മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ഇനി അഹില്യനഗര്‍; അനുമതി നൽകി ആഭ്യന്തര മന്ത്രാലയം

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹില്യനഗർ എന്നു മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ അഹമ്മദ്‌നഗർ ജില്ലയുടെ പേര് മാറ്റാനുള്ള നീക്കത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി അറിയിച്ചു.

അഹല്യ ദേവിയുടെ 300-ാം ജൻമവാർഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമുണ്ടായതെന്ന് പാട്ടീൽ പറഞ്ഞു.

ജില്ലയ്ക്ക് അഹല്യ ദേവിയുടെ പേര് നൽകണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിരുന്നു.

ചോണ്ടിയിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയിൽ അഹല്യ ദേവിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാർച്ചിലാണ് പേരു മാറ്റത്തിന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. തുടർന്നു കേന്ദ്രത്തിന് ശിപാർശ നൽകുകയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോറിലെ ഭരണാധികാരിയായിരുന്ന അഹില്യഭായ് ഹോൾക്കറുടെ ജന്മനാടാണ് അഹമ്മദ് നഗറിലെ ചാന്ദി.

കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ നിരവധി ആരാധനാലയങ്ങൾ പുനർനിർമിച്ച രാജ്ഞിയായിരുന്നു അഹല്യഭായ് എന്ന് അറിയപ്പെട്ടിരുന്ന അഹില്യഭായ് ഹോൾക്കർ. ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരാശിവെന്നും മഹാരാഷ്ട്ര സർക്കാർ നേരത്തേ പുനർനാമകരണം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us