കാമുകിയെ കാണാൻ ബെംഗളൂരുവിൽ എത്തിയ ഭീകരനെ ക്രൈം ബ്രാഞ്ച് പിടികൂടി 

ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവില്‍ എത്തിയ ഭീകരൻ അനിരുദ്ധിനെ സെൻട്രല്‍ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘം അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായ നക്സല്‍ അനിരുദ്ധിനെ എടിസി സംഘം കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

നിരോധിത സിപിഐഎം നക്സല്‍ സംഘടനയിലായിരുന്നു അനിരുദ്ധ്.

നിരോധിച്ച ലേഖനങ്ങള്‍ എഴുതുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

പോലീസും നക്‌സല്‍ വിരുദ്ധ സംഘവും ഇയാള്‍ക്കായി പലപ്പോഴും കെണിയൊരുക്കിരുന്നു.

കാമുകിയെ കാണാൻ അനിരുദ്ധ് 3 ദിവസം മുമ്പ് ബെംഗളൂരു എത്തിയിരുന്നു.

തിരികെ ചെന്നൈയിലേക്ക് പോകാനായി കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കെഎസ്‌ആർടിസി ബസ് സ്റ്റേഷനിലെത്തി.

ഈ സമയം ഇയാളെ നിരീക്ഷിച്ചിരുന്ന എടിസി സംഘം പിടികൂടുകയായിരുന്നു.

അന്വേഷണത്തില്‍ അനിരുദ്ധ് പണം പിരിച്ചതായും രഹസ്യയോഗങ്ങള്‍ നടത്തിയതായും കണ്ടെത്തി.

വികാസ് ഗാഡ്‌ഗെ എന്ന പേരില്‍ അനിരുദ്ധിന് വ്യാജ ആധാർ കാർഡ് ഉള്ളതായും കണ്ടെത്തി.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

2 ബാഗുകളും പെൻഡ്രൈവുകളും ടാബുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
[masterslider id="10"]

Related posts