ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ബെംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയില്‍വച്ചാണ് ട്രെയിനില്‍നിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
Read MoreMonth: September 2024
മൂന്ന് പേരെ കൊന്ന് വീട് കൊള്ളയടിച്ച വീട്ടു ജോലിക്കാരാന് ലഭിച്ചത് 2100 രൂപാ മാത്രം
ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്. പ്രതി ആരിഫ് അൻവർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ…
Read Moreപതിവ് കൊള്ളയ്ക്ക് മാറ്റമില്ല; ഓണയാത്ര കുതിച്ചുയർന്ന് സ്വകാര്യ ബസ് നിരക്ക്
ബെംഗളൂരു: ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുന്നു. കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന 12 13 തീയതികളിലാണ് നിരക്ക് വർധന. 12 ന് കൊച്ചിയിലേക്ക് 2000 – 4250 രൂപ വരെ നൽകണം. തിരുവനന്തപുരത്തേക്ക് 2000 – 4750 രൂപ, കണ്ണൂരിലേക്ക് 1700 – 2500 രൂപ വരെ എന്നിങ്ങനെയാണ് ടിക്കറ്റ് ഈടാക്കുന്നത്. 13 ന് കൊച്ചിയിലേക്ക് 2000 – 6200 രൂപ, തിരുവനന്തപുരത്തേക്ക് 2000 – 4750 രൂപ കണ്ണൂരിലേക്ക് 1600 – 2500 രൂപ വരെ എന്നിങ്ങനെയാണ് ടിക്കറ്റ്…
Read Moreസൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: കേരള ഫുട്‌ബോളില്‍ ഇതുവരെ കാണാത്തത്ര തലപ്പൊക്കമുള്ള കൊമ്പന്മാര്‍. പരിശീലകരുടെ കുപ്പായത്തില്‍ വിദേശികളായ ‘പാപ്പാന്മാര്‍’. പ്രാദേശികവികാരത്തിന്റെ ആവേശകരമായ വെടിക്കെട്ടുമായി ആറുദേശങ്ങളുടെ ടീമുകള്‍. കേരള ഫുട്‌ബോളില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിന് ശനിയാഴ്ച കിക്കോഫ്. ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യും തമ്മിലുള്ള പോരാട്ടത്തോടെ ലീഗിന് തിരശ്ശീലയുയരും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി., കാലിക്കറ്റ് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവരാണ് മറ്റുടീമുകള്‍. സെപ്റ്റംബര്‍…
Read Moreതത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സോഫ്റ്റ്‌വേർ ടൂൾ വികസിപ്പിച്ച പിന്നിലെ ഐഐടി ബിരുദധാരിക്കെതിരായ കേസ് കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു : റെയിൽവേയുടെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സോഫ്റ്റ്‌വേർ ടൂൾ വികസിപ്പിച്ച സ്റ്റാർട്ടപ്പ് സ്ഥാപകന്റെപേരിലുള്ള ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഐ.ഐ.ടി. ബിരുദധാരിയായ ഗൗരവ് ധാക്കെയുടെ പേരിൽ റെയിൽവേ ആക്ട് 143 വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് റദ്ദാക്കിയത്. നിലവിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അഞ്ചുമുതൽ ഏഴ് മിനിറ്റുവരെ വേണ്ടിടത്ത് 45 സെക്കൻഡ് കൊണ്ട് ബുക്ക്ചെയ്യാനാവുന്ന സോഫ്റ്റ്‌വേർ ടൂളാണ് ഗൗരവ് ധാക്കെ വികസിപ്പിച്ചത്. തുടക്കത്തിൽ സൗജന്യമായാണ് ഇതുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചതെങ്കിലും പിന്നീട്…
Read Moreദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല
നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക്…
Read Moreകന്നഡ സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ലൈംഗികാതിക്രമമുൾപ്പെടെ ചർച്ച ചെയ്യാൻ വനിതാ സിനിമാപ്രവർത്തകരുടെ യോഗം വിളിക്കുന്നു
ബെംഗളൂരു : കന്നഡ സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ലൈംഗികാതിക്രമമുൾപ്പെടെ ചർച്ച ചെയ്യാൻ വനിതാ സിനിമാപ്രവർത്തകരുടെ യോഗം വിളിക്കുന്നു. സംസ്ഥാന വനിതാകമ്മിഷന്റെ നിർദേശപ്രകാരം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് യോഗം വിളിക്കുന്നത്. 16-നാണ് യോഗം നടത്താനുദ്ദേശിക്കുന്നതെന്നും അന്തിമതീരുമാനം തിങ്കളാഴ്ചയെടുക്കുമെന്നും ചേംബർ പ്രസിഡന്റ് എൻ.എം. സുരേഷ് പറഞ്ഞു. യോഗം 13-ന് വിളിക്കാനാണ് വനിതാ കമ്മിഷൻ നിർദേശിച്ചത്. പലർക്കും അസൗകര്യമുള്ളതിനാലാണ് 16-ലേക്ക് മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി…
Read Moreയുവ ഐ.ടി. ഉദ്യോഗാർഥികളെ ചൂഷണം ചെയ്തു : ഇൻഫോസിസിനെതിരേ അന്വേഷണത്തിന് നിർദേശം
ബെംഗളൂരു : രണ്ടുവർഷം മുൻപുനടന്ന കാംപസ് റിക്രൂട്ട്‌മെന്റിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് ജോലി നൽകാൻ വൈകിയതിന് ഐ.ടി.കമ്പനിയായ ഇൻഫോസിസിനെതിരേ അന്വേഷണത്തിന് കേന്ദ്ര തൊഴിൽമന്ത്രാലയം നിർദേശം നൽകി. തൊഴിൽ നിയമപ്രകാരം അന്വേഷണം നടത്താൻ കർണാടക തൊഴിൽവകുപ്പ് കമ്മിഷണർക്കാണ് നിർദേശം നൽകിയത്. ഐ.ടി. ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്‌സ്) നൽകിയ പരാതിയിലാണ് നടപടി. 2022-23ൽ ഇൻഫോസിസ് രണ്ടായിരത്തിൽപരം ഐ.ടി. ബിരുദധാരികളെ സിസ്റ്റം എൻജിനിയർ, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനിയർ എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഇവർക്ക് ജോലി നൽകുന്നത് അനിശ്ചിതത്വത്തിലായതാണ് പരാതിക്കിടയാക്കിയത്. യുവ ഐ.ടി.…
Read Moreസംസ്ഥാനത്തെ ഏഴു ജില്ലകളിൽ കുടിവെള്ളം : യെത്തിനഹോളെ കുടിവെള്ള പദ്ധതി ആദ്യഘട്ടത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു
ബെംഗളൂരു : കർണാടകത്തിലെ ഏഴു ജില്ലകളിൽ കുടിവെള്ളമെത്തിക്കുന്ന യെത്തിനഹോളെ കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ടം ഹാസൻ ജില്ലയിലെ സകലേശ്പുരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. പശ്ചിമഘട്ടത്തിലെ അരുവികൾക്കു കുറുകെ തടയണ നിർമിച്ച് വെള്ളം ഏഴു ജില്ലകളിലെത്തിക്കുന്നതാണ് പദ്ധതി. വഴിതിരിച്ചുവിടുന്ന 24.01 ടി.എം.സി. അടി വെള്ളത്തിൽ 14.056 ടി.എം.സി. അടി വെള്ളം കുടിവെള്ളാവശ്യത്തിനും ബാക്കി വെള്ളം 527 തടാകങ്ങൾ നിറയ്ക്കാനും ഉപയോഗിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഹാസൻ, ചിക്കമഗളൂരു, തുമകൂരു, ചിക്കബെല്ലാപുര, കോലാർ, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലെ 6657 ഗ്രാമങ്ങളിലും 38 നഗരങ്ങളിലും 29 താലൂക്കുകളിലും പ്രയോജനം ലഭിക്കും. സകലേശ്പുരിനടുത്ത…
Read More36 കാരൻ കഴുത്തറുത്ത് മരിച്ച നിലയിൽ
തിരുവനന്തപുരം: വാമനപുരത്തെ വീട്ടില്‍ 36കാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിയും ഭുവനചന്ദ്രൻ്റെ മകനുമായ വിപിൻ അനീഷ് (36) ആണ് മരിച്ചത്. ഏകദേശം 10 മണിയോടെ ഇയാള്‍ തൻ്റെ മുറിയിലേക്ക് പോയി. വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. പിറ്റേന്ന് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കാണുകയും ഉടൻ തന്നെ വീട്ടുകാർ വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി മുറി തകർത്തപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അനീഷ് സമ്മർദത്തിലായിരുന്നുവെന്നും അപസ്മാരത്തിന് മരുന്ന് കഴിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
Read More