അപകട മരണങ്ങൾ തടയാൻ അടിയന്തര ഹൈടെക് ആംബുലൻസ് സേവനം സജ്ജമാക്കും; സർക്കാർ

ബംഗളുരു :, അപകട മരണങ്ങൾ തടയാൻ കർണാടക സർക്കാർ ആപത്ബന്ധവ ആംബുലൻസ് ആരംഭിക്കുന്നു . അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് മരിക്കുന്നത്. ഇത് തടയാൻ സംസ്ഥാനത്തൊട്ടാകെ 65 സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സജ്ജീകരിക്കും. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന 65 സ്ഥലങ്ങൾ പോലീസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളുരു -മൈസൂരു ഹൈവേ, ബെംഗളുരു -തുംകൂർ ഹൈവേ എന്നിവയുൾപ്പെടെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സർവീസ് നടത്തും. ഈ 65 സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് അടിയന്തര ആംബുലൻസുകൾ വിന്യസിക്കും. എമർജൻസി ആംബുലൻസിൽ…

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് മഴ കനക്കും ; 20 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: ഇന്ന് മുതൽ സെപ്റ്റംബർ 29 വരെ നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിലെ 20 ലധികം ജില്ലകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കൊപ്പള, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, രാമനഗര, ഷിമോഗ, തുംകൂർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയനഗർ, മൈസൂരു, മണ്ഡ്യ, കുടക്, ഹാസൻ, ദാവൻഗെരെ, ചിത്രദുർഗ, ചാമരാജനഗർ, ബിദർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മിതമായ മഴ…

Read More

ആറുമാസംകൂടി കൊച്ചുവേളിക്ക് മദ്ദൂരിൽ സ്‌റ്റോപ്പ് അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ

ബെംഗളൂരു : മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസിന് മദ്ദൂരിൽ താത്‌കാലികമായി സ്റ്റോപ്പനുവദിച്ചത് ആറുമാസത്തേക്കുകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയിൽവേ. ഒക്ടോബർ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇത് മാർച്ച് 31-ലേക്ക് നീട്ടി.

Read More

തുംകൂർ റോഡിലെ മേൽപ്പാലത്തിൽ വിള്ളൽ വീണുതുടങ്ങുന്നു: കാരണം വളർന്ന് വരുന്ന കൂറ്റൻ മരങ്ങൾ

ബംഗളൂരു,: ഗോർഗുണ്ടെപാൾയയ്ക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള ഗേറ്റ്‌വേ മേൽപ്പാലത്തിൽ വൻ മരങ്ങൾ വളർന്നു വരുന്നു. മരത്തിൻ്റെ വേരുകൾ പടരുന്നത് കൊണ്ട് മേൽപ്പാലത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. അതുവഴി ബെംഗളൂരുവിലെ തുംകൂർ റോഡ് മേൽപ്പാലത്തിൽ വീണ്ടും ഗതാഗത സ്തംഭനത്തിലേക്കാണ് വഴി വെക്കുന്നത്. സാങ്കേതിക തകരാർ മൂലം നേരത്തെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. അടുത്തിടെയാണ് മേൽപ്പാലത്തിൽ വാഹന ഗതാഗതം ആരംഭിച്ചത്. എന്നാലിപ്പോൾ ഈ മരങ്ങൾ വളർന്ന് മേൽപ്പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിള്ളലുള്ളതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത് പരിപാലിക്കേണ്ടത്. എന്നാൽ ലക്ഷക്കണക്കിന് രൂപ. ചെലവായിട്ടും അത്…

Read More

കാവേരി ജലനിരക്ക് കൂട്ടാൻ തീരുമാനിച്ച് സർക്കാർ

ബെംഗളൂരു: കാവേരി ജലനിരക്ക് കൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗരവികസന മന്ത്രിയുമായ ഡികെ ശിവകുമാറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നഗരത്തിൽ കാവേരി നദീജല വിതരണത്തിൻ്റെ അഞ്ചാം ഘട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, ഈ വിജയദശമി ദിനത്തിൽ നഗരവാസികളുടെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാൽ ജലനിരക്ക് വർധിപ്പിച്ചതിനാൽ സെൻട്രൽ ബെംഗളൂരു നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഡി കെ ശിവകുമാർ മലവള്ളി താലൂക്കിൽ മണ്ഡ്യ ജില്ലയിൽ ഹലഗുരുവിനടുത്ത് തൊറെകടനഹള്ളിയിൽ കാവേരി അഞ്ചാം ഘട്ടത്തിൽ നിർമിച്ച യന്ത്രശാല സന്ദർശിച്ച് പരിശോധന നടത്തി. കാവേരി നദീജല നിരക്ക് വർധിപ്പിക്കുമെന്ന് അദ്ദേഹം…

Read More

വയനാടിന് കൈത്താങ്ങായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോർക്ക വഴി കൈമാറി. സെപ്തംബര് 22 ഞായറാഴ്ച ഹോസ്പറ്റ്ൽ വയനാട് ദുരന്തിത്തിൽപെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ ദേവദാസ്, വൈസ് പ്രസിഡന്റ്‌ ശ്രീ ജോയ്, പ്രസിഡന്റ്‌ ശ്രീ എം കെ മത്തായി, സാമൂഹിക പ്രവർത്തകൻ ശ്രീ ദീപക് സിംഗ്, കവി ഡോ. മോഹൻ കുൻറ്റാർ , ജനറൽ സെക്രട്ടറി ശ്രീ പി സുന്ദരൻ, തോരണക്കൽ മലയാളി…

Read More

നന്ദിനി നെയ്യിനായി തിരുപ്പതിയിലേക്ക് പോകുന്ന ടാങ്കറുകൾക്ക് ജി.പി.എസ് ഘടിപ്പിച്ചു

ബെംഗളൂരു: തിരുപ്പതി ലഡുവിൻ്റെ പവിത്രതയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതിയിൽ നിന്നുള്ള നന്ദിനി നെയ്യിന് ഡിമാൻഡ് വർധിച്ചു. തിരുപ്പതി ലഡ്ഡു വിവാദത്തിനിടയിൽ കൂടുതൽ നന്ദിനി നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫിനോട് ടിടിഡി അഭ്യർത്ഥിച്ചു. ഈ പശ്ചാത്തലത്തിൽ തിരുപ്പതി ലഡ്ഡു വിവാദത്തിന് പിന്നാലെ നന്ദിനി നെയ്യുടെ സുരക്ഷാസംവിധാനങ്ങളിൽ കെഎംഎഫ് കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നന്ദിനി നെയ്യ് തിരുപ്പതിയിലേക്കുള്ള വഴിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തിരുമലയിലേക്ക് അയക്കുന്ന നെയ്യ് ടാങ്കറുകൾക്ക് ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ആഴ്ചയിൽ മൂന്ന് ടാങ്കറുകളിലാണ് നെയ്യ് ഇറക്കുമതി ചെയ്തിരുന്നത്. ആകെ…

Read More
Click Here to Follow Us