റിക്കി പോണ്ടിങ് പഞ്ചാബ് കിങ്‌സ് പരിശീലകന്‍

ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത് കഴിഞ്ഞ ഏഴു സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു. പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണ് പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല. പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ്…

Read More

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ലാജി മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

പ്രകൃതിക്ക് കരുതലായി നഗരം; ബിഎംടിസിക്ക് നിലവിലുള്ളത് 1,027 ഇ-ബസുകൾ; 760 ഇ-ബസുകൾ കൂടി ഇറക്കാൻ ശ്രമം

ബെംഗളൂരു : ഉദ്യാനനഗരിയായ ബെംഗളൂരുവിന്റെ അന്തരീക്ഷത്തെ മലിനമാക്കാതെ നഗരപാതയിലൂടെ സർവീസുനടത്തുന്നത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആയിരത്തിലധികം ബസുകൾ. ഡീസൽ എൻജിനിൽനിന്നുള്ള പുകപടലം തള്ളാതെ ബസുകൾ നിരത്തുകളിലൂടെ സർവീസ് നടത്താനുള്ള ബി.എം.ടി.സി.യുടെ ഉദ്യമം മുന്നേറുകയാണ്. ബി.എം.ടി.സി.യുടെ വൈദ്യുതബസുകളുടെ എണ്ണം 1027-ലെത്തി. പുകകൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കുന്നതിനൊപ്പം ശബ്ദമലിനീകരണവും ഒഴിവാക്കിയാണ് ഈ ബസുകൾ സർവീസുനടത്തുന്നത്. 760 വൈദ്യുതബസുകൾകൂടി നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി.എം.ടി.സി.യെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 320 എ.സി. ബസുകളും 148 നോൺ എ.സി. 12 മീറ്റർ ബസുകളും ഉൾപ്പെടെയാണിത്. നിലവിൽ ബെംഗളൂരു സ്മാർട്ട്‌ സിറ്റി പദ്ധതിക്കുകീഴിൽ 90…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ അറിയിപ്പുകൾ കന്നഡയിൽ വേണമെന്ന് ആവശ്യം

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും കന്നഡയിൽ അനൗൺസ്‌മെന്റ് നടത്തണമെന്ന ആവശ്യവുമായി കന്നഡ സാഹിത്യപരിഷത്ത്‌. വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ആദ്യത്തെ അനൗൺസ്‌മെന്റ് കന്നഡയിൽ നൽകണമെന്നാണ് ആവശ്യം. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അനൗൺസ്‌മെന്റ്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി. ഹരി മാരാരോട് ഇക്കാര്യം പറഞ്ഞതായി സാഹിത്യപരിഷത്ത് അധ്യക്ഷൻ മഹേഷ് ജോഷി അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതുമെന്നും കന്നഡഭാഷയെ പരിപോഷിപ്പിക്കാനാണിതെന്നും മഹേഷ് ജോഷി പറഞ്ഞു. കന്നഡ രാജ്യോത്സവ(കർണാടകപ്പിറവി)ദിനമായ നവംബർ ഒന്നിന് പരിഷ്‌കാരം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്നഡ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ…

Read More

മെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ സുരക്ഷാജീവനക്കാർ രക്ഷിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ബിഹാർ സ്വദേശിയായ 30-കാരനാണ് സുരക്ഷാജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത്. പർപ്പിൾ ലൈനിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.13-നാണ് ഇയാൾ ട്രെയിനിനുമുൻപിലേക്ക് ചാടിയത്. ഉടൻ സുരക്ഷാജീവനക്കാർ പാളത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് വിച്ഛേദിക്കുന്നതിനുള്ള എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിക്കുകയായിരുന്നു. 750 വോൾട്‌സ് വൈദ്യുതിപ്രവഹിക്കുന്ന പാളമാണ് മെട്രോയുടേത്. വൈദ്യുതപ്രവാഹം നിലച്ചതോടെ ട്രെയിൻ നിശ്ചലമായി. ഉടൻ ഇയാളെ പാളത്തിൽനിന്ന് പുറത്തെടുത്തു. കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ (വൈറ്റ്…

Read More

സംസ്ഥാന ബി.ജെ.പി.യിൽ ബി.വൈ. വിജയേന്ദ്രയോടുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രതിഷേധവും വീണ്ടും പുറത്തേക്ക്

ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയോടുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രതിഷേധവും വീണ്ടും പുറത്തേക്ക്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും പാർട്ടിയിൽ താരതമ്യേന ജൂനിയറുമായ വിജയേന്ദ്ര സംസ്ഥാന പ്രസിഡന്റായതിലുള്ള പ്രതിഷേധമാണ് മുതിർന്ന നേതാക്കളിൽ അണയാതെ നിൽക്കുന്നത്. വിജയേന്ദ്ര തങ്ങളുടെ നേതാവല്ലെന്നും അദ്ദേഹത്തെ അംഗീകരിക്കാനാവില്ലെന്നും മുൻ മന്ത്രി രമേഷ് ജാർക്കിഹോളി പരസ്യമായി നിലപാട് വ്യക്തമാക്കി. വിജയേന്ദ്ര അഴിമതി നടത്തുന്നയാളാണെന്നും രമേഷ് ജാർക്കിഹോളി തുറന്നടിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരഞ്ഞെടുക്കണമെന്നും ജാർക്കിഹോളി പറഞ്ഞു. മുതിർന്ന നേതാക്കളെ തഴഞ്ഞാണ് വിജയേന്ദ്രയെ…

Read More

ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ; പൊതുതാത്പര്യ ഹർജിയിലെ തുടർവാദം നവംബർ അഞ്ചിലേക്ക് മാറ്റി

ബെംഗളൂരു : ഷിരൂരിലിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കാനാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലെ തുടർവാദം നവംബർ അഞ്ചിലേക്ക് മാറ്റി. ബുധനാഴ്ച ഹർജി പരിഗണിക്കാൻ ഓഗസ്റ്റ് 21-ന് ഹൈക്കോടതി നിശ്ചയിച്ചിരുന്നതാണെങ്കിലും നടന്നില്ല. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ബുധനാഴ്ച അവധിയായതിനാൽ ഹർജി നവംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അഭിഭാഷകരായ സിജി മലയിൽ, സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Read More

സ്വർണ വില താഴോട്ട് 

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച്‌ 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് ഇടിയാന്‍ തുടങ്ങിയത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍…

Read More

തക്കാളി കൃഷി നഷ്ടത്തിലായതോടെ ലാപ്ടോപുകൾ മോഷ്ടിച്ച ടെക്കി അറസ്റ്റിൽ 

ബെംഗളൂരു: വായ്പയെടുത്ത് നടത്തിയ തക്കാളി കൃഷി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ. ഹൊസൂർ സ്വദേശി മുരുഗേഷ് ആണ് അറസ്റ്റിലായത്. വൈറ്റ്ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്ത് മുരുഗേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 57 ലാപ്ടോപ്പുകളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരുഗേഷ് ഓഫീസിൽ നിന്ന് മോഷ്ടിച്ചത്. ഫെബ്രുവരി മുതൽ ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ മുരുഗേഷ് കമ്പനിയിൽ നിന്ന് രാജിവെച്ചു. ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് സി.സി.ടി.വികൾ പരിശോധിച്ചതോടെയാണ് മോഷണം തെളിഞ്ഞത്.…

Read More

ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം 

ഉദുമ: വീട്ടുമുറ്റത്തിരുന്ന് കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ, പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ അബുതാഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
Click Here to Follow Us