എറണാകുളം- യെലഹങ്ക സ്പെഷ്യൽ ട്രെയിൻ 18 വരെ നീട്ടി 

ബെംഗളൂരു: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, എറണാകുളം-യെലഹങ്ക റൂട്ടില്‍ സർവിസ് നടത്തുന്ന സ്പെഷല്‍ ട്രെയിൻ സെപ്റ്റംബർ 18 വരെ നീട്ടിയതാ‍യി റെയില്‍വേ അറിയിച്ചു. 06101 എറണാകുളം ജങ്ഷൻ-യെലഹങ്ക ജങ്ഷൻ സ്പെഷല്‍ സെപ്റ്റംബർ 8, 11, 13, 15, 18 തീയതികളില്‍ (ഞായർ, ബുധൻ, വെള്ളി) എറണാകുളത്തുനിന്ന് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും. 06102 യെലഹങ്ക ജങ്ഷൻ-എറണാകുളം ജങ്ഷൻ സ്പെഷല്‍ സെപ്റ്റംബർ 9, 12, 14, 16, 19 (തിങ്കള്‍, വ്യാഴം, ശനി) തീയതികളില്‍ യെലഹങ്ക ജങ്ഷനില്‍നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട്…

Read More

കാമുകിയെ കാണാൻ ബെംഗളൂരുവിൽ എത്തിയ ഭീകരനെ ക്രൈം ബ്രാഞ്ച് പിടികൂടി 

ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവില്‍ എത്തിയ ഭീകരൻ അനിരുദ്ധിനെ സെൻട്രല്‍ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘം അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ നക്സല്‍ അനിരുദ്ധിനെ എടിസി സംഘം കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. നിരോധിത സിപിഐഎം നക്സല്‍ സംഘടനയിലായിരുന്നു അനിരുദ്ധ്. നിരോധിച്ച ലേഖനങ്ങള്‍ എഴുതുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോലീസും നക്‌സല്‍ വിരുദ്ധ സംഘവും ഇയാള്‍ക്കായി പലപ്പോഴും കെണിയൊരുക്കിരുന്നു. കാമുകിയെ കാണാൻ അനിരുദ്ധ് 3 ദിവസം മുമ്പ് ബെംഗളൂരു എത്തിയിരുന്നു. തിരികെ ചെന്നൈയിലേക്ക് പോകാനായി കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ…

Read More

വിനായക ചതുർത്ഥി; നഗരത്തിൽ ഇറച്ചി വില്‍പന നിരോധിച്ചു 

vinayaka bappa

ബെംഗളൂരു: വിനായക ചതുർത്ഥിയോടനുബന്ധിച്ച്‌ ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വില്‍പനയും നിരോധിച്ചു. ഇത് സംബന്ധിച്ച്‌ ഗ്രേറ്റർ ബാംഗ്ലൂർ മുനിസിപ്പല്‍ കോർപ്പറേഷൻ മാധ്യമക്കുറിപ്പ് പുറത്തിറക്കി. ബിബിഎംപി ജോയിൻ്റ് ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു ഗണേശ വിഗ്രഹ പ്രതിഷ്ഠ , ഘോഷയാത്ര എന്നിവയ്‌ക്കിടെ ഉണ്ടാകുന്ന വൈദ്യുത അപകടങ്ങളെക്കുറിച്ച്‌ ജാഗ്രത പാലിക്കാൻ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വൈദ്യുത അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷയ്‌ക്ക് മുൻഗണന നല്‍കണമെന്ന് ബെസ്കോം ട്വീറ്റ് ചെയ്തു. ഘോഷയാത്രയില്‍…

Read More

‘കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നിവിന്‍ പോളി

കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന്…

Read More

ലാൽ ഉൾപ്പെടെ മോശമായി പെരുമാറി; രേവതി വർമ 

മലയാളത്തില്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യാനെത്തിയപ്പോള്‍ ദുരനുഭവങ്ങള്‍ നേരിട്ടെന്ന് പ്രമുഖ പരസ്യ ചിത്ര സംവിധായിക രേവതി വര്‍മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സ്ത്രീ സംവിധായിക എന്ന നിലയില്‍ താന്‍ നേരിട്ട കടുത്ത വിവേചനത്തെക്കുറിച്ച്‌ രേവതി പങ്കുവെച്ചു. നടന്‍ ലാല്‍ ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയെന്ന് രേവതി പറഞ്ഞു. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ വിശ്വാസമില്ലെന്നും രേവതി വ്യക്തമാക്കി. ഞാന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ അഭിനയിക്കുക. ഞാന്‍ കട്ട് എന്ന് പറയുമ്പോള്‍ അഭിനയം നിര്‍ത്തി പോയി ഇരിക്കുക. ഞാന്‍ പറയുന്നതുപോലെ അഭിനയിക്കേണ്ടിവരുക.…

Read More

മെസ്സിയും അർജന്റീനയും കേരളത്തിലേക്ക്

മെസ്സിപ്പട കേരളത്തിലേക്ക്. അര്‍ജന്റീന കേരളത്തില്‍ കളിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന. മലപ്പുറത്ത് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കും. സ്‌പെയിനില്‍ കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്കു വരാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി…

Read More

ബിജെപിയുടെ അംഗത്വ കാമ്പയിൻ; തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാദര്‍ ഡെന്നി ജോണ്‍ ആണ് ബിജെപിയുടെ അംഗത്വ കാമ്പയിനിടെ ബിജെപിയില്‍ ചേര്‍ന്നത്. തൃശൂരിലെ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയും ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും ഗിരിജ നേരിട്ടിരുന്നു. സൈബര്‍ ആക്രമണവും ഗിരിജ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമത്തിലിടുന്ന പോസ്റ്റുകളിലെല്ലാം മോശം കമന്റുകളായിരുന്നു വന്നിരുന്നത്.

Read More

മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി സുമലത; ‘താൻ മുൻപും കേട്ടിട്ടുണ്ട്

ബെം​ഗളൂരു: മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു. തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകൾക്ക്, അതിന് കാരണമായ ഡബ്ല്യുസിസിക്ക്…

Read More

വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി; അഭിഭാഷകനെതിരെ കേസ്

മുട്ടം: ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരേ കേസ്. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരെയാണ് കേസെടുത്തത്. കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ രണ്ടിന് രാവിലെ 11.45 ഓടെ അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി നാലില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ തുടരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില്‍…

Read More

സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റി 

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യാഴാഴ്ച വെൻറിലേറ്ററിലേക്ക് മാറ്റി. ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടർന്നാണ് വെൻറിലേറ്ററിന്റെ സഹായം തേടിയത്. എയിംസിലെ മുതിർന്ന ഡോക്ടർമാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

Read More
Click Here to Follow Us