ബെംഗളൂരു : നമ്മ മെട്രോ നാടപ്രഭു കെംപെഗൗഡ മജെസ്റ്റിക് സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യമായി പുതിയ പ്രവേശന കവാടം തുറന്നു. ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) നിന്ന് പർപ്പിൾ ലൈനിലേക്ക് (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) മാറിക്കയറുന്ന യാത്രക്കാർക്കു വേണ്ടിയാണ് പുതിയ പ്രവേശന കവാടം. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ കവാടം തുറന്നത്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് മാറിക്കയറുന്ന യാത്രക്കാരുടെ തിരക്ക് അസഹ്യമാണ്. ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് പോകാൻ നിലവിലുള്ള…
Read MoreMonth: September 2024
സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപി യിൽ
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പർഷിപ്പ് സ്വീകരിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹൻ സിത്താരയ്ക്ക് അംഗത്വം നല്‍കിയത്.
Read Moreശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26 കാരൻ പിടിയിൽ
ബെംഗളൂരു: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരൻ പിടിയില്‍. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്. വിജയനാഗര ജില്ലയിലാണ് സംഭവം. യുവതിയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രദേശത്തെ കാട്ടിലെത്തിച്ച പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ടിപ്പെഹള്ളി-അബ്ബനഹള്ളി പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസില്‍ പരാതി നല്‍കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Read Moreമാസ്ക്കിട്ട കള്ളമ്മാരെക്കൊണ്ട് പൊറുതിമുട്ടി ബെംഗളൂരു നഗരം
ബെംഗളൂരു: മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിന്ന് പതിയെ മുക്തരാകുകയാണ് ലോകം. മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം വിലക്കിയിരുന്ന ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്. മോഷണം തന്നെയാണ് നഗരത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളില്‍ പലരെയും ഈ തീരുമാനത്തില്‍ എത്തിച്ചത്. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തില്‍ മോഷണം നടക്കുന്നുണ്ടെന്നാണ്, ബെംഗളൂരുവിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരൻ പറയുന്നത്. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളല്‍ തങ്ങളുടെ…
Read Moreമെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി
ചെന്നൈ: ട്രെയിനി ഡോക്ടർ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കല്‍ കോളേജിലാണ് സംഭവം. മരിച്ച 23 കാരിയായ ഷെർലിൻ തിരുനെല്‍വേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനല്‍പ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആരെങ്കിലും യുവതിയെ സമീപിച്ച് സംസാരിക്കുന്നതിന്…
Read Moreലൈംഗിക ആരോപണം; മുകേഷ് അടക്കമുള്ള താരങ്ങളുടെ അറസ്റ്റ് ഉടൻ ഇല്ല
കൊച്ചി: ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല. കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി പൂങ്കുഴലി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെഫ്ക യോഗം ചേരുകയാണ്. ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡന ആരോപണങ്ങളില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇനി മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യണം. എന്നാല്‍ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനത്തിനായി…
Read Moreടോയിങ് പുനരാരംഭിച്ച് ട്രാഫിക് പോലീസ്; നഗരത്തിലെ 1194 റോഡുകൾ പാർക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു
ബെംഗളൂരു: നഗര നിരത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനമാണ് കെട്ടിവലിച്ച് കൊണ്ടുപോകുന്നത് (ടോയിങ്)ട്രാഫിക് പോലീസ് പുനരാരംഭിച്ചു . കഴിഞ്ഞ ദിവസം ഫ്രീഡം പാർക്കിനോട് ചേർന്ന ഗാന്ധി നഗർ, മജസ്റ്റിക് മേഖലകളിൽ നിന്നായി നൂറിലേറെ വാഹനങ്ങൾ നീക്കം ചെയ്തു. ആദ്യ ഘട്ടത്തിൽ അനധികൃത പാർക്കിങ്ങിനുള്ള പിഴ മാത്രമാണ് ഉടമകളിൽ നിന്നും ഈടാക്കുന്നത്. അടുത്ത ഘട്ടത്തിൽ ടോയിങ് ചിലവ് ഉൾപ്പെടെ ഉടമകൾ നൽകേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി 1194 റോഡുകൾ പാർക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയമ…
Read Moreമണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
Read Moreയെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി;സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ മകളെ യെദ്യൂരപ്പ പീഡിപ്പിച്ചെന്ന പരാതി നൽകിയ സ്ത്രീയുടെ മരണത്തിലും സംസ്‌കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ ബെംഗളൂരു പോലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തിൽ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തണമെന്നാണ് കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബെംഗളൂരു പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ് സിഐഡിയാണ് നിലവിൽ അന്വേഷിക്കുന്നത്. മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ…
Read Moreസംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില. ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു. ആഗസ്റ്റ് ഏഴിനും എട്ടിനുമാണ് പവന് ഏറ്റവും കുറഞ്ഞ വിലയായ…
Read More