ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ മാലയുമായി കടന്നു 

ബെംഗളൂരു: സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ ഒരു പവൻ തൂക്കം വരുന്ന മാലയുമായി കടന്നു.

കർണാടകയിലെ കാർക്കളയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കസബമുരു മാര്‍ഗ ജംഗ്ഷന് സമീപമുള്ള ചെറിയൊരു ജ്വല്ലറിയില്‍ മധ്യവയസ്കൻ എത്തുന്നത്.

ഒരു സ്വർണ്ണമാല വേണമെന്ന് ഇയാള്‍ സെയില്‍സ് ഗേളിനോട് ആവശ്യപ്പെടുന്നതും മാല നോക്കുന്നതും വീഡിയോയില്‍ കാണാം.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മധ്യവയസ്കൻറെ ആവശ്യപ്രകാരം പല മാലകള്‍ സെയില്‍സ് ഗേള്‍ എടുത്ത് കാണിക്കുന്നുണ്ട്.

ഇതിനിടെ സെയില്‍സ് ഗേളിന്‍റെ കണ്ണ് വെട്ടിച്ച്‌ ഒരു മാലയുമായി പ്രതി ജ്വല്ലറി വിട്ടു.

ആദ്യം അമ്പരന്നെങ്കിലും സെയ്‍ല്‍സ് ഗേള്‍ ഇയാളുടെ പിന്നാലെ ഓടി. എന്നാല്‍ കള്ളനെ കിട്ടിയില്ല.

ഏഴ് ഗ്രാം തൂക്കം വരുന്ന മാലയാണ് ജ്വല്ലറിയില്‍ നിന്നും നഷ്ടമായത്.

കടയുടമയുടെ പരാതിയില്‍ കാര്‍ക്കള സിറ്റി പോലീസ് കേസെടുത്തു. സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

സിസിടിവി ദൃശ്യം പരിശോധിച്ച്‌ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും ഉടനെ കള്ളനെ പിടികൂടുമെന്നും കാർക്കള പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts