ശ്രദ്ധിക്കുക ; ഔട്ടർ റിങ് റോഡിന്റെ സർവീസ് റോഡിൽ കുഴി; വിശദാംശങ്ങൾ

protest, pothhole police

ബെംഗളൂരു : മാറത്തഹള്ളിക്കുസമീപം കാർത്തിക് നഗറിൽ ഔട്ടർ റിങ് റോഡിന്റെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനുസമീപം റോഡിൽ കുഴി രൂപപ്പെട്ടത്. കനത്ത മഴയും മെട്രോ തൂണിന്റെ നിർമാണവും കാരണമാകാം ഗർത്തമുണ്ടായതെന്നാണ് സംശയം. കുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പോലീസ് ഇവിടെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. വിവരം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (ബി.എം.ആർ.സി.എൽ.) അറിയിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണൻ എം.എൻ. അനുചേത് പറഞ്ഞു. കുഴി നികത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Read More

മാറത്തഹള്ളി പാലത്തിന് സമീപം ഗതാഗതക്കുരുക്ക്: ട്രാഫിക് പോലീസ് നിർദേശിച്ച ബദൽ മാർഗം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: വർത്തൂർ റോഡിലെ മാറത്തഹള്ളി പാലം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി . ഈ ട്രാഫിക് നിയന്ത്രിക്കാൻ എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് ബദൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട് . ഇന്ന് മുതൽ ഈ ഗതാഗത മാറ്റം നിലവിൽ വന്നു. ഹൊറവർതുല റോഡ് കെഎൽഎം സർവീസ് റോഡിൽ നിന്ന് കുണ്ടലഹള്ളി ഗേറ്റിലേക്ക് പോകുന്ന വാഹനങ്ങൾ ദിവസവും രാവിലെ 07.00 മുതൽ 11.00 വരെയും വൈകിട്ട് 04.00 മുതൽ രാത്രി 10.00 വരെയും നിയന്ത്രിച്ചിരിട്ടുണ്ട്. ഹോർവാർത്തുല റോഡിൽ നിന്ന് കുണ്ടലഹള്ളി ഗേറ്റിലേക്ക് പോകുന്ന ചെറുവാഹന യാത്രക്കാർക്ക് ആകാശ് വിഹാർ…

Read More

പൂ-പഴം പച്ചക്കറികൾക്ക് പിന്നാലെ തേങ്ങ വിലയിലും വർധന; വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

ബെംഗളൂരു: പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വില അനുദിനം വർധിക്കുന്നു. തുടർച്ചയായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം ഇപ്പോൾ ദിവസവും ഉപയോഗിക്കുന്ന തേങ്ങയുടെ വിലയും കൂടി. ആഘോഷ നാളിൽ സാധാരണക്കാർ എങ്ങനെ ആഘോഷിക്കുമെന്ന തലവേദനയും ഇതോടെ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഒരു കിലോ തേങ്ങ 30 മുതൽ 35 രൂപ വരെയായിരുന്നു. എന്നാൽ ഇപ്പോൾ അതേ തേങ്ങ 50-57 രൂപയ്ക്കാണ് വിൽക്കുന്നത്. 2010ന് ശേഷം ഇതാദ്യമായാണ് തേങ്ങയുടെ വില ഉയർന്ന തോതിൽ വർധിക്കുന്നത്, ദസറയും ദീപാവലിയും പ്രമാണിച്ച് ഉത്സവകാലത്ത്…

Read More
Click Here to Follow Us