പ്രശസ്ത ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു. ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ…

Read More

പ്രളയം ദുരിതം വിതച്ച കേരളത്തിന് 500 വീടുകൾ നിർമ്മിച്ചു കൊടുക്കാൻ ബെംഗളൂരുവിൽ നിന്നുള്ള കൂട്ടായ്മ.

ബെംഗളൂരു : മഹാപ്രളയത്തില്‍ ദുരിതപര്‍വ്വങ്ങള്‍ ഏറ്റുവാങ്ങിയ കേരളത്തിന്റെ പുന:സൃഷ്ടിക്കുവേണ്ടി 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ബാംഗ്ലൂരില്‍ ശിവാജി നഗര്‍, ‘വൈറ്റ് മാനര്‍ ‘ ടെറസ് ഗാര്‍ഡനില്‍ വച്ച് സംഘടിപ്പിച്ച വിവിധ എന്‍ജിഒകളുടെ സംഗമത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളാണ് പ്രഖ്യാപനം നടത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബാംഗ്ലൂരില്‍ നിന്നും നേതൃപരമായ സേവനം നല്‍കിയ വംമ (എച്ച്.ഡബ്ല്യു.എ) ആണ് ബാംഗ്ലൂരില്‍ ‘റീബ്യുല്‍ഡ് കേരള & കുടകു ‘ എന്ന തലക്കെട്ടില്‍ എന്‍.ജി.ഒ മീറ്റ് സംഘടിപ്പിച്ചത്. സംഗമത്തില്‍ ബാംഗ്ലൂരിലെ പ്രമുഖ സന്നദ്ധ സംഘങ്ങളും ഫിലാന്‍ട്രോപിസ്റ്റുകളും പങ്കെടുത്തു. 500 വീടുകളുടെ…

Read More

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ലോകമാകമാനം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും അദ്ദേഹ൦ പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ ഓര്‍ക്കുകയുമാണ്. 149ാം ജന്മ വാര്‍ഷികത്തില്‍ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. അതേസമയം, ഇന്ന് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമാണ്. ഇരുവരുടെയും ഓര്‍മ്മയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാണ്. गांधी जयंती पर राष्ट्रपिता को शत्-शत् नमन। आज से हम पूज्य बापू के 150वें जयंती वर्ष में प्रवेश कर…

Read More

ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിര൦ കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍. പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സുനാമിയെ തുടര്‍ന്ന് പാലുവിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുതവണ ഇന്തോനേഷ്യയില്‍ 7.5 തീവ്രതയിലുള്ള ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയായിരുന്നു. ഭൂകമ്പത്തെതുടര്‍ന്നാണ് സുലാവേസി ദ്വീപില്‍ സുനാമി ഉണ്ടായത്. ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന്…

Read More

ടെലികോം കമ്പനികള്‍ക്ക് തലവേദനയായി ‘ആധാര്‍ ഡീലിങ്കി൦ഗ്’

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിച്ച് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഒക്ടോബര്‍ 15ന് മുന്‍പ് ആധാര്‍ ഡീലിങ്കി൦ഗ് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ ‘എക്‌സിറ്റ് പ്ലാന്‍’ ലഭ്യമാക്കണെന്നാണ് യു.ഐ.ഡി.എ.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ…

Read More

ഗോവയും നോര്‍ത്ത്ഈസ്റ്റും സമനിലയില്‍ പിരിഞ്ഞു (2-2); ഈ സീസണിലെ ആദ്യത്തെ സമനില.

ഗുവാഹാത്തി: നോര്‍ത്ത്ഈസ്റ്റിന്റെ മൈതാനത്തു നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ സമനില കൂടിയാണിത്. ഗോവയുടെ രണ്ടു ഗോളും ഫെറാന്‍ കൊറോമിനോസിന്റെ വകയായിരുന്നു. 14, 38 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ഫെഡറിക്കോ ഗല്ലേഗോ (എട്ടാം മിനിറ്റ്), ബര്‍ത്തോലോമെ ഒഗ്‌ബെച്ചെ (53) എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ മടക്കി. കളിയില്‍ ആധിപത്യം ഗോവ നേടിയെങ്കിലും ഗോള്‍ ഷോട്ടുകളിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായില്ല. കളിയുടെ തുടക്കത്തില്‍തന്നെ ഗോവയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു.…

Read More

വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

  തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍(40)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12.50 ഓടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനിബാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു…

Read More
Click Here to Follow Us