എനിക്കൊരു കുടുംബം വേണം, ഇനിയും വിവാഹം കഴിക്കും കുട്ടികളും ഉണ്ടാകും; ബാല 

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ബാല.

നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമായി താരം മാറുകയും ചെയ്തിരുന്നു.

ആദ്യ ഭാര്യ അമൃത സുരേഷ് അടുത്ത സമയത്ത് ബാലയ്ക്കെതിരെ വളരെ ഗുരുതരമായ ചില കുറ്റങ്ങള്‍ ആരോപിക്കുകയും അതിന്റെ പേരില്‍ ബാല ചില നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്തിരുന്നു.

ഒരുപാട് നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ബാലവീണ്ടും മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്.

മാധ്യമങ്ങളോട് താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

താനൊരു വിവാഹം കഴിക്കും എന്നും അതില്‍ തനിക്ക് കുട്ടികള്‍ ഉണ്ടാവുമെന്നും തനിക്കൊരു കുടുംബവും വിവാഹവും വേണമെന്ന് ആണ് ബാല പറഞ്ഞിരിക്കുന്നത്.

അമൃത സുരേഷിന് ശേഷം താരം എലിസബത്ത് എന്ന ഒരു ഡോക്ടറെ വിവാഹം ചെയ്തിരുന്നു എന്നാല്‍ അത് നിയമപരമായ രീതിയിലുള്ള വിവാഹമായിരുന്നില്ല എന്നാണ് ആദ്യ ഭാര്യയായ അമൃത പറഞ്ഞിരുന്നത്.

എന്നാല്‍ എലിസബത്തിനു ശേഷവും ഇപ്പോള്‍ താൻ മറ്റൊരു വിവാഹത്തിലേക്ക് പോകാൻ പോവുകയാണ് എന്ന ഒരു സൂചന തന്നെയാണ് ബാല നല്‍കിയിരിക്കുന്നത്.

മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് താനെന്നും അതില്‍ തനിക്ക് കുട്ടികളുണ്ടാവും എന്നും ആ കുട്ടികളെ കാണാൻ വേണ്ടി പോലും മീഡിയ ഇവിടേയ്ക്ക് വരരുത് എന്നുമാണ് ബാല പറയുന്നത്.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് കുറച്ചുനാളുകള്‍ക്ക് ശേഷം താൻ ഇവിടെ നിന്നും പോകും എന്നാല്‍ അത് എവിടേക്കാണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ല ചിലപ്പോള്‍ ചെന്നൈയിലേക്ക് ആയിരിക്കും ചിലപ്പോള്‍ മറ്റു ഏതെങ്കിലും സ്ഥലങ്ങളിലായിരിക്കാമെന്നും താരം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
[masterslider id="10"]

Related posts