ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം പട്ടാപ്പകൽ മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികൾ

തൃശൂർ പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും.

ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.

മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം തോന്നിയ പരിസരവാസിയായ യുവാവാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാർ ഇടപെട്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.

ഉച്ചയോടെ വീണ്ടും ക്ഷേത്ര പരിസരത്തെത്തിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പാവറട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പൊലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ കൂട്ടു പ്രതിയെയും അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts