നടൻ ബാല വീണ്ടും വിവാഹിതനായി

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

Read More

ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. കൊച്ചുവേളി – എസ്.എം.വി.ടി. – കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ തീവണ്ടിയാണ് (06039/06040) പ്രഖ്യാപിച്ചത്. നവംബർ നാലിന് വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.55-ന് എസ്.എം.വി.ടി. ബെംഗളൂരുവിലെത്തും. തിരിച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Read More

റേഞ്ചർ ഊഞ്ഞാലിൽ നിന്ന് വീണ് യുവതി മരിച്ചു

ബെംഗളൂരു : നഗരത്തിലെ നവഭാഗ് റോഡിലെ ഫിഷ് ടണൽ എക്‌സ്‌പോയിൽ അപകടം. ഫിഷ് ടണൽ എക്‌സ്‌പോയിൽ റേഞ്ചർ ഊഞ്ഞാലിൽ നിന്ന് വീണ് യുവതി മരിച്ചു . നിഖിത ബിരാദർ എന്ന യുവതിയാണ് മരിച്ചത്. റേഞ്ചർ സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയത്തിന് ശേഷം, നികിതയുടെ അമ്മ ഓപ്പറേറ്ററോട് നിർത്താൻ അപേക്ഷിച്ചു. പക്ഷേ, ഓപ്പറേറ്റർ അത് ചെവിക്കൊണ്ടില്ല. നികിതയ്ക്ക് ഇട്ടിരുന്ന ബെൽറ്റ് മുറിഞ്ഞ് അവൾ മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു. ബസവൻബാഗേവാഡി താലൂക്കിലെ ഇംഗലേശ്വർ ഗ്രാമത്തിലെ അധ്യാപകനായ അരവിന്ദ് ബിരാദാര, ഭാര്യ ഗീത, മകൾ ജിഖിത, നേരേ…

Read More

മഴ കനത്ത് റോഡുകള്‍ തോടായതോടെ വലവീശി നഗരത്തിലെ യുവാക്കള്‍; കിട്ടിയതോ കൈനിറയെ മീന്‍

ബെംഗളൂരു: നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസം മുതല്‍ കനത്തമഴയാണ്. നഗരത്തിലെ പലയിടങ്ങളിലും കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടും രൂപപ്പെട്ടു. അതിനിടെയാണ് റോഡിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളും ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. ബെംഗളൂരു യെലഹങ്കയില്‍ റോഡിലെ വെള്ളക്കെട്ടില്‍ യുവാക്കള്‍ വല ഉപയോഗിച്ചും കൈകൊണ്ടും മീന്‍പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചിലര്‍ക്ക് കൈനിറയെ മീനും കിട്ടി. അതിനിടെ, ബെംഗളൂരുവില്‍ കനത്തമഴയില്‍ ജനജീവിതം താറുമാറായി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് നഗരത്തില്‍ മഴ ശക്തമായത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. നഗരത്തിലെ വിവിധ റോഡുകളില്‍ വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. യെലഹങ്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയവരെ ചൊവ്വാഴ്ച ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തകരും…

Read More

നഗരത്തിലെ സ്കൂളുകൾക്ക് ഇന്നും അവധി

rain

ബെംഗളൂരു : മഴ തുടരുന്നതിനാൽ ബുധനാഴ്ച ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകൾ പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീശ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. മഴകാരണം തിങ്കളാഴ്ചയും ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവധിപ്രഖ്യാപിച്ചത് എന്നതിനാൽ വിവരമറിയാതെ ഒട്ടേറെകുട്ടികൾ സ്കൂളിൽ പോയി. ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി അനുവദിച്ചിരുന്നില്ല. രണ്ടുദിവസംകൂടി ബെംഗളൂരുവിൽ മഴതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Read More
Click Here to Follow Us