അഞ്ചുവയസുകാരി കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മണിപ്പൂരിൽ ബോംബ് സ്ഫോടനം; മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു. യാംതോങ് ഹാകിപ്പിന്റെ ഭാര്യ മെയ്തേയ് സമുദായക്കാരിയായ ചാരുബാല ഹാകിപ് (59) ആണ് കൊല്ലപ്പെട്ടത്. കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുപുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന്…

Read More

ഫോൺ വിവരങ്ങൾ ചോർത്തി നൽകി; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: സ്വകാര്യ വ്യക്തികള്‍ക്ക് ഫോണ്‍കാള്‍ വിവരങ്ങള്‍ (സി.ഡി.ആർ) ചോർത്തി നല്‍കി പണം വാങ്ങിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അടക്കം രണ്ടുപേർ കൂടി അറസ്റ്റില്‍. ബെംഗളൂരു പോലീസിലെ കോണ്‍സ്റ്റബിള്‍ മുനിരത്ന, നാഗേശ്വര റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു. സി.ഡി.ആർ വിവരങ്ങള്‍ കൈമാറിയതിലൂടെ 20 ലക്ഷം സമ്പാദിച്ചതായി കണ്ടെത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ വിശദാംശങ്ങളും കേസന്വേഷിക്കുന്ന സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘം പരിശോധിച്ചു. പൊതുജനങ്ങളുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചില സെക്യൂരിറ്റി ഏജൻസികള്‍ ഉപയോഗിക്കുന്നതായ പരാതിയെ…

Read More

ചൂട് പിടിച്ച വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അഭിഷേക് ബച്ചൻ 

ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരച്ച് നടൻ അഭിഷേക് ബച്ചൻ. തങ്ങൾ സെലിബ്രിറ്റികളായതുകൊണ്ട് ഇത്തരത്തിൽ കേൾക്കേണ്ടി വരുമെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചൻ റഞ്ഞു. ‘പ്രചരിക്കുന്ന വിവാഹമോചന വാർത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കാണിക്കുന്നു. ശരിക്കും ഇതു സങ്കടകരമാണ്. നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് കുറച്ച് സ്റ്റോറികൾ ഫയൽ ചെയ്യണം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, അതുകൊണ്ട് ഇത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം’;വിവാഹമോതിരം ഉയർത്തി കാണിച്ചുകൊണ്ട് അഭിഷേക്…

Read More

മാലിന്യസംസ്കരണം പഠിക്കാൻ കേരളത്തിൽ നിന്നും 86 ഹരിതകർമസേനാംഗങ്ങൾ എത്തി

ബെംഗളൂരു : വിവിധ മാലിന്യസംസ്കരണ സംവിധാനങ്ങൾ പഠിക്കാൻ ബെംഗളൂരു സന്ദർശിച്ച് ചേർത്തലയിലെ ഹരിതകർമസേനാംഗങ്ങൾ. ചേർത്തല നഗരസഭയുടെ 68 ഹരിതകർമസേനാംഗങ്ങൾ ഉൾപ്പെടെ 86 പേരാണ് ബെംഗളൂരു സന്ദർശിച്ചത്. ദേവനഹള്ളിയിലെ ശൗചാലയമാലിന്യ സംസ്കരണപ്ലാന്റും കോറമംഗലയിലെ ഖരമാലിന്യ സംസ്കരണപ്ലാന്റും സംഘം സന്ദർശിച്ചു. ബെംഗളൂരു കേരളസമാജം കേരളത്തിൽനിന്നെത്തിയ സംഘത്തിന് സഹായങ്ങളൊരുക്കി. നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, മുനിസിപ്പൽ എൻജിനിയർ പി.ആർ. മായാദേവി, ക്ലീൻസിറ്റി മാനേജർ എസ്. സുദീപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാലിൻ ജോസ്, ബിസ്മിറാണി, മെമ്പർ സെക്രട്ടറി നസിയ…

Read More

വയനാട്ടിലെ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാൻ അഭ്യർത്ഥിച്ച് കർണാടക മന്ത്രി 

ബെംഗളൂരു: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാനും പുനരധിവാസത്തിനും കർണാടകയിലെ വ്യവസായികളോടും കോർപറേറ്റുകളോടും അഭ്യർഥനയുമായി കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. കർണാടകയുടെ വ്യവസായിക വളർച്ചക്ക് നൽകുന്ന സംഭാവനകൾക്ക് നന്ദി അറിയിച്ച മന്ത്രി, അയൽ സംസ്ഥാനത്തെ വൻ ദുരന്തത്തിന് കൈത്താങ്ങാവേണ്ടതുണ്ടെന്ന് പറഞ്ഞു. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ, 310 ഹെക്ടർ കൃഷിഭൂമി നശിച്ചതായും മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി മേഖലകളിലെ നിരവധി കുടുംബങ്ങളെ ദുരന്തം ബാധിച്ചതായും വ്യവസായികൾക്കായി തയാറാക്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ആയിരങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണെന്നും കേരള സർക്കാർ നയിക്കുന്ന…

Read More

അംഗനവാടി കുട്ടികൾക്ക് നൽകിയ മുട്ട പ്ലേറ്റിൽ നിന്നും തിരിച്ചെടുത്തു; ജീവനക്കാർക്കെതിരെ നടപടി 

ബെംഗളൂരു: അംഗനവാടി കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച്‌ മാറ്റിയ ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാല്‍ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം മുട്ട നല്‍കുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തില്‍ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാർക്കെതിരെയാണ് നടപടി. കൊപ്പാല്‍ ജില്ലയിലെ ഗുണ്ടൂരിലാണ് അംഗനവാടിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് സംഭവം നടന്നത്.…

Read More

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു; കുഞ്ഞും അമ്മയും മരിച്ചു 

ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തിനിടെ…

Read More

തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടറിന് കേടുപാട്: ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിടും; നാല് ജില്ലകളിൽ മുന്നറിയിപ്പ്

thungabadra dam

ബംഗളുരു : കർണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു വന്‍ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകി. ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിൻ്റെ 19 -ാം ഷട്ടർ ശനിയാഴ്ച രാത്രിയോടെ തകർന്നതിനെ തുടർന്നാണ് 35,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നത്. മുന്നൊരുക്കാമെന്ന നിലയിൽ  റിസർവോയറിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൻ്റെ 33 ഗേറ്റുകളും തുറന്ന് കുറഞ്ഞത് ഒരു ലക്ഷം ക്യുസെക്‌സ് (സെക്കൻഡിൽ ഘനയടി) വെള്ളം എങ്കിലും തുറന്നുവിടും. അതിന് ശേഷമേ…

Read More

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള നിയമഭേദഗതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു : സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടി സ്വീകരിക്കാനുമുള്ള അധികാരം സഹകണവകുപ്പ് രജിസ്ട്രാർക്ക് കൈമാറിയ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. 1959-ലെ കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ കഴിഞ്ഞവർഷം വരുത്തിയ ഭേദഗതിയാണ് റദ്ദാക്കിയത്. ഉപ്പിനങ്ങാടി സഹകരണ കാർഷിക സൊസൈറ്റിയുൾപ്പെടെ 45 സൊസൈറ്റികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്‌ഡെയുടേതാണ് നടപടി. ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് റദ്ദാക്കിയത്. ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താനും ജീവനക്കാരുടെമേൽ അച്ചടക്കനടപടി സ്വീകരിക്കാനും സഹകരണസ്ഥാപനങ്ങൾക്കുള്ള അധികാരം സർക്കാരിന് എടുത്തുമാറ്റാനാവില്ലെന്ന് കോടതി വിധിച്ചു. കഴിഞ്ഞവർഷം ജൂലായ് 27-നാണ് സംസ്ഥാന…

Read More
Click Here to Follow Us