വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി; അഭിഭാഷകനെതിരെ കേസ്

മുട്ടം: ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരേ കേസ്.

വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരെയാണ് കേസെടുത്തത്.

കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയത്.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ രണ്ടിന് രാവിലെ 11.45 ഓടെ അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി നാലില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ തുടരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts