളം കുടിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts