വിനായക ചതുർത്ഥി; നഗരത്തിൽ ഇറച്ചി വില്‍പന നിരോധിച്ചു 

vinayaka bappa

ബെംഗളൂരു: വിനായക ചതുർത്ഥിയോടനുബന്ധിച്ച്‌ ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വില്‍പനയും നിരോധിച്ചു.

ഇത് സംബന്ധിച്ച്‌ ഗ്രേറ്റർ ബാംഗ്ലൂർ മുനിസിപ്പല്‍ കോർപ്പറേഷൻ മാധ്യമക്കുറിപ്പ് പുറത്തിറക്കി.

ബിബിഎംപി ജോയിൻ്റ് ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറക്കിയത്.

നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതു ഗണേശ വിഗ്രഹ പ്രതിഷ്ഠ , ഘോഷയാത്ര എന്നിവയ്‌ക്കിടെ ഉണ്ടാകുന്ന വൈദ്യുത അപകടങ്ങളെക്കുറിച്ച്‌ ജാഗ്രത പാലിക്കാൻ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

വൈദ്യുത അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷയ്‌ക്ക് മുൻഗണന നല്‍കണമെന്ന് ബെസ്കോം ട്വീറ്റ് ചെയ്തു.

ഘോഷയാത്രയില്‍ റോഡരികിലെ വൈദ്യുതി ലൈനുകള്‍ ഉയർത്താൻ ശ്രമിക്കരുത് , ഘോഷയാത്രയുടെ വഴിയെക്കുറിച്ച്‌ പോലീസിനെ മുൻകൂട്ടി അറിയിക്കുക എന്നീ നിർദേശങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts