നഗരത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത;

RAIN

ബംഗളൂരു: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച്, ബെംഗളൂരുവിൽ ഇന്ന് മിതമായ മഴ ലഭിക്കും . ഇന്ന് രാവിലെ മുതൽ നഗരത്തിലെ പലയിടത്തും മേഘാവൃതമായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങി ചിലയിടങ്ങളിൽ സാമാന്യം മഴ പെയ്തതോടെ സിലിക്കൺ സിറ്റിയിൽ അന്തരീക്ഷം തണുത്തു.

അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ബെംഗളൂരുവിൽ മാത്രമല്ല ചില ജില്ലകളിലും ഇന്നലെ മഴ പെയ്തു. ദാവംഗരെയിൽ അരമണിക്കൂറിലേറെയായി കനത്ത മഴയാണ് ഉണ്ടായത്. ദിവസങ്ങൾക്കു ശേഷം പെയ്ത മഴയുടെ സന്തോഷത്തിലാണ് ദാവൻഗെരെ നിവാസികൾ.

ദാവംഗരെ എവികെ കോളേജ് റോഡ്, ഓൾഡ് പിബി റോഡ് എന്നിവയുൾപ്പെടെ പലയിടത്തും കനത്ത മഴ പെയ്തതോടെ റോഡിൽ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts