തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സോഫ്റ്റ്‌വേർ ടൂൾ വികസിപ്പിച്ച പിന്നിലെ ഐഐടി ബിരുദധാരിക്കെതിരായ കേസ് കർണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു : റെയിൽവേയുടെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സോഫ്റ്റ്‌വേർ ടൂൾ വികസിപ്പിച്ച സ്റ്റാർട്ടപ്പ് സ്ഥാപകന്റെപേരിലുള്ള ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.

ഐ.ഐ.ടി. ബിരുദധാരിയായ ഗൗരവ് ധാക്കെയുടെ പേരിൽ റെയിൽവേ ആക്ട് 143 വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് റദ്ദാക്കിയത്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

നിലവിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അഞ്ചുമുതൽ ഏഴ്‌ മിനിറ്റുവരെ വേണ്ടിടത്ത് 45 സെക്കൻഡ് കൊണ്ട് ബുക്ക്ചെയ്യാനാവുന്ന സോഫ്റ്റ്‌വേർ ടൂളാണ് ഗൗരവ്‌ ധാക്കെ വികസിപ്പിച്ചത്.

തുടക്കത്തിൽ സൗജന്യമായാണ് ഇതുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചതെങ്കിലും പിന്നീട് ഒരു ബുക്കിങ്ങിന് 30 രൂപവീതം ഈടാക്കി. ഇതോടെയാണ് റെയിൽവേ നിയമനടപടി സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts