ബോംബ് ഭീഷണി; സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി – ബെംഗളൂരു വിമാനം പുറപ്പെട്ടു 

ബെംഗളൂരു: ബോംബ് ഭീഷണിയെ തുടര്‍ന്ന്, കര്‍ശനമായ സുരക്ഷാ പരിശോധനയ്‌ക്കൊടുവില്‍ കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കൊച്ചിയില്‍ നിന്നു ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയന്‍സ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. 15 മണിക്കൂറിനിടെ 8 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.

Read More

എനിക്കൊരു കുടുംബം വേണം, ഇനിയും വിവാഹം കഴിക്കും കുട്ടികളും ഉണ്ടാകും; ബാല 

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ബാല. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമായി താരം മാറുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ അമൃത സുരേഷ് അടുത്ത സമയത്ത് ബാലയ്ക്കെതിരെ വളരെ ഗുരുതരമായ ചില കുറ്റങ്ങള്‍ ആരോപിക്കുകയും അതിന്റെ പേരില്‍ ബാല ചില നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്തിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ബാലവീണ്ടും മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. മാധ്യമങ്ങളോട് താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താനൊരു വിവാഹം…

Read More

മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചനിലയിൽ. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരി(20)യാണ് മരിച്ചത്. സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബെംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Read More

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലക്കാട്‌ കൃഷ്ണകുമാർ, വയനാട്ടിൽ നവ്യ ഹരിദാസ് 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. പാർട്ടി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. ചേലക്കരയില്‍ കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച്‌ രണ്ടാം സ്ഥാനത്തെത്തി.…

Read More

ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം. നാലാംദിനം ഇന്ത്യൻ ഇന്നിങ്‌സ് 462 റൺസിൽ അവസാനിച്ചു. 356 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ആതിഥേയർക്കായി സർഫറാസ് ഖാനും ഋഷഭ് പന്തും വീരോചിത ചെറുത്ത് നിൽപ്പാണ് 400 കടത്തിയത്. 107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ന്യൂസിലൻഡ് നാലു പന്തുകൾ കളിച്ചെങ്കിലും റണ്ണൊന്നുമെടുത്തിട്ടില്ല. ടോം ലാഥമും ഡെവോൺ കോൺവെയുമാണ് ക്രീസിൽ. വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുകയായിരുന്നു.

Read More

കര്‍ണാടകക്കെതിരായി കേരളം പൊരുതുന്നു 

ബെംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയില്‍. ടോസ് നേടി കര്‍ണാടക കേരളത്തെ ബാറ്റിങിനു അയക്കുകയായിരുന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 63 റണ്‍സെടുത്തു മടങ്ങി. സഹ ഓപ്പണര്‍ വത്സല്‍ ഗോവിന്ദും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി. താരം 31 റണ്‍സ് സ്വന്തമാക്കി പുറത്തായി. അതിഥി താരം ബാബ അപരാജിതാണ് പുറത്തായ മറ്റൊരു താരം. 19 റണ്‍സാണ് ബാബ അപരാജിത് അടിച്ചെടുത്തത്.

Read More

അടുത്ത 5 ദിവസം കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 21ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഗ്ലാസിന് വൃത്തിയില്ലെന്ന് തർക്കം; മൈസൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് തർക്കത്തെ തുടർന്ന് മൈസൂരുവില്‍ മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികള്‍ പരാതി നല്‍കി. ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികള്‍ പറയുന്നു. ഭക്ഷണത്തിന്‍റെ പേരില്‍ വാക്കുതർക്കമുണ്ടായി…

Read More

പെണ്ണുപിടിയൻ എന്ന കമന്റിന് കിടിലൻ മറുപടി കൊടുത്ത് ഗോപി സുന്ദർ 

പെണ്ണ് പിടിയന്‍ എന്ന അധിക്ഷേപ കമന്റിനോട് പ്രതികരിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഗോപി സുന്ദറിന്റെ മറുപടി. മണിക്കുട്ടന്‍ മണികണ്ഠന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് വന്നത്. ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെയാണ്, ”നിനക്ക് പിടിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ റെസ്പെക്‌ട് ചെയ്യാന്‍ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങള്‍ മണി മണ്ടന്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഓടിക്കാനോ കഴിയുന്ന വസ്തു അല്ല.” ”ജീവനുള്ള ഒരു മനുഷ്യന് ജന്മം നല്‍കാന്‍ കഴിവുള്ള ആ…

Read More

വീടിന് മുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താൻ ശ്രമമെന്ന് നടൻ ബാല 

ആരോ തന്നെ കെണിയില്‍ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി.ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു. പുലർച്ചെ…

Read More
Click Here to Follow Us