ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്കാരം. സംഭവം വിവാദമായതോടെ പുരസ്കാര പ്രഖ്യാപനം കർണാടക സർക്കാർ മരവിപ്പിച്ചു. ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നല്‍കാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്. ഹിജാബ് വിവാദം കത്തി നിന്ന കാലത്ത് വിദ്യാർത്ഥിനികളെ കോളേജിലേക്ക് കയറ്റാൻ രാമകൃഷ്ണ വിസമ്മതിച്ചിരുന്നു. കുട്ടികളെ ഗേറ്റില്‍ വച്ച് തടഞ്ഞ് തിരിച്ച് പോകാൻ ഇദ്ദേഹം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങള്‍ സർക്കാർ പ്രഖ്യാപിച്ചതില്‍ രാമകൃഷ്ണയും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ…
Read MoreDay: 5 September 2024
റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ഓട്ടോ ഡ്രൈവർ
ബെംഗളൂരു: ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെംഗളൂരുവിലാണ് ദാരുണ സംഭവം. റൈഡ് കാൻസല്‍ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കാനും ഇയാള്‍ ശ്രമിച്ചു. “അബദ്ധത്തിന്റെ പേരില്‍ നിങ്ങള്‍ക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. നിന്റെ തന്തയാണോ ഗ്യാസ് നിറയ്‌ക്കാൻ പണം നല്‍കുന്നത്. ഞാൻ പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും നീ റൈഡ് കാൻസല്‍ ചെയ്തില്ലേ എന്നും ഇയാള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി പരാതി നല്‍കുമെന്ന് പറയുമ്പോള്‍ നമുക്ക്…
Read Moreഎറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് സർവീസ് നിർത്തലാക്കിയതോടെ നിരക്ക് വർധിപ്പിച്ച് സ്വകാര്യ ബസുകൾ
ബെംഗളൂരു: മലയാളികള്‍ക്ക് ഓണസമ്മാനമായി കിട്ടിയ എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഓണത്തിനു മുൻപേ ഓട്ടം നിർത്തി. ഇതോടെ ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളികള്‍ പ്രതിസന്ധിയിലായി. വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നിരക്ക് വീണ്ടും വർധിപ്പിച്ചു. ജൂലൈ 31നാണ് കൊട്ടിഘോഷിച്ച എറണാകുളം ബംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരുമാസം തികയുന്നതിന് മുൻപ് ആഗസ്ത് 26 ന് സർവീസ് നിർത്തലാക്കി. വരുമാനം ഉണ്ടെങ്കില്‍ സർവീസ് നീട്ടാം എന്നായിരുന്നു റെയില്‍വേ പറഞ്ഞിരുന്നത്. എന്നാല്‍ 15 ശതമാനം ബുക്കിങ് ഉണ്ടായിരുന്ന സർവീസ് ആണ്…
Read Moreഅധ്യാപകദിനത്തിൽ കുടിച്ച് പൂസായി സ്കൂളിൽ എത്തി വിദ്യാർത്ഥിനിയുടെ മുടി മുറിച്ച അധ്യാപകന് സസ്പെൻഷൻ
ഭോപ്പാൽ:അധ്യാപകദിനത്തില്‍ സ്‌കൂളില്‍ മദ്യലഹരിയില്‍ എത്തിയ അധ്യപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മദ്യലഹരിയിലായ അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ കലക്ടറുടെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍…
Read Moreപശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തി; കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേന
പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതില്‍ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേനയിലെ അംഗം. തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഖേദം തോന്നിയെന്നും പ്രതി തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. 12-ാം ക്ലാസുകാരനായ ആര്യന്‍ മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിന് കൗശിക് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 24നാണ്…
Read Moreലൈംഗിക പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് ആശ്വാസം. നടി നല്‍കി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് നടന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പിന്നീട് വിധി പറയും. ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ട സാഹചര്യത്തിലാണ് വിധി ശനിയാഴ്ചയിലേക്ക് മാറ്റിയത്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍…
Read Moreമെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
ഹരിപ്പാട്: മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് നഗരസഭ തെക്കൻ മേഖല പ്രസിഡൻറ് വെട്ടുവേനി മുക്കലത്ത് (ഗൗരിശങ്കരം) വീട്ടിൽ ഉണ്ണികൃഷ്ണകുമാർ (60) ആണ് മരിച്ചത് . 24-ാം വാർഡിലെ മെമ്പർഷിപ്പ് വിതരണം പാർട്ടി പ്രവർത്തകരോടൊപ്പം ചർച്ച ചെയ്ത ശേഷം വീട്ടിലെത്തിയ ഉണ്ണികൃഷ്ണകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടു 3നായിരുന്നു മരണം. ഏറെക്കാലം സിരിയൽ, ആൽബം കലാരംഗത്ത് തിളങ്ങി നിന്ന ഇദ്ദേഹം ബി.ജെ.പി യുടെ സജീവ പ്രവർത്തനത്തിലും ഏർപ്പെട്ടു. ഭാര്യ. ഉഷാ ഉണ്ണികൃഷ്ണൻ…
Read More‘അന്ന് നിവിൻ എന്റെ കൂടെ’, തെളിവ് ഉണ്ടെന്ന് വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടൻ നിവിൻ പോളിയ്ക്ക് എതിരായ ലൈംഗിക ആരോപണം ഞെട്ടലോടെ ആണ് കേരളം കേട്ടത്. സംഭവത്തില്‍ അന്ന് തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തി സംഭവം നിഷേധിക്കുകയും നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നുമണിവരെ…
Read Moreനവകേരള ബസ് നഗരത്തിലേക്ക് മാറ്റി; നടപടി ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെ
ഒരുമാസമായി കട്ടപ്പുറത്തായിരുന്ന നവകേരള ബസ് അറ്റകുറ്റപ്പണികൾക്കായി ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി. ജൂലായ്…
Read Moreഹിജാബ് ധരിച്ച വിദ്യാർഥിനികളെ തടഞ്ഞ പ്രിൻസിപ്പലിന് പുരസ്കാരം നൽകിയ നടപടി മരവിപ്പിച്ചു
ബെംഗളൂരു : കർണാടകത്തിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട കോളേജിലെ പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപകപുരസ്കാരം. വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് തീരുമാനം സർക്കാർ മരവിപ്പിച്ചു. ഉഡുപ്പി കുന്താപുര ഗവ. പി യു. കോളേജ് പ്രിൻസിപ്പൽ ബി.ജി. രാമകൃഷ്ണനാണ് മികച്ച പ്രിൻസിപ്പലിനുള്ള പുരസ്കാരം സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞത് ഈ കോളേജിലായിരുന്നു. തുടർന്നാണ് കർണാടകത്തിൽ ഹിജാബ് വിവാദമുയരുകയും സർക്കാർ ഹിജാബ് ധരിക്കുന്നതിനെതിരേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
Read More