ഗോവയും നോര്‍ത്ത്ഈസ്റ്റും സമനിലയില്‍ പിരിഞ്ഞു (2-2); ഈ സീസണിലെ ആദ്യത്തെ സമനില.

ഗുവാഹാത്തി: നോര്‍ത്ത്ഈസ്റ്റിന്റെ മൈതാനത്തു നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ സമനില കൂടിയാണിത്. ഗോവയുടെ രണ്ടു ഗോളും ഫെറാന്‍ കൊറോമിനോസിന്റെ വകയായിരുന്നു. 14, 38 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ഫെഡറിക്കോ ഗല്ലേഗോ (എട്ടാം മിനിറ്റ്), ബര്‍ത്തോലോമെ ഒഗ്‌ബെച്ചെ (53) എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ മടക്കി.

കളിയില്‍ ആധിപത്യം ഗോവ നേടിയെങ്കിലും ഗോള്‍ ഷോട്ടുകളിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായില്ല. കളിയുടെ തുടക്കത്തില്‍തന്നെ ഗോവയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. ഫ്രീകിക്കില്‍നിന്ന് യുറഗ്വായ് താരം ഫെഡറിക്കോ അനായാസം ഗോവ വലകുലുക്കി. ഗോള്‍ വീണതോടെ ഗോവ നിരന്തരം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. 14-ാം മിനിറ്റില്‍ ജാക്കിചന്ദ് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്തിനെ കോറോ വലയിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോവ ലീഡെടുത്തു. ഹ്യൂഗോ ബൗമാസ് ബോക്‌സിലേക്ക് നല്‍കിയ പന്തുമായി കയറിയ കോറോ മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ നോര്‍ത്ത്ഈസ്റ്റ് ഗോള്‍ മടക്കി. കീഗന്‍ പെരേരയുടെ ക്രോസില്‍ തലവെച്ച് നൈജീരിയന്‍ താരം ഒഗ്ബെച്ചെ ഗോവന്‍വല ചലിപ്പിച്ചു. തുടര്‍ന്ന് വിജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും ഗോളൊന്നും വന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts