ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ അപകടമരണങ്ങൾ കുറഞ്ഞത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായതായി സൂചിപ്പിക്കുന്നു. 2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ അപകടങ്ങളിൽ 147 പേർ മരിച്ചപ്പോൾ ഈവർഷം ഇതേ കാലയളവിൽ 50 മരണമാണ് സംഭവിച്ചത്. ഈവർഷം ജനുവരിയിൽ 12 മരണമുണ്ടായി. ഇതിനു ശേഷം ഓരോ മാസവും മരണസംഖ്യ കുറഞ്ഞു വരുകയാണ്. ഓഗസ്റ്റിൽ രണ്ടു മരണമാണുണ്ടായത്. പാതയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാരണമാണ് അപകടങ്ങൾ കുറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി വാഹനങ്ങളുടെ വേഗം കണ്ടെത്തി പിഴയീടാക്കാനും കേസെടുക്കാനും…
Read MoreMonth: September 2024
നടൻ ദർശൻ ഉൾപ്പെട്ട കേസിൽ 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിജയനഗർ സബ് ഡിവിഷൻ എ.സി.പി. ചന്ദൻകുമാർ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേർ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും…
Read Moreഓണത്തിന് നാട്ടിൽ എത്താൻ ചെന്നൈ നിന്നും സ്പെഷ്യൽ ട്രെയിൻ
ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്. തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ്…
Read Moreവീടിന് തീ പിടിച്ച് മൂന്നുപേർ മരിച്ചു; ആത്മഹത്യയെന്ന് സംശയം
മലപ്പുറം: പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠൻ, ഭാര്യ റീന, മാതാവ് സരസ്വതി എന്നിവരാണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പറയുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മണികണ്ഠന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും ആത്മഹത്യയാണോ എന്ന…
Read Moreകനത്ത മഴയിൽ റായ്ച്ചൂരിൽ നൂറിലധികം വീടുകൾ തകർന്നു
ബെംഗളൂരു : കനത്ത മഴയെ തുടർന്ന് റായ്ച്ചൂരിൽ 108 ഓളം വീടുകൾ തകർന്നു. ദേവദുർഗ താലൂക്കിൽ 9 വീടുകൾ തകർന്നപ്പോൾ ലിംഗസൂഗൂരിൽ 32 വീടുകൾ തകർന്നു. റായ്ച്ചൂർ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലായി 19 വീടുകൾ തകർന്നു. ആന്ധ്ര-തെലങ്കാന അതിർത്തിയിലുള്ള സിന്ധനൂർ താലൂക്കിൽ 33 വീടുകളും മസ്‌കി താലൂക്കിൽ 9ഉം സിർവാർ താലൂക്കിൽ 4ഉം വീടുകൾ തകർന്നു. റായ്ച്ചൂർ താലൂക്കിലെ ബി.യദ്‌ലാപുര വില്ലേജിലെ ദിവാകറിൻ്റെ വീട് തകർന്നു, പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആറ് പേർ താമസിച്ചിരുന്ന വീട് പൂർണമായും തകർന്നു. 40 വർഷം പഴക്കമുള്ള മൺ വീടാണ്…
Read Moreക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം പട്ടാപ്പകൽ മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികൾ
തൃശൂർ പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും. ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം…
Read Moreകെഎസ്ആർടിസി ബസിടിച്ച് വൃദ്ധൻ്റെ കാൽ ഒടിഞ്ഞു
ബംഗളുരു : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ്റെ കാൽ ഒടിഞ്ഞു. റായ്ച്ചൂർ താലൂക്കിലെ യരാഗേരയ്ക്ക് സമീപമാണ് സംഭവം. കനത്ത മഴയിൽ ബൈക്ക് യാത്രികൻ റായ്ച്ചൂരിൽ നിന്ന് മന്ത്രാലയ ഭാഗത്തേക്ക് പോവുകയായിരുന്നു. മന്ത്രാലയയിൽ നിന്ന് റായ്ച്ചൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. റായ്ച്ചൂർ-മന്ത്രാലയ ഹൈവേയിലാണ് അപകടം. അപകടത്തിൽ ബൈക്ക് തകർന്നു, പരിക്കേറ്റ യാത്രക്കാരനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കേറ്റു. യരാഗേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreപ്രതിമാസം 54 ലക്ഷം രൂപ; ആറ് മാസത്തിനിടെ സിദ്ധരാമയ്യ സോഷ്യല്‍ മിഡിയക്കായി ചെലവിട്ടത് 3.18 കോടി
ബംഗളൂരു; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ഒരുമാസത്തെ ശമ്പളം 54 ലക്ഷം രൂപ. വിവരാവകാശ മറുപടിയിലാണ് വെളിപ്പെടുത്തല്‍. സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി 35 അംഗങ്ങള്‍ അടങ്ങിയ ടീമാണ് പ്രവര്‍ത്തിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സ്റ്റേറ്റ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഏകദേശം 3.18 കോടി രൂപ ചെലവഴിച്ചതായും വിവരാവകാശ മറുപടിയില്‍ പറയുന്നു. സിദ്ധരാമയ്യയും ഭാര്യയും ഉള്‍പ്പെട്ട മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) സൈറ്റ് അലോട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട…
Read Moreബൈക്കും ടിപ്പറും ഇടിച്ച് ബൈക്ക് ഡ്രൈവർ മരിച്ചു
ബെംഗളൂരു: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാഗരാജ ചന്നദാസറാണ് (30) നിർഭാഗ്യവശാൽ മരിച്ചത്. ബാഗൽകോട്ടിലെ ദേശീയപാത 218ൽ കേരൂരിന് സമീപം ബടകുർക്കി ക്രോസിലാണ് സംഭവം. ബാഗൽകോട്ട് നവനഗർ വാംബെ കോളനിയിലെ താമസക്കാരനാണ് നാഗരാജ്. ടിപ്പർ കൂട്ടിയിടിച്ച് ഗുരുതരമായ രക്തസ്രാവത്തെ തുടർന്നാണ് നാഗരാജ് മരിച്ചത്. കേരൂര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കേരൂര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreകുടിശ്ശിക ലഭിച്ചില്ല; ബി.ബി.എം.പി. കരാറുകാർ സമരത്തിൽ; നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു
ബെംഗളൂരു : കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) കെട്ടിട നിർമാണ കരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതേത്തുടർന്ന് കോർപ്പറേഷന്റെ പരിധിയിലെ വിവിധ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു. 25 ശതമാനം തുകയാണ് കോർപ്പറേഷൻ പിടിച്ചു വെച്ചിരിക്കുന്നതെന്നും 2021 മുതലുള്ള തുക ലഭിക്കാനുണ്ടെന്നും ബി.ബി.എം.പി. വർക്കിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. മഞ്ജുനാഥ് പറഞ്ഞു. ആവശ്യം അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More