ലൈംഗിക ആരോപണം; നിവിൻ പോളിക്ക് അനുകൂല തെളിവുകളുമായി പ്രൊഡ്യൂസർ 

കൊച്ചി: നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തില്‍ പ്രതികരിച്ച്‌ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി പറയുന്ന തിയതിയില്‍ നിവിൻ പോളി വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്. വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14-നാണ് സിനിമയില്‍ ഹിറ്റായ ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട…

Read More

സ്കൂളിന് അനുവദിച്ച ഭൂമിയിൽ ബിരിയാണി ഹോട്ടൽ; പ്രതിപക്ഷ നേതാവിനെതിരെ കോൺഗ്രസ്‌ 

ബെംഗളൂരു: നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ഭൂമി കൈയേറ്റ കേസില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച 60 പേജുള്ള പരാതി ഗവർണർക്ക് നല്‍കി. 20 വർഷം മുമ്പ് നാരായണസ്വാമി കർണാടക ഹൗസിംഗ് ബോർഡിൻ്റെ (കെഎച്ച്‌ബി) ഡയറക്ടറായിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗവർണർ തവർചന്ദ് ഗെലോട്ടിനെ കണ്ടു. വിഷയം അന്വേഷിക്കുമെന്ന് ഗവർണർ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു. നാരായണസ്വാമി 2002 നവംബർ മുതല്‍ 2005 മെയ് വരെ കെഎച്ച്‌ബിയില്‍…

Read More

10,000 രൂപ മലിനീകരണ നിയന്ത്രണ ബോർഡിന് പിഴയിട്ട് ഹരിത ട്രിബ്യൂണൽ

ബെംഗളൂരു : പഴയവാഹനങ്ങളുടെ പുക നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കുറ്റത്തിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് ദേശീയ ഹരിത ട്രിബ്യൂണൽ 10,000 രൂപ പിഴ ചുമത്തി. ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചിന്റേതാണ് നടപടി. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പുക നിയന്ത്രിക്കാനുള്ള നടപടികൾ ബോർഡ് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വേദശി സി.എസ്. കൃഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. തുടർന്നാണ് പിഴ വിധിച്ചത്. ഹർജി സെപ്റ്റംബർ 20-ന് വീണ്ടും പരിഗണിക്കുമ്പോൾ ബോർഡിനോടും സർക്കാരിനോടും റിപ്പോർട്ട്…

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ബെംഗളൂരു പാദരായണപുര സ്വദേശി കലീം ഖാൻ(60)ആണ് മരിച്ചത്. ജയനഗർ നാലാം ബ്ലോക്കിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കലീം ഖാൻ ചികിത്സയ്ക്കിടെ വൈകീട്ട് ആശുപത്രിയിൽ മരിക്കുകയായിരുന്നു. റോഡരികിലെ ഗുൽമോഹർ മരത്തിന്റെ ശിഖരമാണ് ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് പൊട്ടിവീണത്. കലീം ഖാന്റെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. അടുത്തിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞമാസം 16-ന് നഗരത്തിലെ വിജയനഗറിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.

Read More

ഓക്സിജൻ നിലച്ചത്തോടെ മെഡിക്കൽ കോളേജിൽ നിന്ന് 40 നവജാത ശിശുക്കളെ മാറ്റി

ബെംഗളൂരു : ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാത ശിശുക്കളെ പരിചരിക്കുന്ന നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ഓക്സിജൻ വിതരണം മുടങ്ങി. ഇതേത്തുടർന്ന് യൂണിറ്റിൽ ചികിത്സയിലുണ്ടായിരുന്ന 40 നവജാത ശിശുക്കളെ മറ്റ് ആശുപത്രികളിലേക്കുമാറ്റി. മാസംതികയാതെ ജനിച്ചതും രോഗാവസ്ഥയിലുള്ളതുമായ ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. ഓക്സിജൻ സഹായത്തോടെയായിരുന്നു ശിശുക്കളെ പരിചരിച്ചുവന്നത്. കനത്ത മഴയിൽ ആശുപത്രിയിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഓക്സിജൻ വിതരണം മുടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയുടെ താഴെ നിലയിലുള്ള ജനറേറ്റർ മുറിയിൽ വെള്ളംകയറിയിരുന്നു. 40 ശിശുക്കളാണ് നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലുണ്ടായിരുന്നത്.…

Read More

സ്കൂൾവാനും ബസും കൂട്ടിയിടിച്ച് 7,12 പ്രായക്കാരായ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

deadbody BABY

ബെംഗളൂരു : റായ്ചൂരുവിൽ സ്കൂൾവാനും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം. വാനിലുണ്ടായിരുന്ന സമർഥ് (7), ശ്രീകാന്ത് (12) എന്നിവരാണ് മരിച്ചത്. 30 കുട്ടികളുൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. മൂന്നുകുട്ടികളുടെ നില ഗുരുതരമാണ്. ഇവർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ഇവരെക്കൂടാതെ 14 കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. റായ്ചൂരുവിലെ കാപാൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മാൻവിയിലെ ലയോള സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി സ്കൂളിലേക്കുപോകുകയായിരുന്ന വാൻ റായ്ചൂരുവിൽനിന്ന് മാൻവിയിലേക്ക്‌ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരിൽ…

Read More

ബി.ജെ.പി. സർക്കാരിന്റെ ഭാഗ്യലക്ഷ്മി പദ്ധതി ; സാരിവാങ്ങിയതിൽ 23 കോടിയുടെ അഴിമതി; കോൺഗ്രസ്

ബെംഗളൂരു : 2010-ൽ കർണാടകത്തിലെ ബി.ജെ.പി. സർക്കാർ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ ഭാഗ്യലക്ഷ്മി പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിൽ 23 കോടി രൂപയുടെ അഴിമതിനടന്നെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകി. ഭാഗ്യലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികൾ വാങ്ങുകയായിരുന്നു. മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണ് സാരിവാങ്ങിയതെന്നാണ് ആരോപണം. കർണാടകത്തിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണ് പുറത്തുനിന്ന് സാരിവാങ്ങിയത്. അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ…

Read More

നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 100 സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളായി

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 100 സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളായി. ഇതിൽ 72 എണ്ണം ആഭ്യന്തര ഡെസ്റ്റിനേഷനും 28 എണ്ണം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുമാണ്. ഇൻഡിഗോയുടെ ജബൽപുരിലേക്കുള്ള സർവീസാണ് കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് അവസാനം ആരംഭിച്ച സർവീസ്. ദക്ഷിണേന്ത്യയിലേക്കും മധ്യ ഇന്ത്യയിലേക്കും സ്വാഭാവിക കവാടമാകാനുള്ള ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സത്യകി രഘുനാഥ് പറഞ്ഞു. വിമാനത്താവളം തുടങ്ങി ആദ്യവർഷത്തെ 90 ലക്ഷം യാത്രക്കാരിൽനിന്ന് ഇപ്പോൾ നാലു കോടി യാത്രക്കാരായെന്നും രണ്ടു ടെർമിനലുകളായെന്നും അദ്ദേഹം…

Read More

ടിപ്പർ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

ബെംഗളൂരു : ചിക്കബല്ലാപുരയിലെ ചിന്താമണിയിൽ ടിപ്പർലോറി റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹോട്ടലിലെ കാഷ്യർ ശിവാനന്ദ (62), പാചകക്കാരൻ ശാന്തകുമാർ (53) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്രീനിവാസ് ബാബു, മുരളി എന്നിവർ ചിന്താമണി ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചിന്താമണി-ശ്രീനിവാസപുര റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചിന്താമണിയിൽനിന്ന് കോലാറിലേക്ക് പോകുകയായിരുന്ന ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. ഹോട്ടലിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നു. അപകടമുണ്ടായയുടൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിന്താമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരി

ഇടുക്കി: ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരിയായ നടി. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയേ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണി‍ല്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും.

Read More
Click Here to Follow Us