ബെംഗളൂരു : മഹാപ്രളയത്തില്‍ ദുരിതപര്‍വ്വങ്ങള്‍ ഏറ്റുവാങ്ങിയ കേരളത്തിന്റെ പുന:സൃഷ്ടിക്കുവേണ്ടി 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ബാംഗ്ലൂരില്‍ ശിവാജി നഗര്‍, ‘വൈറ്റ് മാനര്‍ ‘ ടെറസ് ഗാര്‍ഡനില്‍ വച്ച് സംഘടിപ്പിച്ച വിവിധ എന്‍ജിഒകളുടെ സംഗമത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളാണ് പ്രഖ്യാപനം നടത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബാംഗ്ലൂരില്‍ നിന്നും നേതൃപരമായ സേവനം നല്‍കിയ വംമ (എച്ച്.ഡബ്ല്യു.എ) ആണ് ബാംഗ്ലൂരില്‍ ‘റീബ്യുല്‍ഡ് കേരള & കുടകു ‘ എന്ന തലക്കെട്ടില്‍ എന്‍.ജി.ഒ മീറ്റ് സംഘടിപ്പിച്ചത്. സംഗമത്തില്‍ ബാംഗ്ലൂരിലെ പ്രമുഖ സന്നദ്ധ സംഘങ്ങളും ഫിലാന്‍ട്രോപിസ്റ്റുകളും പങ്കെടുത്തു.
500 വീടുകളുടെ നിര്‍മാണത്തിന് പുറമേ, നാശനഷ്ടങ്ങള്‍ സംഭവിച്ച ആയിരം വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഭാഗികമായും പുനര്‍നിര്‍മിക്കും. 500 പേര്‍ക്ക് തൊഴില്‍, 4000 പേര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് എജ്യു കിറ്റുകള്‍, സ്‌കോളര്‍ഷിപ്പ് എന്നിവ അടങ്ങുന്നതാണ് കേരള പുനര്‍നിര്‍മ്മാണ പാക്കേജ്. ഇതിന്റെ പദ്ധതി രേഖ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍ പ്രതിനിധികളായ എന്‍ജിനീയര്‍ ലുഖുമാന്‍ മൊയ്തീന്‍, സാലിം മുഹമ്മദ് എന്നിവര്‍ പ്രോജക്ട് വിശദീകരിച്ചു.
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനവും തുടര്‍ന്ന് ക്ലീനിങ്ങിലും നിസ്തുല സേവനം ചെയ്ത ഐഡിയല്‍ റിലീഫ് വിംഗ് (IRW) ന്റെ പി.ആര്‍ സെക്രട്ടറി ബഷീര്‍ ശര്‍ഖി, സംഘത്തിന്റെ റിലീഫ് അനുഭവങ്ങളും പങ്കു വെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ വളണ്ടിയര്‍ സേവനം ലഭ്യമാക്കിയ ഒരു വിംഗായിരുന്നു IRW. നാല്‍പതിനായിരത്തോളം വളണ്ടിയര്‍മാരാണ് രംഗത്തിറങ്ങിയത്. 7912 വീടുകള്‍, 1905 കിണറുകള്‍ എന്നിവ വൃത്തിയാക്കി. ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, കുടിവെള്ളം തുടങ്ങിയവ വിതരണം നടത്തി. ബാംഗ്ലൂരിലെ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് IRW ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന സെഷനും സംഘടിപ്പിച്ചു.
എന്‍ജിഒ മീറ്റില്‍, പ്രൊജക്റ്റ് സ്‌മൈല്‍, ഫസ്റ്റ് ഹാന്‍ഡ്, യുണൈറ്റഡ് ഫൗണ്ടേഷന്‍, ലീഡ് ട്രസ്റ്റ്, ഡയറ്റ്, പാം ചാരിറ്റബിള്‍ ട്രസ്റ്റ്, ലൈഫ് ലൈന്‍, എം.എം.ഏ, മില്ലത്ത് ട്രസ്റ്റ്, എം.എസ്.എസ്, എസ്.വൈ.എസ്, കെ.എം.സി.സി തുടങ്ങിയ 40 ല്‍ പരം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. എച്ച് ഡബ്ല്യു പ്രസിഡന്റ് ഹസ്സന്‍ കോയ ആമുഖ പ്രഭാഷണം നടത്തി, ആര്‍ക്കിടെക്ട് ഷമീര്‍, പ്രളയ ദുരന്ത നിവാരണത്തില്‍ വംമ നടത്തിയ ഏകോപന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു. വ്യത്യസ്ത സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. വീടുകള്‍ നിര്‍മ്മിക്കാനുള്ള സഹായ സന്നദ്ധതയും വിവിധ കൂട്ടായ്മകള്‍ വാഗ്ദാനം ചെയ്തു. ഡോ.ത്വാഹാ മത്തീന്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.