ബെംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകള്‍ അശ്വതി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്.

Read More

ശ്രദ്ധിക്കുക നഗരത്തിലെ തിരക്കേറിയ റോഡില്‍ പുതിയ തരം തട്ടിപ്പ് ; വിഡിയോ കാണാം

ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്ബോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ…

Read More

അമ്മയെ കൊലപ്പെടുത്തി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ്

death murder

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജ്യോതിബെൻ വർഷങ്ങളായി…

Read More

ബി.ജെ.പി.യുടെ ടൗൺ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി; പിന്നിൽ കോൺഗ്രസെന്ന് ആരോപണം

ബെംഗളൂരു : പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബെലഗാവിയിൽ ബി.ജെ.പി. ടൗൺ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് പഞ്ചായത്തംഗം നാഗരാജ് അസുണ്ടിയെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. 18 അംഗങ്ങളിൽ ബി.ജെ.പി.ക്ക് ഒൻപത് സീറ്റും കോൺഗ്രസിന് അഞ്ചുസീറ്റും നാല് സ്വതന്ത്രരുമാണുള്ളത്. സ്വതന്ത്രർ കോൺഗ്രസിനാണ് പിന്തുണ നൽകുന്നത്. അധികാരത്തിലെത്താൻ കോൺഗ്രസാണ് തട്ടിക്കൊണ്ടുപോയതെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാത്രി നഗരത്തിൽ നിൽക്കുമ്പോൾ കാറിലെത്തിയ സംഘം നാഗരാജിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതേത്തുടർന്ന് ബി.ജെ.പി. പ്രവർത്തകർ ചന്നമ്മ കിട്ടൂർ പോലീസ് സ്റ്റേഷനു മുന്നിലെത്തി പോലീസിനെതിരേ മുദ്രാവാക്യം…

Read More

പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് നടൻ മോഹൻലാൽ 

തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പില്‍ താൻ ഇല്ലെന്ന് മോഹൻലാല്‍. ഇക്കാര്യം ആദ്യമായാണ് കേള്‍ക്കുന്നതെന്നും മോഹൻലാല്‍ പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എല്ലാ മേഖലയിലും നടക്കുന്ന പോലുള്ള കാര്യങ്ങള്‍ സിനിമയിലും നടക്കുന്നുണ്ടെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻലാല്‍ പറഞ്ഞു. സിനിമ കോണ്‍കളേവുമായി പൂർണമായും സഹകരിക്കുമെന്ന് മോഹൻലാല്‍ പറഞ്ഞു. താൻ അഭിനയിക്കുന്ന സിനിമയിലെ കാര്യങ്ങള്‍ തനിക്ക് പറയാൻ കഴിയുക. ഹേമ കമ്മറ്റി റിപ്പോർട്ടിലെ കാര്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് മലയാളസിനിമ മുഴുവൻ ആണ്. എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തുന്ന രീതിയായി മാറിയെന്നും മോഹൻലാല്‍ പറഞ്ഞു. സിനിമയിലെ മുതിർന്ന ആളുകളുമായും…

Read More

ജോലിയിൽ പ്രവേശിക്കാൻ വ്യാജരേഖകൾ സമർപ്പിച്ചു; 37 പേരെ സി.സി.ബി. അറസ്റ്റുചെയ്തു

ജോലിക്കായി വ്യാജ മാർക്ക് കാർഡ്: 37 ഉദ്യോഗാർഥികൾ അറസ്റ്റിൽ ബെംഗളൂരു : കർണാടക ജലവിഭവവകുപ്പിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ജോലിയിൽ പ്രവേശിക്കാൻ വ്യാജരേഖകൾ സമർപ്പിച്ച 37 പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. രണ്ടാംവർഷ പി.യു.സി. പരീക്ഷയുടെ മാർക്ക് കാർഡാണ് വ്യാജമായി നിർമിച്ച് അപേക്ഷയോടൊപ്പം സമർപ്പിച്ചത്. 2022 ഒക്ടോബറിലാണ് 182 തസ്തികകളിലേക്ക് ജലവിഭവവകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ക്രമക്കേട് തോന്നിയതിനെത്തുടർന്ന് 2023 ജൂലായ് 28-ന് ജലവിഭവവകുപ്പ് സി.സി.ബി.ക്ക് പരാതി നൽകി. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ 62 ഉദ്യോഗാർഥികൾ 12-ാം ക്ലാസിന്റെ വ്യാജ…

Read More

രാജി വേണ്ട, നടൻ മുകേഷിനെ സംരക്ഷിച്ച് സിപിഎം 

കൊച്ചി: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച്‌ സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നല്‍കിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും.

Read More

ഗദയുടെയും വില്ലിന്റെയും മാതൃകകളോടെ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കംചെയ്യും

ബെംഗളൂരു : കൊപ്പാളിലെ അഞ്ജനാദ്രിക്കടുത്തുള്ള ഗംഗാവതി ടൗണിൽ ഗദയുടെയും വില്ലിന്റെയും മാതൃകകളോടെ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കംചെയ്യാൻ കർണാടക റവന്യു വകുപ്പ് ഉത്തരവിട്ടതിനെച്ചൊല്ലി വിവാദം. എസ്.ഡി.പി.ഐ. പ്രവർത്തകർ കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഇവ നീക്കംചെയ്യാൻ തഹസിൽദാർ ഉത്തരവിട്ടത്. കർണാടക റൂറൽ ഇൻഫ്രാസ്‌ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. മതചിഹ്നങ്ങളുടെ മാതൃകയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതിന് കോർപ്പറേഷന്റെ എൻജിനിയർമാരുടെ പേരിൽ കേസെടുക്കാനും നിർദേശിച്ചു. വിവാദമായതിനെത്തുടർന്ന് തഹസിൽദാർ ഉത്തരവ് പിൻവലിച്ചു. തെരുവുവിളക്കിന്റെ മുകളിൽ സ്ഥാപിച്ച ഗദയുടെയും വില്ലിന്റെയും മാതൃകകളാണ് വിവാദമുയർത്തിയത്. തഹസിൽദാറുടെ നടപടിയെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി.…

Read More

എച്ച്.ഡി. രേവണ്ണയുടെ ഹർജി 19-ലേക്ക് മാറ്റി

ബെംഗളൂരു : ജെ.ഡി.എസ്. എം.എൽ.എ.യും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സെപ്റ്റംബർ 19-ന് വാദം കേൾക്കാനായി മാറ്റി. എച്ച്.ഡി. രേവണ്ണ സമർപ്പിച്ച ഹർജിയാണ് മാറ്റിയത്. അതുവരെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ രേവണ്ണയുടെപേരിലുള്ള കേസിൽ നടപടിയെടുക്കരുതെന്ന് നിർദേശിച്ചു. രേവണ്ണയുടെ വീട്ടിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ ഹാസൻ ഹൊളെനരസിപുര പോലീസാണ് കേസെടുത്തത്. മകനും ജെ.ഡി.എസ്. മുൻ എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീലവീഡിയോയിൽ ഉൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ ഇപ്പോഴും…

Read More

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; യാത്ര ചെയ്തത് കനത്ത സുരക്ഷയില്‍

തിരുവനന്തപുരം: വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്നലെ രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്. മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.…

Read More
Click Here to Follow Us