ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ദേശീയപാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. റോഡ് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് ഡ്രൈവറുടെ പിൻഭാഗത്ത് നിന്ന് പുറത്തേക്ക് വന്ന് നെഞ്ച് പിളർന്ന നിലയിലായിരുന്നു. പൈപ്പ് മുറിച്ച് ഡ്രൈവറെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഇപ്പോൾ ജീവനുവേണ്ടി പോരാടുകയാണ്. ഉത്തര കന്നഡ ജില്ലയിലെ ഷിരാഷി സ്വദേശിയായ ഡ്രൈവർ ശിവാനന്ദ ബഡഗി കിംസിൽ ചികിത്സയിലാണ്.

Read More

മുഡ അഴിമതി; സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ലോട്ടുകൾ തിരിച്ചെടുത്തു 

ബെംഗളൂരു: മുഡ അഴിമതി കേസില്‍ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകള്‍ അധികൃതർ തിരിച്ചെടുത്തു. 14 പ്ലോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി. ലോകായുക്ത – ഇഡി കേസുകളില്‍ പ്രതി ചേർക്കപ്പെട്ടതോടെയായിരുന്നു ബി എം പാർവതി പ്ലോട്ടുകള്‍ തിരികെ നല്‍കിയത്. നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ പാർവതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ലോകായുക്ത –…

Read More

ദമ്പതികളും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ 

നാഗ്പൂർ: ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം. നാല് പേരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. എല്ലാവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ അനുമാനം. പൊലീസ് ഇത് പരിശോധിച്ചു വരികയാണ്. മൊവാദ് ഗ്രാമത്തില്‍ താമസിക്കുന്ന വിരമിച്ച അധ്യാപകൻ വിജയ് മധുകർ പച്ചോരി (68), ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെടുത്ത കത്തില്‍ പറയുന്നത്. ദമ്പതികളുടെ മൂത്ത മകനായ…

Read More

ട്രാഫിക് ബ്ലോക്ക്‌ ആസ്വദിക്കുന്ന യുവതി; വൈറലായി വീഡിയോ 

ബെംഗളൂരു: ട്രാഫിക് ബ്ലോക്കില്‍പെടുക എന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. വളരെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവരും ചെന്നെത്തിയിട്ട് വലിയ അത്യാവശ്യമൊന്നും ഇല്ലാത്തവരും എല്ലാം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നതോടെ അക്ഷമരാകുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയുമാണ് പതിവ്. എന്നാല്‍, അതെല്ലാം പഴംകഥകളാണെന്നും പുത്തൻ കാലഘട്ടത്തില്‍ ട്രാഫിക് ബ്ലോക്കും ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുമെന്നാണ് നെറ്റിസണ്‍സ് ഇപ്പോള്‍ പറയുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഗതാഗത കുരുക്കിനെ എങ്ങനെ ആഘോഷിക്കാമെന്ന് വ്യക്തമാക്കുന്നത്. sharanyaxmohan എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്. ഇത്രയും വർഷങ്ങളായി തന്നെ വിസ്മയിപ്പിക്കുന്നതില്‍ ബെംഗളൂരു പരാജയപ്പെട്ടിട്ടില്ല,…

Read More

യോഗ്യത ഉണ്ടായിട്ടും സീറ്റ്‌ നിഷേധിച്ചു; സർക്കാർ 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി 

ബെംഗളൂരു: രാജ്യാന്തര ചെസ് താരം സഞ്ജന രഘുനാഥിന് സർക്കാർ മെഡിക്കൽ കോളജിൽ സ്‌പോർട്‌സ് ക്വാട്ടയിൽ സീറ്റ് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈകോടതി. സ്‌പോർട്‌സ് ക്വാട്ടയിൽ രഘുനാഥിന് സീറ്റ് നിഷേധിച്ചതിലും സ്വകാര്യ സീറ്റിൽ പ്രവേശനം നടത്താൻ നിർബന്ധിച്ചതിലും സ്വേച്ഛാപരമായാണ് സംസ്ഥാനം പെരുമാറിയതെന്ന് ചീഫ് ജസ്‌റ്റിസ് എൻ. വി. അഞ്ജാരിയ, ജസ്‌റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനം സഞ്ജന രഘുനാഥിനെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി. 2018ലെ…

Read More

ബസ് കണ്ടക്ടറെ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവം; ജോലി കിട്ടാത്തതിന്റെ പരിഭ്രാന്തി, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിന് സമീപമുള്ള ഐടിപിഎല്‍ ബസ് സ്റ്റോപ്പിലാണ് സംഭവം. ബസിന്‍റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിതിനെ തുടർന്നാണ്  യുവാവ് ആക്രമണം തുടങ്ങിയത്. KA-57-F0015 വോള്‍വോ ബസ് കണ്ടക്ടർ യോഗേഷിനെയാണ് ബസിലെ യാത്രക്കാരില്‍ ഒരാള്‍ കുത്തിയത് . ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ വൈദേഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സ്വകാര്യ കമ്പനിയുടെ ഇന്റർവ്യൂവില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യാത്രക്കാരാനാണ് യോഗേഷിനെ കുത്തിയത്. ജോലി കിട്ടാത്തതില്‍ ഇയാള്‍ വിഷണ്ണനായിരുന്നുവെന്നും , ജയിലില്‍ പോകണമെന്നും…

Read More

ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ 

മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിനടുത്തുള്ള സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ സ്കൂള്‍ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികള്‍ക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കല്‍വ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More

മനാഫും ഈശ്വർ മാൽപയും നാടകം കളിച്ചു, അവർ കാരണമാണ് ആദ്യ രണ്ട് ദിവസം നഷ്ടമായത്; ഇരുവർക്കുമെതിരെ കേസെടുത്തതായി കന്നഡ എസ്പി

ബെംഗളൂരു: അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ. മനാഫ് അർജുനായുള്ള തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് എസ്പി കുറ്റപ്പെടുത്തി. മനാഫിന്റെയും മാല്‍പെയുടെയും ഇടപെടല്‍ മൂലം രക്ഷാപ്രവർത്തനത്തിന്റെ ആദ്യ രണ്ടു ദിവസം നഷ്ടം ആയി. ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മനാഫിന്റെ ഇടപെടല്‍ ഉചിതമായ രീതിയിലായിരുന്നില്ലെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയിലും പ്രതികരിച്ചു. മനാഫ് കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കേസെടുത്ത കാര്യം ഉത്തര കന്നഡ എസ്പി വെളിപ്പെടുത്തിയത്.…

Read More

മദ്യപിച്ച് തർക്കം; മധ്യവയസ്കനെ 27 കാരൻ കുത്തിക്കൊന്നു 

ബെംഗളൂരു: മദ്യപിച്ച്‌ കാലില്‍ ചവിട്ടിയതിന്റെ പേരിൽ തുടങ്ങിയ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. 52 കാരനെ 27കാരൻ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. മൂർത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസിയായ 27കാരൻ കീർത്തിയാണ് സംഭവ ത്തില്‍ അറസ്റ്റിലായത്. ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും. പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടില്‍ വച്ച്‌ ഒരു പാർട്ടി നടത്തിയിരുന്നു. ഇതിലേക്ക് കീർത്തിയും മൂർത്തിയും അടക്കമുള്ളവർ എത്തിയിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ടിരിക്കെ നടക്കുന്നതിനിടയില്‍ മൂർത്തി കീർത്തിയുടെ കാലില്‍ ചവിട്ടിയിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്ന കീർത്തി ഇതിനേ ചൊല്ലി…

Read More

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം 

ബെംഗളൂരു: മലയാളി കുടുംബത്തിന് നേരെ ആക്രമണം. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശിനും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ചന്താപുരയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മറ്റൊരാവശ്യത്തിനായി നഗരത്തിലെത്തിയ ആദര്‍ശ്, സഹോദരിയെ ചന്താപുരയിലെ തന്നെ ബന്ധുവിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ കൂടെകൂട്ടിയിരുന്നു. രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെയിത്തിച്ച്‌ ആദർശും മറ്റ് രണ്ട് ബന്ധുക്കളും മടങ്ങി. ഇതിനിടെ ഹോസ്റ്റല്‍ സമയം കഴിഞ്ഞെന്ന്…

Read More
Click Here to Follow Us