പാർക്കിന്റെ പ്രധാനഗേറ്റ് തകർന്ന് 11 വയസ്സുകാരൻ മരിച്ച സംഭവം; ബി.ബി.എം.പി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷൻറെ (ബി.ബി.എം.പി.) യുടെ കീഴിലുള്ള പാർക്കിന്റെ പ്രധാനഗേറ്റ് തകർന്ന് 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ ശ്രീനിവാസ് രാജുവിനെ സസ്‌പെൻഡ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മല്ലേശ്വരം രാജശങ്കർ പാർക്കിലുണ്ടായ അപകടത്തിൽ പി.ജി. ഹള്ളി സ്വദേശി നിരഞ്ജനാണ് മരിച്ചത്.

ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ നിരഞ്ജന്റെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിരഞ്ജനെ കെ.സി. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

സംഭവത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ. ശാന്തല, ദേവരാജു, ബേബി ആയിഷ ഹുസൈൻ, എക്സിക്യൂട്ടീവ് എൻജിനിയർ എൽ. വെങ്കടേഷ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

അതിനിടെ നിരഞ്ജന്റെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts