യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി മരിച്ച നിലയിൽ 

ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തിരാജ പ്രതാപ് റോയിയെ കണ്ടെത്തിയത്. മരത്തില്‍ കെട്ടി തൂങ്ങി ജീവനൊടുക്കിയ നിലയിലായിരുന്നു. ബെംഗളൂരുവില്‍ യുവതിയെ കൊന്നു റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച കേസില്‍ പോലീസ് മുക്തിരാജ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു. മുക്തിരാജ പ്രതാപ് റോയിയെപ്പറ്റി അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാൻ ഒഡിഷയില്‍ എത്തിയപ്പോഴാണ് സംഭവം. അറസ്റ്റ് രേഖപ്പെടുത്തും മുൻപാണ് ഇയാളുടെ മരണം.

Read More

സിദ്ദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം; ലുക്ക് ഔട്ട് നോട്ടീസ് പതിക്കാൻ നിർദേശം 

തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തില്‍ എല്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്കും സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നല്‍കി. സിദിഖിനെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.

Read More

തിളച്ച പാൽ ദേഹത്ത് മറിഞ്ഞ് ഒരു വയസുകാരൻ മരിച്ചു 

കോഴിക്കോട്: താമരശ്ശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

Read More

തങ്കലാൻ ഒടിടി യിൽ!!! എപ്പോൾ എവിടെ കാണാം 

ചിയാൻ വിക്രം നായകനായ തങ്കലാൻ സിനിമ വൻ ഹിറ്റായിരുന്നു. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിലവില്‍ വിക്രമിന്റെ തങ്കലാൻ എന്തുകൊണ്ടാണ് ഒടിടിയില്‍ എത്താൻ വൈകുന്നത് എന്നതാണ് ചര്‍ച്ചയാകുന്നത്. നെറ്റ്ഫ്ലിക്സിലൂടെ വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്‍റ്റംബര്‍ 20ന് എത്തും എന്നായിരുന്നു ഒടിടി അപ്‍ഡേറ്റുകള്‍. ആ തിയ്യതിയില്‍ തങ്കലാൻ സിനിമയ്‍ക്ക് ഒടിടിയില്‍ എത്തിയില്ല. എപ്പോഴായിരിക്കും വിക്രമിന്റെ തങ്കലാൻ ഇനി ഒടിടിയില്‍ എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഒക്ടോബർ മാസം ചിത്രം ഒടിടി…

Read More

നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ 

ചെന്നൈ: നിർത്തിയിട്ട കാറിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയില്‍. സേലത്താണ് സംഭവം. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ ,മകള്‍ നികേദ്യ ,അമ്മ സരോജ ,മകൻ എന്നിവരാണ് മരിച്ചത്. ബിസിനസ്സിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച്‌ ജീവനൊടുക്കി എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായി കാർ വഴിയരികില്‍ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനത്തിന്റെ വാതില്‍ തകർത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃത ദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഉഡുപ്പിയിൽ തടാകത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ യെഡ്‌തരെ ഗ്രാമത്തിലെ തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് സ്‌കൂള്‍ വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു. മരിച്ചവർ പ്രദേശവാസികളാണെന്നാണ് സൂചന. ചൊവ്വാഴ്ച സ്‌കൂള്‍ പരീക്ഷ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ബൈന്ദൂർ ഗവണ്‍മെൻ്റ് ഹൈസ്‌കൂള്‍ വിദ്യാർത്ഥികളായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ചൊവ്വാഴ്ച രാത്രി തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Read More

അർജുന്റെ ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി 

തിരുവനന്തപുരം: അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി…

Read More

നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ പിടിയിൽ 

ബെംഗളൂരു: നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്. ഡ്രോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തുകയും അവിടെ കെണി സ്ഥാപിച്ചുമാണ് പുലിയെ പിടികൂടിയത്.

Read More

അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹമുണ്ടെന്ന് സൂചന 

ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ഉള്ളിൽ ഒരു മൃതദേഹം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.  

Read More

സ്വർണവില കുതിക്കുന്നു 

jewellery

കൊച്ചി: സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച്‌ 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്,ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോള്‍മാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും…

Read More
Click Here to Follow Us