ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു.
കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി.
കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും.
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു.എസ്. ക്രിക്കറ്റ് ടീമുകളെ അമൂൽ സ്പോൺസർ ചെയ്തപ്പോൾ കഴിഞ്ഞ ടി.20 ലോകകപ്പിൽ അയർലൻ്റിനെയും സ്കോട്ലൻ്റിനെയും സ്പോൺസർ ചെയ്തു കൊണ്ട് നന്ദിനി തിരിച്ചടിച്ചു.
തീർന്നില്ല കേരളത്തിൽ നടക്കുന്ന ഫുട്ബാൾ ലീഗിൽ അമൂൽ മുഖ്യ പ്രായോജകരിൽ ഒരാളാണ്, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ മുഖ്യ സ്പോൺസറായി മാറിയിരിക്കുകയാണ് കർണാടയുടെ സ്വന്തം നന്ദിനി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#ISL proudly announces a new partnership with prominent dairy and milk products brand @kmfnandinimilk! ✨#LetsFootball #Nandini #KMF pic.twitter.com/nL6zwo3rJR
— Indian Super League (@IndSuperLeague) September 19, 2024